ഓട്ടോക്കാർ ചിയാരി

ഓട്ടോക്കാർ ചിയാരി (1 ഫെബ്രുവരി 1853 – 12 മേയ് 1918) ഒരു ഓസ്ട്രിയൻ ലാറിംഗോളജിസ്റ്റും വിയന്ന സർവകലാശാലയിലെ പ്രൊഫസറുമായിരുന്നു. അദ്ദേഹം പ്രാഗിൽ ജനിച്ചു.
വിയന്നയിൽ അദ്ദേഹം ലിയോപോൾഡ് വോൺ ഷ്രോട്ടറിന്റെ (1837-1908) സഹായിയായിരുന്നു; പിന്നീട് കാൾ സ്റ്റോർക്കിന്റെ (1832-1899) പിൻഗാമിയായി ലാറിംഗോളജിക്കൽ ക്ലിനിക്കിന്റെ ഡയറക്ടറായി. ഗൈനക്കോളജിസ്റ്റ് ജോഹാൻ ബാപ്റ്റിസ്റ്റ് ചിയാരിയുടെ (1817-1854) മകനും പാത്തോളജിസ്റ്റ് ഹാൻസ് ചിയാരിയുടെ (1851-1916) ഇളയ സഹോദരനുമായിരുന്നു അദ്ദേഹം.
റൈനോലാറിംഗോളജി മേഖലയിലെ വിദഗ്ധനായിരുന്ന ഓട്ടോക്കാർ ചിയാരിക്ക്, വിയന്നയിലെ ലാറിംഗോളജിക്കൽ ക്ലിനിക്കിൽ പുതിയ ശസ്ത്രക്രിയാരീതികൾ വികസിപ്പിച്ചതിന്റെ ബഹുമതി ലഭിച്ചിട്ടുണ്ട്. 1912-ൽ അദ്ദേഹം ട്രാൻസ്എത്ത്മോയ്ഡ് ട്രാൻസ്-സ്ഫെനോയിഡ് ശസ്ത്രക്രിയ അവതരിപ്പിച്ചു.[1]
1932-ൽ വിയന്നയിലെ ചിയാരിഗാസെ എന്ന തെരുവിന് അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം പേരു നൽകി.
തിരഞ്ഞെടുത്ത രചനകൾ
[തിരുത്തുക]- Erfahrungen aus dem Gebiete der Hals-und Nasen-Krankheiten. (ആംബുലറ്റോറിയങ്ങളിൽ ലഭിച്ച ഫലങ്ങളുടെ അടിസ്ഥാനത്തിൽ, മൂക്കിലെയും തൊണ്ടയിലെയും രോഗങ്ങൾ സംബന്ധിച്ച അനുഭവങ്ങൾ). (1887).
- Krankheiten der oberen Luftwege (ഉപരി ശ്വാസനാളങ്ങളിലെ രോഗങ്ങൾ). വാല്യങ്ങൾ 1-3. Leipzig und Wien: Franz Deuticke, (1903).
- Die Wiener Klinik für Nasen- und Kehlkopfkrankheiten : erste Vorlesung in der neuen Klinik (മൂക്കിലെയും സ്വനപേടകത്തിലെയും രോഗങ്ങൾക്കുള്ള വിയന്ന ക്ലിനിക്ക്: പുതിയ ക്ലിനിക്കിലെ ആദ്യ പ്രഭാഷണം) (1911)
- Chirurgie des Kehlkopfes und der Luftröhre (സ്വനപേടകത്തിന്റെയും ശ്വാസനാളത്തിന്റെയും ശസ്ത്രക്രിയ) (1916).
അവലംബം
[തിരുത്തുക]- ഈ ലേഖനം ജർമ്മൻ വിക്കിപീഡിയയിലെ തത്തുല്യ ലേഖനത്തിന്റെ വിവർത്തനത്തെ അടിസ്ഥാനമാക്കിയുള്ള ഉള്ളടക്കം ഉൾക്കൊള്ളുന്നു.
പുറംകണ്ണികൾ
[തിരുത്തുക]- Utah.edu; ജെ ന്യൂറോസർഗ് 95:1083-1096, 2001 ട്രാൻസ്ഫെനോയ്ഡൽ Archived 2016-03-04 at the Wayback Machine ശസ്ത്രക്രിയയുടെ ചരിത്രവും പരിണാമവും.
- മെഡിക്കസ് ബുക്സ്, ആന്റിക്വേറിയറ്റ് ഫോർ മെഡിസിൻ