ഊരാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇടുക്കി ജില്ലയിലെ ഒരു ആദിവാസി ഗോത്രമാണ് ഊരാളി.[1] നരവംശ ശാസ്ത്രജ്ഞരുടെ നിഗമനപ്രകാരം ഇവർ നെഗ്രിറ്റോ വംശത്തിലാണ് ഉൾപ്പെടുന്നത്.[2] ചുരുണ്ട മുടിയും, കറുത്ത തൊലിയും, വട്ടത്തലയും, വീതിയേറിയ മൂക്കുമാണ് ഇവരുടെ പ്രത്യേകത.

കാട് വെട്ടുമ്പോഴും നിലമൊരുക്കി കൃഷിയിറക്കുമ്പോഴും വിളവെടുക്കുമ്പോഴും മരണാനന്തരചടങ്ങിലും കാതുകുത്ത്- തിരണ്ടുകല്യാണത്തിനും ഇവർ ഊരാളികൂത്ത് എന്നൊരു കലാരൂപം നടത്തുന്നു.[1] കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ഊരാളിമാരാണ് മലകളെ വിളിച്ച് ചൊല്ലുന്നത് .ഇവിടെ ഊരാളി മാരാണ് പൂജകൾ അർപ്പിക്കുന്നത് . ദ്രാവിഡ കലകളായ കുംഭ പാട്ട് ,ഭാരതകളി ,തലയാട്ടം കളി ,മന്നാൻ കൂത്ത് എന്നിവ നടക്കുന്ന കാവ് ആണ് കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്

മുതുവാൻ, മന്നാൻ, മലയരയൻ, ഉള്ളാടൻ, പളിയർ, മലപ്പുലയൻ എന്നിവയാണ് ജില്ലയിലെ മറ്റ് ആദിവാസി വിഭാഗങ്ങൾ.

അവലംബം[തിരുത്തുക]

  1. 1.0 1.1 "തലമുറയുടെ താളംപിടിച്ച് ഊരാളി കൂത്ത് ഒരുങ്ങുന്നു". ദേശാഭിമാനി. 2013 ഒക്ടോബർ 7. ശേഖരിച്ചത് 2013 ഒക്ടോബർ 8.
  2. "ഈഴവർ ബൗദ്ധ പാരമ്പര്യമുള്ള ആദി ദ്രാവിഡർ". വീക്ഷണം. ശേഖരിച്ചത് 2013 ഒക്ടോബർ 8.
"https://ml.wikipedia.org/w/index.php?title=ഊരാളി&oldid=2891189" എന്ന താളിൽനിന്ന് ശേഖരിച്ചത്