ഒലിഗോക്ലേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒലിഗോക്ലേസ്
Oligoclase-4jg47a.jpg
മെക്സിക്കൊയിലെ ചിഹുവാഹുവായിൽ നിന്നുള്ള ഒലിഗോക്ലേസ്
General
Category plagioclase, feldspar, tectosilicate
Formula
(repeating unit)
(Ca,Na)(Al,Si)4O8, where Ca/(Ca + Na) (% Anorthite) is between 10%-30%
Identification
നിറം usually white, with shades of grey, green or red.
മോസ് സ്കെയിൽ കാഠിന്യം 6 to 6.5
Specific gravity 2.64 to 2.66
അപവർത്തനാങ്കം nα=1.533 - 1.543, nβ=1.537 - 1.548, and nγ=1.542 - 1.552
Birefringence 1st order

പ്ലാജിയോക്ലേസ് ഫെൽസ്പാർ വിഭാഗത്തിൽപ്പെടുന്ന ഒരു ധാതു. ഏറ്റവും കൂടുതൽ പൊട്ടാഷ് (K2O) ഉൾക്കൊള്ളുന്ന പ്ലാജിയോക്ലേസ് ധാതുവാണിത്. സ്പിലൈറ്റ്, പ്ലജിയോക്ലേസ് പെഗമടൈറ്റ്, കാൽക് ആൽക്കലി ശിലകൾ എന്നിവയിൽ ഇത് സാധാരണ കാണപ്പെടുന്നു. അൽബെയ്റ്റ് (Na Al Si3 O8) അനോർതൈറ്റ് (Ca Al2 Si2 O8) എന്നീ അന്ത്യാംഗങ്ങളുള്ള ഖരലായനിശ്രേണിയിൽ പെടുന്ന ഒരു ധാതുവായ ഒലിഗോക്ലേസ് ഈ രണ്ടുധാതുക്കളുടെയും ഒരു രാസമിശ്രണമാണ്; 70 മുതൽ 80 വരെ ശതമാനം ആൽബെയ്റ്റും (Ab), 30 മുതൽ 10 വരെ ശതമാനം അനോർതൈറ്റും (An) ഉൾക്കൊള്ളുന്നു. Ab90: An10 മുതൽ Ab70: An30 വരെയുള്ള ഏതനുപാതവുമാകാം. ഉന്നത താപനിലകളിൽ രൂപം കൊള്ളുമ്പോൾ പ്രസക്തമായ തോതിൽ പൊട്ടാസിയം ഫെൽസ്പാറും ഉൾക്കൊണ്ടുകാണുന്നു.[1]

ആൽബൈറ്റിനെ അപേക്ഷിച്ച് വിദളനം കുറവാണ്; ഒലിഗോസ് എന്ന ഗ്രീക്കു പദത്തിന് അല്പം എന്നാണർഥം; ഇതിൽ നിന്നാണ് ധാതുവിന് ഒലിഗോക്ലേസ് എന്ന പേരുണ്ടായത്. ഒലിഗോക്ലേസിന് വെളുപ്പ്, മഞ്ഞ, പച്ച, ചുവപ്പ് എന്നീ നിറങ്ങളുണ്ടാകാം. പച്ച, ചുവപ്പ് നിറങ്ങളിലുള്ള ഒലിഗോക്ലേസ് ഫെറസ്, ഫെറ്ക് ഇരുമ്പുൾക്കൊള്ളുന്നു. അവെഞ്ചുറീൻ ഒലിഗോക്ലേസ് കായാന്തരിത ഹേമട്ടൈറ്റ് ഉൾക്കൊള്ളുന്നു. ഒലിഗോക്ലേസ്, ആൻഡിസിൻ എന്നീ പ്ലാജിയോക്ലേസ് ധാതുക്കളിലാണ് ആന്റിപെർതൈറ്റ് ഘടന കൂടുതലായി കാണപ്പെടുന്നത്. പൊട്ടാസിയം അംശത്തെ ആശ്രയിച്ച് ഇത് സുവ്യക്തമാവുന്നു; എളുപ്പത്തിൽ അപക്ഷയത്തിനു വിധേയമായി കളിമണ്ണായി രൂപാന്തരപ്പെടുന്നു; രാസസം‌‌രചനയ്ക്കനുസൃതമായി ഭൗതിക ഗുണധർമങ്ങൾ വ്യതിചലിക്കുന്നു. പ്രകാശിക ഗുണധർമങ്ങളെ അടിസ്ഥാനമാക്കി സൂക്ഷ്മദർശിനിയിലൂടെ മാത്രമേ ഇതിനെ മറ്റു പ്ലാജിയോക്ലേസ് ധതുക്കളിൽ നിന്നു തിരിച്ചറിയാൻ കഴിയൂ. റയോലൈറ്റ്, ബസാർട്ട്, ട്രക്കൈറ്റ്, ഷിസ്റ്റ്, ഡോളമൈറ്റ്, ചുണ്ണാമ്പുകല്ല് എന്നീ ശിലകളിലും ഒലിഗോക്ലേസ് അവസ്ഥിതമായിക്കാണുന്നു.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒലിഗോക്ലേസ്&oldid=1696277" എന്ന താളിൽനിന്നു ശേഖരിച്ചത്