കക്കുകളി (നാടകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലപ്പുഴയിലെ നെയ്തൽ സംഘം എന്ന നാടകസംഘം അവതരിപ്പിച്ച മലയാള നാടകമാണ് കക്കുകളി. സംഗീതനാടക അക്കാഡമിയുടെ രാജ്യാന്തര നാടകോത്സവത്തിൽ (ഇറ്റ്‌ഫോക്) ഈ നാടകം അവതരിപ്പിച്ചിരുന്നു. പത്ത് ജില്ലകളിലോളം നാടകം അവതരിപ്പിച്ചു. ഗുരുവായൂർ നഗരസഭയുടെ സർഗോത്സവത്തിൽ അവതരിപ്പിച്ചതോടെയാണ്, ക്രൈസ്തവ സംഘടനകൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. കന്യാസ്ത്രീ മഠങ്ങളെ പീഡന കേന്ദ്രങ്ങളായി 'കക്കുകളി' നാടകത്തിൽ ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് പ്രദർശനം നിരോധിക്കാൻ കളക്ടർമാർ നടപടിയെടുക്കണമെന്നാവശ്യം. ഫ്രാൻസിസ് നൊറോണയുടെ ചെറുകഥയുടെ നാടകാവിഷ്കാമാണ് ഈ നാടകം. ഈ കഥ ഉൾപ്പെട്ട കഥാ സമാഹാരത്തിന് കെ.സി.ബി.സി അവാർഡ് നൽകിയിരുന്നു.

പ്രമേയം[തിരുത്തുക]

പശ്ചാത്തലം ആലപ്പുഴയുടെ തീരപ്രദേശം. കമ്മ്യൂണിസ്റ്റുകാരനായ കറമ്പന്റെ മകൾ നടാലിയാണ് കേന്ദ്രകഥാപാത്രം. വിപ്‌ളവം സ്വപ്‌നം കണ്ട പിതാവ് മരിച്ചതോടെ കുടുംബം പട്ടിണിയിലായപ്പോൾ അമ്മ പെൺകുട്ടിയെ മഠത്തിലേക്ക് വിടുന്നു. മഠത്തിൽ ചേരുമ്പോൾ മേയ്ഫ്‌ളവർ കുരിശിങ്കൽ എന്ന് പേര് മാറ്റുന്നു. മഠത്തിൽ ഭക്ഷണം കൂടുതൽ കഴിക്കുന്നതിനും മറ്റു നിസാരകാര്യങ്ങൾക്കും കർശന ശിക്ഷ. രാത്രിയിൽ ആരുടെയോ കൈകൾ നീണ്ടുവരുന്നത് അവളറിയുന്നു. മഠത്തിൽ നടക്കുന്നത് ആരും കേൾക്കരുതെന്നും കാണരുതെന്നും താക്കീത് വരുന്നു. പ്രതികരിക്കുമ്പോൾ, വീണ്ടും പീഡിപ്പിക്കപ്പെടുന്നു. ഒടുവിൽ മഠത്തിൽ നിന്ന് മകളെ തിരികെ കൊണ്ടുവരുന്നതുമാണ് പ്രമേയം.

പ്രതിഷേധം[തിരുത്തുക]

  • കെസിബിസി - നാടകം സാംസ്‌കാരിക കേരളത്തിന്‌ അപമാനമെന്ന് കെസിബിസി നിലപാട്. ചരിത്രത്തെ അപനിർമ്മിക്കുന്ന സൃഷ്ടികളെ മഹത്വവത്കരിക്കുന്നത് അംഗീകരിക്കാനാകില്ല എന്നും വാർത്തകുറിപ്പിൽ കെസിബിസി വ്യക്തമാക്കി. നാടകത്തിനെതിരെ തൃശൂർ അതിരൂപത ഇടവകകൾക്ക് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. നാടകം

ക്രൈസ്തവവിശ്വാസത്തേയും സ്ഥാപനങ്ങളെയും പൊതുസമൂഹത്തിന് മുമ്പിൽ അപഹാസ്യമായി ചിത്രീകരിക്കുന്നതാണെന്നാണ് സർക്കുലറിൽ പറയുന്നത്. കന്യാസ്ത്രീ മഠങ്ങളെ ചൂഷണ പീഡന കേന്ദ്രങ്ങളാക്കി ചിത്രീകരിക്കുകയാണ് നാടകമെന്നും സഭ ആരോപിക്കുന്നു.

  • പുരോഗമന കലാസാഹിത്യ സംഘം നാടക വിലക്കിനെതിലെ രംഗത്തു വന്നു. [1]

എഴുത്തുകാരന്റെ രാജി[തിരുത്തുക]

കക്കുകളി നാടക വിവാദത്തിന്റെയും ‘മാസ്റ്റർ പീസ്’ നോവലിനെതിരെ ഹൈകോടതിയിൽ പരാതി വന്നതിന്റെയും പശ്ചാത്തലത്തിൽ എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണ കുടുംബകോടതിയിലെ ജോലിയിൽനിന്ന് സ്വയം വിരമിച്ചു. ആലപ്പുഴ കുടുംബകോടതിയിലെ സീനിയർ ക്ലർക്കായിരുന്നു.[2]

അവലംബം[തിരുത്തുക]

  1. https://www.deshabhimani.com/news/kerala/kakkukali-asokan-charuvil/1079853
  2. https://www.deshabhimani.com/art-stage/francis-norona/1083532
"https://ml.wikipedia.org/w/index.php?title=കക്കുകളി_(നാടകം)&oldid=3909733" എന്ന താളിൽനിന്ന് ശേഖരിച്ചത്