ഔയുട്ടുഖ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഔയുട്ടുഖ് ദേശീയോദ്യാനം
Pangnirtung Fiord S 2 2001-07-15.jpg
Pangnirtung Fiord and the Weasel River Valley
Map showing the location of ഔയുട്ടുഖ് ദേശീയോദ്യാനം
Map showing the location of ഔയുട്ടുഖ് ദേശീയോദ്യാനം
Location of Auyuittuq National Park
Locationനുനാവട്, കാനഡ
Nearest cityPangnirtung, Qikiqtarjuaq
Coordinates67°53′N 65°01′W / 67.883°N 65.017°W / 67.883; -65.017Coordinates: 67°53′N 65°01′W / 67.883°N 65.017°W / 67.883; -65.017
Area21,470 കി.m2 (8,290 ച മൈ)
Established1972
Governing bodyParks Canada

ഔയുട്ടുഖ് ദേശീയോദ്യാനം കാനഡയിലെ ഏറ്റവും വലിയ രാഷ്ട്രീയ ഉപവിഭാഗമായ നുനാവട്ടിലെ ക്വിക്കിഖ്ട്ടാലുക് മേഖലയിൽ ബാഫിൻ ദ്വീപിന്റെ കംബർലാൻഡ് അർദ്ധദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1972 ൽ സ്ഥാപിതമായപ്പോൾ ഇത് ബാഫിൻ ഐലന്റ് ദേശീയോദ്യാനം എന്നറിയപ്പെട്ടിരുന്നുവെങ്കിലും 1976 ൽ പ്രദേശത്തെയും ചരിത്രത്തെയും നന്നായി പ്രതിഫലിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്നത്തെ പേരിലേക്ക് മാറ്റി. ആർട്ടിക് വന്യതയിലെ നിരവധി ഭൂപ്രദേശങ്ങൾ, ഫ്യോർഡുകൾ, ഹിമാനികൾ, ഐസ് ഫീൽഡുകൾ എന്നിവ ഇതിന്റെ ഭൂപ്രകൃതിയിൽ ഉൾപ്പെടുന്നു. 1972 ൽ ഒരു ദേശീയ പാർക്ക് റിസർവ് ആയി സ്ഥാപിക്കപ്പെട്ടുവെങ്കിലും 2000 ൽ ഇത് ഒരു പൂർണ്ണ ദേശീയോദ്യാന പദവിയിലേയ്ക്ക് ഉയർത്തപ്പെട്ടു.

സ്ഥാനം[തിരുത്തുക]

നുനാവട്ടിലെ ബാഫിൻ ദ്വീപിൽ കംബർലാൻഡ് ഉപദ്വീപിലാണ് ഔയുട്ടുഖ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. ആർട്ടിക് വൃത്തത്തിനുള്ളിലായാണ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. ഭാഗികമായി പെന്നി ഹൈലാൻഡിനുള്ളിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം 21,470 ചതുരശ്ര കിലോമീറ്റർ (8,290 ചതുരശ്ര മൈൽ)[2][note 1] വിസ്തൃതിയുള്ളതും കൂടാതെ 6,000 ചതുരശ്ര കിലോമീറ്റർ (2,300 ചതുരശ്ര മൈൽ) പെന്നി ഐസ് ക്യാപ്പുകൂടി ഉൾപ്പെട്ടിട്ടുള്ളതുമാണ്.[3][4]

അവലംബം[തിരുത്തുക]

  1. "Protected Planet | Auyuittuq National Park Of Canada". Protected Planet. ശേഖരിച്ചത് 2020-11-05.
  2. Lawrence, R. D. (1985) [1983]. Canada's National Parks (2nd പതിപ്പ്.). Toronto, Ontario: Collins. പുറം. 17. ISBN 0-00-217458-8.
  3. Lawrence, R. D. (1985) [1983]. Canada's National Parks (2nd പതിപ്പ്.). Toronto, Ontario: Collins. പുറം. 17. ISBN 0-00-217458-8.
  4. "Auyuittuq National Park". Municipality of Pangnirtung. മൂലതാളിൽ നിന്നും 30 January 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 January 2019.


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "note" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="note"/> റ്റാഗ് കണ്ടെത്താനായില്ല