ഓൺ ദി ഗ്രാസ്സ് ഹൊപ്പെർ ആൻഡ്‌ ദി ക്രിക്കറ്റ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇംഗ്ലിഷിലെ പ്രശസ്ത കവിയായ ജോൺ കീറ്റ്സ് രചിച്ച കവിതയാണ് ഓൺ ദി ഗ്രാസ്സ്ഹോപ്പെർ ആൻഡ്‌ ദി ക്രിക്കറ്റ്‌ . ഇംഗ്ലീഷ് കാവ്യാന്തരീക്ഷത്തിൽ തികച്ചും നൂതനമായൊരു അനുഭവമായിരുന്നു ഓൺ ദി ഗ്രാസ്സ്ഹോപ്പെർ ആൻഡ്‌ ദി ക്രിക്കറ്റ്‌ എന്ന കാവ്യം.

എന്ന വരികളിലൂടെയാണ് കവിത ആരംഭിക്കുന്നത്. ഭൂമിയുടെ സംഗീതം ഒരിക്കലും നിലയ്ക്കുന്നില്ല. പക്ഷികളിലുടെയും മരങ്ങളിലുടെയും സുര്യനിലുടെയും പാടിക്കൊണ്ടേയിരിക്കുന്നു എന്നാണ് കവി പറയുന്നത്. തണുത്തുറഞ്ഞ മരത്തിൽ ഒളിച്ചിരിക്കുമ്പോഴും ആ സംഗീതം ഓടികൊണ്ടേയിരിക്കുന്നു . അതുപോലെതന്നെ രണ്ടു വശങ്ങളിലുടെയും ഒരിക്കലും നിലയ്ക്കാതെ ഭൂമി പാടുകയാണ് എന്നും ജോൺ കീറ്റ്സ് പറയുന്നു.

തുടർന്ന് ഭൂമിയിലെ രണ്ടു വ്യത്യസ്ത ജീവിവർഗ്ഗത്തെ നമുക്ക് പരിചയപ്പെടുത്തുന്നു. അതിൽ ഒന്ന് ചീവീടും (Cricket) മറ്റൊന്ന് പുൽച്ചാടി (Grasshopper)യുമാണ്. ഇവ രണ്ടും ഭൂമിയുടെ സംഗീതത്തെ നിലയ്ക്കാതെ സൂക്ഷിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു .ഏതുകാലത്തും ഇവ ഭൂമിക്കുവേണ്ടി നിർത്താതെ പാടുകയാണ്. വേനൽക്കാലത്ത് പുൽച്ചാടിയിലൂടെയും മഴക്കാലത്ത് ചീവിടിലൂടെയും പ്രകൃതി പാടിക്കൊണ്ടേയിരിക്കുന്നു.

ജോൺ കീറ്റ്സ്[തിരുത്തുക]

1795 ഒക്ടോബർ 31ന് ലണ്ടൻ നഗരത്തിലെ മൂർഗറ്റെ എന്ന പട്ടണത്തിലാണ് ജോൺ കീറ്റ്സ് ജനിച്ചത്. ഇദ്ദേഹത്തെ രണ്ടാം തലമുറയിലെ കാല്പനികതയുടെ കവി എന്നാണ് വിശേഷിപ്പിക്കുന്നത്.ഇദ്ദേഹം കിങ്ങ്സ് കോളേജിൽ ഉപരിപഠനം പൂർത്തിയാക്കി .തന്റേതായ രചനകളെ സഹിത്യലോകത്ത് എത്തിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു . ഭൂമിയിലെ ഓരോവസ്തുക്കളെയും കാല്പനികതയിലൂടെ കാണുവാനും വർണ്ണിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു .ഓരോ കലാ ആസ്വാദകരുടെയും മനസ്സിൽ നിറഞ്ഞു നില്ക്കുന്ന ഒരു മഹത് വ്യക്തി തന്നെയാണ് ജോൺകീറ്റ്സ് .ഈ മഹാപ്രതിഭ 1821 ഫെബ്രുവരി 23-ൽ 25-ആം വയസ്സിൽ ലോകത്തോടും ലോകസാഹിത്യതിനോടും വിട പറഞ്ഞു .

കവിതയിലേക്ക്[തിരുത്തുക]

ഇത് കവിതയില്ലേ ഒരു ഭാഗം മാത്രമാണ് .ഓരോ വേനലിലും ഓരോ മഴയിലും നില്ലയ്കാത്ത ഭൂമി ഗീതമാണ്‌ ഇതു വഴി വർണിക്കുന്നത് .നിശ്ശബ്ദമാകും താഴ്‌വരയിൽ മൂളിപ്പാട്ടുംപാടിനടക്കുന്ന ചീവീട് .വേനല്ക്കാലത്ത് ഭൂമിയുടെ ഉള്ളറിയുവാൻ ആഴങ്ങളിലേക്ക് നീങ്ങുന്ന പുൽച്ചാടി .എത്ര മഞ്ഞിലും എത്ര ചൂടിലും ഭൂമിക്കായ്‌ പാടുന്ന ജീവജലങ്ങൾ ഇവർ ഭൂമിയുടെ മക്കൾ .