ഓങ്കോഫെർട്ടിലിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സംരക്ഷിക്കുന്ന ലായനിയിൽ അണ്ഡാശയ ടിഷ്യു സ്ട്രിപ്പുകൾ സ്ഥാപിക്കുന്നു

അർബുദത്തെ അതിജീവിക്കുന്നവരുടെ ഭാവിയിലേക്കുള്ള പ്രത്യുൽപ്പാദന ഓപ്ഷനുകൾ പര്യവേക്ഷണം ചെയ്യുന്നതിനും വിപുലീകരിക്കുന്നതിനുമായി ഓങ്കോളജിയെയും പ്രത്യുൽപാദന ഗവേഷണത്തെയും ബന്ധിപ്പിക്കുന്ന ഒരു ഉപമേഖലയാണ് ഓങ്കോഫെർട്ടിലിറ്റി. 2006 ൽ ഓങ്കോഫെർട്ടിലിറ്റി കൺസോർഷ്യത്തിൽ തെരേസ കെ വുഡ്‌റഫ് ആണ് ഈ പേര് ഉപയോഗിച്ചത്.

കീമോതെറാപ്പി, റേഡിയേഷൻ, സർജറി തുടങ്ങിയ കാൻസർ ചികിത്സകൾ, പിന്നീട് ജീവിതത്തിൽ കുട്ടികളുണ്ടാകാനുള്ള ഒരു വ്യക്തിയുടെ കഴിവിനെ നശിപ്പിച്ചേക്കാം, അതിനാൽ ഓങ്കോഫെർട്ടിലിറ്റി ഗവേഷണം ഫെർട്ടിലിറ്റി സംരക്ഷണ ഓപ്ഷനുകൾ വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 10% കാൻസർ രോഗികളും 40 വയസ്സിന് താഴെയുള്ളവരായതിനാൽ, ഈ പ്രശ്നം യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഓരോ വർഷവും 135,000-ത്തിലധികം ആളുകളെ ബാധിക്കുന്നു. കാൻസർ അതിജീവനം വർദ്ധിക്കുന്നതിനനുസരിച്ച്, സ്ത്രീകളിലും പുരുഷന്മാരിലും കുട്ടികളിലും പ്രത്യുൽപാദനശേഷി സംരക്ഷിക്കുന്നത് രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും നിർണായകമായ ഒരു വിഷയമായി മാറുന്നു. കാൻസർ ചികിത്സയ്ക്ക് മുമ്പുള്ള ഫെർട്ടിലിറ്റി സംരക്ഷിക്കാനുള്ള കഴിവ്, പിന്നീടുള്ള ജീവിതത്തിൽ കുടുംബങ്ങൾക്ക് രോഗനിർണ്ണയ സമയത്ത് പ്രത്യാശ നൽകും. കുടുംബാസൂത്രണം, സങ്കീർണ്ണമായ ഗർഭനിരോധനം, അതിജീവനത്തിലുടനീളം ഹോർമോൺ മാനേജ്മെന്റ്, വാടക ഗർഭധാരണം, ദത്തെടുക്കൽ എന്നിവ പോലുള്ള കാൻസർ ചികിത്സയ്ക്ക് ശേഷമുള്ള പ്രത്യുൽപാദന വഴികളും ഓങ്കോഫെർട്ടിലിറ്റിയിൽ ഉൾക്കൊള്ളുന്നു.

പുരുഷന്മാർക്കുള്ള ഫെർട്ടിലിറ്റി ഓപ്ഷനുകൾ[തിരുത്തുക]

പുരുഷന്മാർക്കായുള്ള ഫെർട്ടിലിറ്റി സംരക്ഷണ ഉപാധികളിൽ സ്പേം ബാങ്കിംഗ് ഉൾപ്പെടുന്നു, അതിൽ പുരുഷൻ്റെ ബീജ സാമ്പിൾ ശേഖരിച്ച് ശീതീകരിച്ച്, ഭാവിയിലെ ഉപയോഗത്തിനായി സൂക്ഷിക്കുന്നു.[1] ടെസ്റ്റിക്കുലർ സ്പേം എക്സ്ട്രാക്ഷനിൽ ഒരു ചെറിയ ശസ്ത്രക്രിയയിലൂടെ വൃഷണങ്ങളിൽ നിന്ന് നേരിട്ട് ബീജം വീണ്ടെടുക്കുകയും മരവിപ്പിക്കുകയും ചെയ്യുന്നു.

ടെസ്റ്റികുലാർ ടിഷ്യു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യപ്പെടുകയും മരവിപ്പിക്കുകയും ചെയ്യുന്ന ടെസ്റ്റികുലാർ ടിഷ്യു ബാങ്കിംഗ് പരീക്ഷണാത്മക ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. പുരുഷന്മാരിൽ ഫെർട്ടിലിറ്റി സംരക്ഷണത്തിനായി ഈ ടിഷ്യു ഉപയോഗിക്കുന്നതിനുള്ള രീതികൾ ശാസ്ത്രജ്ഞർ വികസിപ്പിക്കുന്നു. 

കാൻസർ ചികിത്സയ്ക്ക് മുമ്പ് തങ്ങളുടെ പ്രത്യുൽപാദനശേഷി സംരക്ഷിക്കാത്ത പുരുഷന്മാർക്ക്, അറിയപ്പെടുന്ന അല്ലെങ്കിൽ അജ്ഞാത ദാതാവിൽ നിന്നുള്ള ബീജം ഉപയോഗിച്ച് അസിസ്റ്റഡ് റിപ്രൊഡക്റ്റീവ് ടെക്നോളജികൾ ഉപയോഗിച്ച് പങ്കാളിക്ക് ഗർഭധാരണം നടത്തുകയോ അല്ലെങ്കിൽ ഒരു കുട്ടിയെ നിയമപരമായി ദത്തെടുക്കയോ ചെയ്യാം. 

സ്ത്രീകൾക്കുള്ള ഫെർട്ടിലിറ്റി ഓപ്ഷനുകൾ[തിരുത്തുക]

അണ്ഡാശയ ടിഷ്യു സ്ട്രിപ്പുകളുടെ ക്രയോപ്രെസർവിംഗ്

കാൻസറിനുശേഷം സ്ത്രീകൾക്ക് കുട്ടികളുണ്ടാകാനുള്ള ഓപ്ഷനുകൾ സമീപ വർഷങ്ങളിൽ ഗണ്യമായി വർദ്ധിച്ചു.[2] ഹോർമോൺ ഉത്തേജനം വഴി ഒന്നിലധികം അണ്ഡങ്ങൾ ഉൽപാദിപ്പിച്ച് ബീജസങ്കലനം നടത്തുകയും ഭാവിയിലെ ഉപയോഗത്തിനായി ഫ്രീസുചെയ്യുകയും ചെയ്യുന്ന എംബ്രിയോ ബാങ്കിംഗ്, ഹോർമോൺ ഉത്തേജനം വഴി ഒന്നിലധികം അണ്ഡങ്ങൽ ഉൽപാദിപ്പിച്ച് സൂക്ഷിക്കുന്ന എഗ്ഗ് ബാങ്കിംഗ് എന്നിവയാണ് ചില ഉദാഹരണങ്ങൾ. ഓവേറിയൻ ട്രാൻസ്പോസിഷൻ (ശസ്ത്രക്രിയയിലൂടെ അണ്ഡാശയത്തെ ശരീരത്തിന്റെ മറ്റൊരു ഭാഗത്തേക്ക് മാറ്റുന്നു), അണ്ഡാശയ സംരക്ഷണം (റേഡിയേഷൻ സ്വീകരിക്കുന്ന സ്ഥലത്ത് നിന്ന് അണ്ഡാശയത്തെ ശാരീരികമായി സംരക്ഷിക്കുന്നു) എന്നിവയാണ് മറ്റ് മാർഗ്ഗങ്ങൾ.[3]

പരീക്ഷണാത്മക സാങ്കേതികതകളിൽ ഒവേറിയൻ ടിഷ്യു ബാങ്കിംഗ് ഉൾപ്പെടുന്നു, അതിൽ ഒരു അണ്ഡാശയം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും മരവിപ്പിച്ച് വെക്കുകയും പിന്നീട് സ്ത്രീ ഗർഭധാരണത്തിന് തയ്യാറാകുമ്പോൾ തിരികെ വെയ്ക്കുകയും ചെയ്യുന്നു.

കാൻസർ ചികിത്സക്ക് ശേഷം, ഒരു സ്ത്രീക്ക് വാടക ഗർഭധാരണം (ഒരു സ്ത്രീ മറ്റൊരു സ്ത്രീക്കോ ദമ്പതികൾക്കോ വേണ്ടി ഗർഭം ധരിക്കുക) അല്ലെങ്കിൽ ദത്തെടുക്കൽ എന്നിവയും തിരഞ്ഞെടുക്കാം. 

ഗർഭകാലത്തെ കാൻസർ രോഗനിർണയത്തിന്റെ അനന്തരഫലങ്ങളും സമീപകാല ഗവേഷണങ്ങൾ അന്വേഷിക്കുന്നു. 

കുട്ടികൾക്കുള്ള ഫെർട്ടിലിറ്റി ഓപ്ഷനുകൾ[തിരുത്തുക]

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് പ്രത്യുൽപാദനക്ഷമത നിലനിർത്താൻ മുതിർന്നവരേക്കാൾ കുറച്ച് ഓപ്ഷനുകൾ മാത്രമേയുള്ളൂ.[4] പുരുഷന്മാർക്കുള്ള ടെസ്റ്റിക്കുലർ സ്പേം എക്സ്ട്രാക്ഷനും സ്ത്രീകൾക്ക് ഒവേറിയൻ ടിഷ്യു ബാങ്കിംഗും ഇതിൽ ഉൾപ്പെടുന്നു.

സാമ്പത്തികവും ധാർമ്മികവും നിയമപരവുമായ പരിഗണനകൾ[തിരുത്തുക]

ഫെർട്ടിലിറ്റി സംരക്ഷണ ചെലവുകൾ ചെറുപ്പക്കാരായ രോഗികൾക്ക് താങ്ങാൻ കഴിയാണമെന്നില്ല, അതിനാൽ ഒന്നിലധികം സംഘടനകൾ ഇപ്പോൾ രോഗികൾക്ക് ചെലവ് കുറയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങൾ നൽകുന്നു. [5]

കൗമാരപ്രായക്കാരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടിയുള്ള തീരുമാനമെടുക്കൽ പ്രക്രിയ പോലുള്ള ഓങ്കോഫെർട്ടിലിറ്റിയിലെ ധാർമ്മിക പ്രശ്നങ്ങളും ഗവേഷണം അന്വേഷിക്കുന്നു. [6]

അവലംബം[തിരുത്തുക]

  1. Sheth, Kunj R.; Sharma, Vidit; Helfand, Brian T.; Cashy, John; Smith, Kristin; Hedges, Jason C.; Köhler, Tobias S.; Woodruff, Teresa K.; Brannigan, Robert E. (2012). "Improved Fertility Preservation Care for Male Patients with Cancer After Establishment of Formalized Oncofertility Program". The Journal of Urology. 187 (3): 979–86. doi:10.1016/j.juro.2011.10.154. PMID 22264454.
  2. Noyes, Nicole; Knopman, Jaime M.; Long, Kara; Coletta, Jaclyn M.; Abu-Rustum, Nadeem R. (2011). "Fertility considerations in the management of gynecologic malignancies". Gynecologic Oncology. 120 (3): 326–33. doi:10.1016/j.ygyno.2010.09.012. PMID 20943258.
  3. Jungheim, Emily S.; Carson, Kenneth R.; Brown, Douglas (2010). "Counseling and Consenting Women with Cancer on Their Oncofertility Options: A Clinical Perspective". Oncofertility. Cancer Treatment and Research. Vol. 156. pp. 403–12. doi:10.1007/978-1-4419-6518-9_31. ISBN 978-1-4419-6517-2. PMC 3071538. PMID 20811851.
  4. Wallace, W. Hamish B. (2011). "Oncofertility and preservation of reproductive capacity in children and young adults". Cancer. 117 (10 Suppl): 2301–10. doi:10.1002/cncr.26045. PMID 21523750.
  5. King, Rosalind Berkowitz (2010). "Perspectives on Oncofertility from Demography and Economics". Oncofertility. Cancer Treatment and Research. Vol. 156. pp. 371–9. doi:10.1007/978-1-4419-6518-9_28. ISBN 978-1-4419-6517-2. PMC 3071554. PMID 20811848.
  6. Galvin, Kathleen M.; Clayman, Marla L. (2010). "Whose Future Is It? Ethical Family Decision Making About Daughters' Treatment in the Oncofertility Context". Oncofertility. Cancer Treatment and Research. Vol. 156. pp. 429–45. doi:10.1007/978-1-4419-6518-9_33. ISBN 978-1-4419-6517-2. PMC 3086488. PMID 20811853.
"https://ml.wikipedia.org/w/index.php?title=ഓങ്കോഫെർട്ടിലിറ്റി&oldid=3927283" എന്ന താളിൽനിന്ന് ശേഖരിച്ചത്