ഓട്ടോഡെസ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Autodesk, Inc.
Public
Traded asNASDAQADSK
NASDAQ-100 Component
S&P 500 Component
വ്യവസായംSoftware,
Media & Entertainment,
Manufacturing & Industrial
bioscience
സ്ഥാപിതംജനുവരി 30, 1982; 40 വർഷങ്ങൾക്ക് മുമ്പ് (1982-01-30)
മിൽ വാലി, കാലിഫോർണിയ, യു.എസ്.
സ്ഥാപകൻJohn Walker, Dan Drake
ആസ്ഥാനം111 McInnis Parkway San Rafael, 94903 California, U.S.
പ്രധാന വ്യക്തി
Crawford W. Beveridge
(Chairman)
Andrew Anagnost
(CEO)
ഉത്പന്നംSee products
വരുമാനം Increase US$3.27 billion (2020)[1]
Increase US$343.0 million (2020)[1]
Increase US$214.5 million (2020)[1]
മൊത്ത ആസ്തികൾIncrease US$6.18 billion (2020)[1]
Total equityIncrease US$−139.1 million (2020)[1]
Number of employees
10,300 (2020)
10,000 (2019)
7,200 (2018)
വെബ്സൈറ്റ്www.autodesk.com

ആർക്കിടെക്ച്വർ, എഞ്ചിനീയറിങ്, നിർമ്മാണമേഖല, വ്യവസായമേഖല, മീഡിയ, വിദ്യാഭ്യാസ-വിനോദമേഖലകൾ എന്നിവയിലെല്ലാം സോഫ്റ്റ്‌വെയർ നിർമ്മിക്കുന്ന ഒരു അമേരിക്കൻ മൾട്ടിനാഷണൽ കമ്പനിയാണ് ഓട്ടോഡെസ്ക്. ഓട്ടോഡെസ്ക് ആസ്ഥാനം കാലിഫോർണിയയിലെ സാൻ റാഫേലിലാണ്, കൂടാതെ സാൻ ഫ്രാൻസിസ്കോയിലെ ഓഫീസിൽ ഓട്ടോഡെസ്ക് ഉല്പന്നങ്ങളുടെയും ഉപഭോക്താക്കളുടെ സൃഷ്ടികളുടെയും പ്രദർശനവും ഉണ്ട്[2]. ലോകമെമ്പാടും കാര്യാലയങ്ങളുണ്ട് ഓട്ടോഡെസ്കിന്.

ഓട്ടോകാഡിന്റെ ആദ്യ പതിപ്പുകളുടെ പ്രോഗ്രാമറായിരുന്ന ജോൺ വാക്കർ 1982 ലാണ് കമ്പനി സ്ഥാപിച്ചത്. കമ്പനിയുടെ മുൻനിര കമ്പ്യൂട്ടർ-എയ്ഡഡ് ഡിസൈൻ (CAD) സോഫ്റ്റ്‌വെയറായ ഓട്ടോകാഡ്, റെവിറ്റ് എന്നിവ പ്രധാനമായും ആർക്കിടെക്റ്റുകൾ, എഞ്ചിനീയർമാർ, സ്ട്രെക്ചറൽ ഡിസൈനർമാർ എന്നിവർ രൂപകൽപ്പന, വരക്കൽ, കെട്ടിടങ്ങളുടെ ചിത്രീകരണം എന്നിവക്കായി ഉപയോഗിക്കുന്നു. വൺ വേൾഡ് ട്രേഡ് സെന്റർ [3] മുതൽ ടെസ്ല ഇലക്ട്രിക് കാറുകൾ വരെ വിവിധങ്ങളായ മേഖലകളിൽ കമ്പനിയുടെ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചുവരുന്നു.[4]

ഓട്ടോകാഡിന്റെ പേരിലാണ് ഓട്ടോഡെസ്ക് എന്ന കമ്പനി പ്രശസ്തമായതെങ്കിലും ഓട്ടോഡെസ്ക് ഇൻവെന്റർ, ഓട്ടോഡെസ്ക് സ്കെച്ച്ബുക്, ഫ്യൂഷൻ 360, ഓട്ടോഡെസ്ക് പ്രൊഡക്റ്റ് ഡിസൈൻ സ്യൂട്ട് തുടങ്ങി ഒരു കൂട്ടം സോഫ്റ്റ്‌വെയറുകൾ ഇവർക്കുണ്ട്. ബിൽഡിങ് ഇൻഫർമേഷൻ മോഡെലിങ് (ബി.ഐ.എം) സോഫ്റ്റ്‌വെയറായ റെവിറ്റ് കെട്ടിടനിർമ്മാണത്തിന് മുൻപുള്ള ആസൂത്രണം, നിയന്ത്രണം എന്നിവക്കായി ഉള്ളതാണ്.[5]

അനിമേഷൻ-വീഡിയോ ഗെയിം മേഖലകളിലേക്കായി 3DS മാക്സ്, മായ എന്നീ സോഫ്റ്റ്‌വെയറുകൾ ഓട്ടോഡെസ്കിന്റെതായി ഉണ്ട്.[6]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 "Autodesk, Inc. Form 10-K, Fiscal Year Ended January 30, 2020". sec.gov. U.S. Securities and Exchange Commission. March 19, 2020. ശേഖരിച്ചത് Sep 5, 2020.
  2. "Autodesk Gallery - Autodesk". ശേഖരിച്ചത് 25 September 2015.
  3. "BIM and the Freedom Tower 2 (AEC Magazine)".
  4. "Autodesk – Digital Prototyping". Autodesk. 2008.
  5. "Autodesk Revit Architecture". Autodesk. 2011. മൂലതാളിൽ നിന്നും 2011-10-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-10-24.
  6. "Autodesk – Media & Entertainment". Autodesk. 2008. മൂലതാളിൽ നിന്നും 2011-01-24-ന് ആർക്കൈവ് ചെയ്തത്.

 

"https://ml.wikipedia.org/w/index.php?title=ഓട്ടോഡെസ്ക്&oldid=3678221" എന്ന താളിൽനിന്ന് ശേഖരിച്ചത്