കണ്ടകാരിച്ചുണ്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ടകാരിച്ചുണ്ട
Solanum xanthocarpum
ശാസ്ത്രീയ വർഗ്ഗീകരണം
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. xanthocarpum
Binomial name
Solanum xanthocarpum

സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു ഔഷധ സസ്യമാണ്‌ കണ്ടകാരിചുണ്ട[1]. തരിശുഭൂമികളിലും തുറസ്സായ സ്ഥലങ്ങളിലും പാതവക്കിലും ഈ സസ്യത്തെ കാണാം[2]. നീലപ്പൂക്കൾ ഉണ്ടാകുന്നവ, വെള്ളപ്പൂക്കൾ ഉണ്ടാകുന്നവ എന്നിങ്ങനെ രണ്ടുതരം ചെടികൾ നിലവിലുണ്ട്. വെള്ള നിറത്തിലുള്ള പൂക്കൾ ഉള്ളവ ലക്ഷ്മണാ എന്ന പേരിലും അറിയപ്പെടുന്നു.

പേരുകൾ[തിരുത്തുക]

രസഗുണങ്ങൾ[തിരുത്തുക]

ഘടന[തിരുത്തുക]

തണ്ടുകളിലും ഇലകളിലും മുള്ളുകളുള്ള ഏകവർഷി ഔഷധിയായ കണ്ടകാരിചുണ്ട ഏകദേശം 25-75 സെന്റീമീറ്റർ വരെ പൊക്കത്തിൽ വളരുന്നവയാണ്‌. മുള്ളുകൾക്ക് ഏകദേശം 1.5 സെന്റീമീറ്റർ വരെ നീളം കാണപ്പെടുന്നു. ഇലകൾക്ക് 10 സെന്റീമീറ്റർ വരെ നീളവും 5 സെന്റീമീറ്റർ വരെ വീതിയും ഉണ്ടായിരിക്കും. ഇലകളുടെ മധ്യസിര തടിച്ചതും സിരകളിൽ മുള്ളുകൾ ഉള്ളവയുമാണ്‌. നാലോ അഞ്ചോ പൂക്കൾ കൂടിയ കുലകളായി കാണപ്പെടുന്ന പൂക്കൾക്ക് 75 മില്ലീമീറ്റർ വരെ വ്യാസമുണ്ടാകും. 5 ബാഹ്യ ദളങ്ങളുള്ളവയാണിത്. മഞ്ഞ, ഓറഞ്ചു നിറങ്ങളോടുകൂടിയ കായ്കൾ ഉരുണ്ടതും 12 മില്ലീമീറ്റർ വരെ വ്യാസമുള്ളവയുമാണ്‌. ഇവയിൽ പച്ചനിറത്തിലുള്ള വരകൾ വ്യക്തമായി കാണാവുന്നതാണ്‌. വെളുത്ത മാംസളമായ ഭാഗവും അതു നിറയെ മഞ്ഞനിറത്തിലുള്ള ചെറിയ വിത്തുകളും ഇതിന്റെ കായ്കളുടെ പ്രത്യേകതയാണ്‌. പഴം അല്പം ക്ഷാരരസം ഉള്ളവയുമാണ്‌

ഔഷധ ഉപയോഗം[തിരുത്തുക]

കണ്ടകാരി ഘൃതത്തിലെ ഒരു ചേരുവയാണ്. ഉമിനീർ കൂടുതലുണ്ടാക്കും. നീരു് വറ്റിയ്ക്കും. മൂത്രം വർദ്ധിപ്പിക്കും. പനി, ചുമ, ആസ്തമ, മഹോദരം എന്നിവ മാറ്റും.[3]

അവലംബം[തിരുത്തുക]

  1. "Solanum xanthocarpum". മൂലതാളിൽ നിന്നും 2013-11-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-06-29.
  2. "ayurvedicmedicinalplants.com-ൽ നിന്നും". മൂലതാളിൽ നിന്നും 2010-07-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-01-30.
  3. ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കകുഴി, കറന്റ് ബുക്സ്
"https://ml.wikipedia.org/w/index.php?title=കണ്ടകാരിച്ചുണ്ട&oldid=3650554" എന്ന താളിൽനിന്ന് ശേഖരിച്ചത്