ഓഡ്രെ താങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തായ്‌വാൻ സർക്കാരിലെ ഡിജിറ്റൽ കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രിയാണ് ഓഡ്രെ താങ് (Audrey Tang). ട്രാൻസ്ജന്റർ വിഭാഗത്തിൽ പെട്ട ഇവർ സോഫ്റ്റ്‌വെയർ പ്രോഗ്രാമർ ആണ്.

തായ്‌വാൻ എക്‌സിക്യുട്ടീവ് ഗവൺമെന്റായ യുവാനിലെ ഏറ്റവും പ്രായം കുറഞ്ഞതും ആദ്യത്തെ ട്രാൻസ്ജന്റർ അംഗവുമാണ് 35 കാരിയായ താങ്. [1] ആപ്പിൾ കമ്പനിയുടെ കൺസൾട്ടന്റായി പ്രവർത്തിക്കവെയാണ് തായ്‌വാൻ സർക്കാർ നിയമനം. 12ആം വയസ്സിൽ സ്‌കൂൾ പഠനം നിർത്തി. 15ആം വയസ്സിൽ മാൻഡറിൻ ലിറിക്‌സിന് വേണ്ടി സെർച്ച് എഞ്ചിൻ വികസിപ്പിച്ചു. 24ആം വയസ്സ് വരെ പുരുഷനായി ജീവിച്ച താങ് സ്ത്രീയായി മാറുകായായിരുന്നു.[2]


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓഡ്രെ_താങ്&oldid=2400875" എന്ന താളിൽനിന്ന് ശേഖരിച്ചത്