Jump to content

കണ്ണാടിപ്പായ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ആദിവാസി ഗോത്ര ജനവിഭാഗങ്ങളായ ഊരാളി, മന്നാൻ, മുതുവ, കാടർ എന്നിവർ നെയ്തുണ്ടാക്കുന്ന ഒരിനം പായയാണ് കണ്ണാടിപ്പായ.[1]കണ്ണാടി പോലെ തിളങ്ങുന്നതും മിനുസമുള്ളതുമാണ് കണ്ണാടിപ്പായ.

ഇതിൽ പതിക്കുന്ന പ്രകാശം പ്രതിബിംബം പോലെ പടർന്ന് പ്രതിഫലിക്കുന്നതായി തോന്നുമെന്നതാണ് മുഖ്യ ആകർഷണം. ആറടി നീളവും നാലടി വീതിയുമുള്ള കണ്ണാടിപ്പായ ഒരു കൈവണ്ണത്തിലുള്ള ഈറ്റക്കുഴലിൽ ചുരുട്ടി സൂക്ഷിക്കാനുമാകും.

ഭൗമസൂചിക പദവി

[തിരുത്തുക]

കണ്ണാടിപ്പായക്ക്​ ഭൗമസൂചിക പദവി നേടുന്നതിൻറെ ഭാഗമായി സമർപ്പിക്കുന്ന അപേക്ഷ മുൻനിർത്തി ആലോചന യോഗം സംഘടിപ്പിച്ചിരുന്നു.

അവലംബം

[തിരുത്തുക]
  1. https://www.madhyamam.com/kerala/local-news/thrissur/--1006538

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കണ്ണാടിപ്പായ&oldid=3950376" എന്ന താളിൽനിന്ന് ശേഖരിച്ചത്