Jump to content

ഏണസ്റ്റ് ഗ്ലീസർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ernst Glaeser
ജനനം(1902-07-29)29 ജൂലൈ 1902
മരണം8 ഫെബ്രുവരി 1963(1963-02-08) (പ്രായം 60)
ദേശീയതGerman
തൊഴിൽAuthor
അറിയപ്പെടുന്നത്Jahrgang 1902

ഏണസ്റ്റ് ഗ്ലീസർ (29 ജൂലൈ 1902 - 8 ഫെബ്രുവരി 1963) ഒരു ജർമ്മൻ എഴുത്തുകാരനായിരുന്നു. ഏറ്റവും നന്നായി വിറ്റുപോയ ജാഹ്ർഗങ് 1902 ("Born in 1902") എന്ന പസിഫിസ്റ്റ് നോവലിന്റെ പേരിൽ അദ്ദേഹം അറിയപ്പെടുന്നു. ഇടതുപക്ഷ രാഷ്ട്രീയവുമായി ബന്ധപ്പെട്ടിരുന്ന അദ്ദേഹം നാസി കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ പരസ്യമായി കത്തിച്ചശേഷം സ്വിറ്റ്സർലാന്റിലേയ്ക്ക് കടന്നു. എന്നിരുന്നാലും, മറ്റ് പ്രവാസികൾ ആക്രമിച്ചതിനാൽ 1939-ൽ അദ്ദേഹം ജർമ്മനിയിൽ തിരിച്ചെത്തി.

ജീവിതം

[തിരുത്തുക]

ആദ്യകാലങ്ങളിൽ

1902 ജൂലൈ 29-ന് ഹെസ്സേയിലെ ബുസ്ബാക്കിലാണ് ഗ്ലീസർ ജനിച്ചത്.[1] ലൂഥറൻ കുടുംബമായിരുന്നു അദ്ദേഹത്തിന്റെ കുടുംബം.[2] 1912-ൽ, പിതാവ് ഹെസ്സേയിൽ ഗ്രോസ്-ഗെറോയിലെ ഒരു മജിസ്ട്രേറ്റായപ്പോൾ താമസം മാറ്റിയിരുന്നു. ഏൺസ്റ്റ് ഗ്ലേസർ ഹെസ്സേയിലെ ഡാർംസ്റ്റഡ്ട്ടിൽ ഒരു ഹ്യുമാനിസ്റ്റിക് സെക്കൻഡറി സ്കൂളിൽ ചേർന്നു. തുടർന്ന് അദ്ദേഹം നിയമവും, തത്ത്വചിന്തയും, ജർമ്മൻ വിഷയങ്ങളും ഫ്രീബർഗ് ഇം ബ്രെസ്ഗൗ, ബ്രസെൽസ്, മ്യൂണിക്ക് എന്നിവിടങ്ങളിൽ നിന്ന് പഠനം നടത്തി. പത്രപ്രവർത്തകനായും, നോവലിസ്റ്റായും, എഴുത്തുകാരനായും, പ്രവർത്തിച്ച അദ്ദേഹം റേഡിയോ നാടകങ്ങളും രചിച്ചു.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Ernst Glaeser – hjp-medien.
  2. Deák 1968, പുറം. 242.

ഉറവിടങ്ങൾ

[തിരുത്തുക]
  • Barbian, Jan-Pieter (2013-08-29). The Politics of Literature in Nazi Germany: Books in the Media Dictatorship. Bloomsbury Publishing. ISBN 978-1-4411-6814-6. Retrieved 2015-06-20. {{cite book}}: Invalid |ref=harv (help)
  • Deák, István (1968). Weimar Germany's Left-wing Intellectuals: A Political History of the Weltbühne and Its Circle. University of California Press. GGKEY:B6ZRU3DDZYZ. Retrieved 2015-06-20. {{cite book}}: Invalid |ref=harv (help)
  • "Ernst Glaeser". hjp-medien - Alemannenstraße - 64521 Groß-Gerau. Retrieved 2015-06-20.
  • Glaeser, Ernst; Kruse, Horst (1929). Class 1902. Univ of South Carolina Press. ISBN 978-1-57003-712-2. Retrieved 2015-06-21. {{cite book}}: Invalid |ref=harv (help)
  • Palmier, Jean-Michel (2006). Weimar in Exile: The Antifascist Emigration in Europe and America. Verso. ISBN 978-1-84467-068-0. Retrieved 2015-06-20. {{cite book}}: Invalid |ref=harv (help)
"https://ml.wikipedia.org/w/index.php?title=ഏണസ്റ്റ്_ഗ്ലീസർ&oldid=3275121" എന്ന താളിൽനിന്ന് ശേഖരിച്ചത്