ദത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഒരു കുടുംബത്തിൽ അനന്തരാവകശികളില്ലാതെയാകുകയാണെന്നു ബോദ്ധ്യപ്പെടുമ്പോൾ ആ കുടുംബത്തിന്റെ സാമ്പത്തിക-സാമൂഹ്യാവകാശങ്ങൾക്ക് തുടർച്ച നിലനിർത്താനും സ്വത്തുക്കൾ അന്യാധീനപ്പെട്ടുപോകാതിരിക്കാനും, കുടുംബത്തിന്റെ തുടർച്ച ഉറപ്പാക്കാനുമായി സമാനസ്ഥിതിയിലുള്ള മറ്റേതെങ്കിലും കുടുംബത്തിൽനിന്ന് ഒരു വ്യക്തിയെ അവകാശിയായി നിശ്ചയിച്ച് കൊണ്ടുപോരുന്നതിനെ ദത്ത് എന്ന് പറയുന്നു.

മുൻകാലങ്ങളിൽ രാജവംശങ്ങളിലും ബ്രാഹ്മണകുടുംബങ്ങളിലുമാണ് ദത്തിന്ന് കൂടുതൽ പ്രചാരമുണ്ടായിരുന്നത്. ഇക്കാലത്ത് സന്താനസൗഭാഗ്യമില്ലാത്തവർ അനാഥാലയങ്ങളിൽ നിന്നും കുട്ടികളെ ദത്തെടുക്കുന്ന രീതിയും നിലവിലുണ്ട്.

"https://ml.wikipedia.org/w/index.php?title=ദത്ത്&oldid=3071438" എന്ന താളിൽനിന്ന് ശേഖരിച്ചത്