ഫ്രാൻസിസ് നൊറോണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫ്രാൻസിസ് നൊറോണ

മലയാളത്തിലെ പുതിയ കാല എഴുത്തുകാരിൽ ശ്രദ്ധേയനാണ് ഫ്രാൻസിസ് നൊറോണ (Francis Noronha). തീരദേശ ജന ജീവിതത്തിൻറെ ഭാവതീവ്രമായ ആവിഷ്കാരങ്ങൾ കൊണ്ട് വേറിട്ടു നിൽക്കുന്നവയാണ് ഫ്രാൻസിസ് നൊറോണയുടെ രചനകൾ. മലയാളസാഹിത്യത്തിലെ എഴുത്ത് ഇടങ്ങളിൽനിന്ന് ഭ്രഷ്ടരാക്കപ്പെട്ട ലത്തീൻ കത്തോലിക്കരുടെ ജീവിതം നൊറോണയുടെ എഴുത്തിന് പതിവായി പശ്ചാത്തലമാകുന്നു. അദ്ദേഹത്തിന് എഴുത്ത് ഭാവദീപ്തമാക്കുന്നതിൽ കാവ്യാത്മകമായ ഭാഷാശൈലി പ്രത്യേക പങ്കുവഹിക്കുന്നു. ആലപ്പുഴയിലെ തീരദേശ ജനതയുടെ ജീവിതം ആസ്പദമാക്കി രചിക്കപ്പെട്ട 'അശരണരുടെ സുവിശേഷം' എന്ന നോവൽ അദ്ദേഹം രചിച്ച ഒരേ ഒരു നോവലാണ്. തൊട്ടപ്പൻ എന്നത് അദ്ദേഹത്തിൻറെ ശ്രദ്ധേയമായ ചെറുകഥാ സമാഹാരമാണ്. 2019-ൽ ഈ ചെറുകഥ ഷാനവാസ് കെ. ബാവക്കുട്ടി തൊട്ടപ്പൻ എന്ന പേരിൽ തന്നെ ചലച്ചിത്രമാക്കി.[1], [2]

കൃതികൾ[തിരുത്തുക]

നോവൽ[തിരുത്തുക]

കഥകൾ[തിരുത്തുക]

  • ആദമിന്റെ മുഴ[4]
  • ഇരുൾരതി
  • കടവരാൽ
  • പെണ്ണാച്ചി
  • തൊട്ടപ്പൻ[5]
  • രണ്ടാംപെണ്ണ്
  • കക്കുകളി

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫ്രാൻസിസ്_നൊറോണ&oldid=3355556" എന്ന താളിൽനിന്ന് ശേഖരിച്ചത്