ഒലിവർ കാൻ
Personal information | |||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Full name | Oliver Rolf Kahn | ||||||||||||||||||||||||||||||
Date of birth | 15 ജൂൺ 1969 | ||||||||||||||||||||||||||||||
Place of birth | പശ്ചിമ ജർമ്മനി | ||||||||||||||||||||||||||||||
Height | 1.88 മീ (6 അടി 2 ഇഞ്ച്) | ||||||||||||||||||||||||||||||
Position(s) | Goalkeeper | ||||||||||||||||||||||||||||||
1987–1994 | Karlsruher SC | 128 | (0) | ||||||||||||||||||||||||||||
1994–2008 | Bayern Munich | 429 | (0) | ||||||||||||||||||||||||||||
Total | 630 | (0) | |||||||||||||||||||||||||||||
National team | |||||||||||||||||||||||||||||||
Years | Team | Apps | |||||||||||||||||||||||||||||
1995–2006 | Germany | 86 | (0) | ||||||||||||||||||||||||||||
Honours
|
ഒരു ജർമ്മൻ ഫുട്ബോൾ എക്സിക്യൂട്ടീവും ഗോൾകീപ്പറായി കളിച്ച മുൻ പ്രൊഫഷണൽ കളിക്കാരനുമാണ് ഒലിവർ റോൾഫ് കാൻ (German:(ˈɔlɪvɐ ˈkaːn ); ജനനം 15 ജൂൺ 1969).[1] ജർമ്മൻ ദേശീയ ടീമിനായി 86 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 1975-ൽ കാൾസ്രൂഹർ എസ്‌സി ജൂനിയർ ടീമിലാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. പന്ത്രണ്ട് വർഷത്തിന് ശേഷം പ്രൊഫഷണൽ ടീമിൽ കാൻ തന്റെ അരങ്ങേറ്റ മത്സരം നടത്തി. 1994-ൽ ഡിഎം 4.6 ഫീസിന് ബയേൺ മ്യൂണിക്കിലേക്ക് മാറ്റപ്പെട്ടു. 2008-ൽ തന്റെ കരിയറിന്റെ അവസാനം വരെ അദ്ദേഹം കളിച്ചു. 2002 ഫിഫ ലോകകപ്പിൽ റണ്ണറപ്പായ ജർമ്മനി ദേശീയ ഫുട്ബോൾ ടീമിലെ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പറായിരുന്നു അദ്ദേഹം.
ബയേൺ മ്യൂണിക്കിന് വേണ്ടി നിരവധി കിരീടങ്ങൾ കാൻ നേടിയിട്ടുണ്ട്. അവയിൽ യുവേഫ ചാമ്പ്യൻസ് ലീഗ്, യുവേഫ കപ്പ്, ഇന്റർകോണ്ടിനെന്റൽ കപ്പ്, എട്ട് ദേശീയ ചാമ്പ്യൻഷിപ്പുകൾ, ആറ് ദേശീയ കപ്പുകൾ എന്നിവ ഉൾപ്പെടുന്നു. എക്കാലത്തെയും മികച്ചതും വിജയകരവുമായ ഗോൾകീപ്പർമാരിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. "കിംഗ് കാൻ", "ദി ടൈറ്റൻ" എന്നിവയാണ് കാനിന്റെ വിളിപ്പേര്. 2021 ജൂലൈ 1-ന് അദ്ദേഹം ബയേൺ മ്യൂണിക്കിന്റെ സി.ഇ.ഒ ആയി. 2002 ഫിഫ ലോകകപ്പിൽ ടൂർണമെന്റ് ഫേവറിറ്റുകളിൽ ജർമ്മനി ഇല്ലെങ്കിലും ഗോളിലെ കാനിന്റെ മികവ് ഫൈനലിലെത്തുന്നതിൽ നിർണായകമായിരുന്നു. അവിടെ ജർമ്മനി 0-2ന് ബ്രസീലിനോട് തോറ്റു. എന്നിരുന്നാലും ടൂർണമെന്റിലെ ഗോൾഡൻ ബോൾ അദ്ദേഹത്തിന് ലഭിച്ചു.
അവലംബം
[തിരുത്തുക]- ↑ Jack Rollin. "Kahn's article on Encyclopædia Britannica Online". Encyclopædia Britannica, Inc. Retrieved 15 June 2011.
- Pages using the JsonConfig extension
- Articles using Template:Medal with Runner-up
- Articles using Template:Medal with Winner
- Pages using infobox3cols with undocumented parameters
- 2006 ഫിഫ ലോകകപ്പിലെ കളിക്കാർ
- 2002 ഫിഫ ലോകകപ്പിലെ കളിക്കാർ
- 1998 ഫിഫ ലോകകപ്പിലെ കളിക്കാർ
- 1994 ഫിഫ ലോകകപ്പിലെ കളിക്കാർ
- ഫുട്ബോൾ ഗോൾകീപ്പർമാർ
- ജർമ്മൻ ഫുട്ബോൾ കളിക്കാർ
- ജീവിച്ചിരിക്കുന്നവർ
- 1969-ൽ ജനിച്ചവർ