ഐറിറി നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Iriri River
രാജ്യം Brazil
പോഷക നദികൾ
 - ഇടത് Curuá River, Catete River, Chiché River, Ipiranga River
 - വലത് Novo River, Carajarí River, Xinxim River
അഴിമുഖം Xingu River
 - നിർദേശാങ്കം 3°49′00″S 52°36′20″W / 3.81667°S 52.60556°W / -3.81667; -52.60556Coordinates: 3°49′00″S 52°36′20″W / 3.81667°S 52.60556°W / -3.81667; -52.60556
നീളം 1,100 കി.മീ (684 മൈ) [1]
Iriririvermap.png
The Amazon Basin with Iriri River highlighted

ബ്രസീലിലെ പാര സംസ്ഥാനത്തിലെ, ക്സിൻഗു നദിയുടെ ഒരു വലിയ പോഷകനദിയാണ് ഐറിറി നദി. 1,300 കി.മീ (810 മൈൽ) നീളമുള്ള ഈ നദി ലോകത്തിലെ 116-ാമത്തെ ഏറ്റവും ദൈർഘ്യമേറിയ നദിയും (കൃഷ്ണ നദിക്കൊപ്പം), ആമസോൺ തടത്തിലെ നീളമുള്ള പതിനഞ്ചാമത്തെ നദിയുമാണ്. ഈ നദീ ഉറവിടങ്ങൾ പനാര ജനങ്ങളുടെ പരമ്പരാഗത ഭവനമാണ്.

ഗതി[തിരുത്തുക]

2005-ൽ സെറ ഡോ കാച്ചിംബോയിൽ സ്ഥാപിച്ച കർശനമായി സംരംക്ഷിച്ചിരുന്ന സംരക്ഷണ യൂണിറ്റ് ആയ നാസെന്റസ് ഡാ സെറ ഡോ കാച്ചിംബോ ബയോളജിക്കൽ റിസർവിൻറെ 342,192 ഹെക്ടറിൽ (845,570 ഏക്കർ) നദി കാണപ്പെടുന്നു. സിങ്കു നദിയുടെ അത്യുന്നതഭാഗങ്ങളിൽ ഒന്നാണിത്.[2] 3,373,133.89 ഹെക്ടർ (8,335,195.4 ഏക്കർ) ടെറ ഡോ മിയോ ഇക്കോളജിക്കൽ സ്റ്റേഷനിലൂടെ ഒഴുകുന്ന ഐറിറി നദി സിങ്കുവിൽ ചേരുന്നതിന് മുമ്പ് ഇത് 900 കിലോമീറ്റർ (560 മൈൽ) ദൂരം സഞ്ചരിക്കുന്നു. സീസണിനെ ആശ്രയിച്ച് നദിയുടെ ജലത്തിൻറെ അളവിൽ വലിയ വ്യത്യാസവും കാണപ്പെടുന്നു. വരണ്ട സീസണിൽ വെള്ളച്ചാട്ടങ്ങൾ, പാറകൾ, ജലപാതം എന്നിവ ഉൾപ്പെടുന്നു.[3]

തപജോസ്-സിങ്കു ഈർപ്പ വനങ്ങളിലൂടെ ഐറിറി നദി ഒഴുകുന്നു.[4] ഇവിടെയും സിങ്കുവിലും മാത്രം കാണപ്പെടുന്ന നിരവധി ജീവിവർഗ്ഗങ്ങളും, മത്സ്യങ്ങളും നദിയിൽ സമൃദ്ധമായി കാണപ്പെടുന്നു. ആമസോൺ മഴക്കാടുകളാൽ ചുറ്റപ്പെട്ട ഈ പ്രദേശം ഒറ്റപ്പെട്ടു നിൽക്കുന്നതു കാരണം വലിയ വിഭാഗങ്ങൾ പര്യവേക്ഷണം ചെയ്യപ്പെടാതെ തുടരുന്നു. ശക്തമായ പ്രവാഹമുള്ള വെള്ളച്ചാട്ടമുള്ള ഭാഗങ്ങളും കാണപ്പെടുന്നു.[5]

അവലംബം[തിരുത്തുക]

ഉറവിടങ്ങൾ[തിരുത്തുക]

  • Bleher, H. (2009), "Rio Iriri biotope, Brazil.", Practical Fishkeeping, മൂലതാളിൽ നിന്നും 2014-05-27-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 26 May 2014
  • Sears, Robin, Amazon Basin - Brazil (NT0168), WWF: World Wildlife Fund, ശേഖരിച്ചത് 2017-03-20
  • Unidade de Conservação: Estação Ecológica da Terra do Meio (ഭാഷ: പോർച്ചുഗീസ്), MMA: Ministério do Meio Ambiente, ശേഖരിച്ചത് 2016-05-29
  • Unidade de Conservação: Reserva Biológica Nascentes Serra do Cachimbo (ഭാഷ: പോർച്ചുഗീസ്), MMA: Ministério do Meio Ambiente, ശേഖരിച്ചത് 2016-05-27
  • Ziesler, R.; Ardizzone, G.D. (1979), "Amazon River System", The Inland waters of Latin America, Food and Agriculture Organization of the United Nations, ISBN 92-5-000780-9, മൂലതാളിൽ നിന്നും 8 November 2014-ന് ആർക്കൈവ് ചെയ്തത്
"https://ml.wikipedia.org/w/index.php?title=ഐറിറി_നദി&oldid=3626897" എന്ന താളിൽനിന്ന് ശേഖരിച്ചത്