എ.ജി. നൂറാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എ.ജി. നൂറാനി
വ്യക്തിഗത വിവരങ്ങൾ
ജനനം (1930-09-16) 16 സെപ്റ്റംബർ 1930  (92 വയസ്സ്)
ബോംബെ (മുംബൈ), ബ്രിട്ടീഷ് ഇന്ത്യ
അൽമ മേറ്റർഗവർണ്മെന്റ് ലോ കോളേജ്, മുംബൈ
തൊഴിൽBarrister, historian and writer

ഇന്ത്യൻ നിയമജ്ഞനും ഗ്രന്ഥകർത്താവും ചരിത്രപണ്ഡിതനുമാണ് എ.ജി നൂറാനി എന്ന് പരക്കെ അറിയപ്പെടുന്ന അബ്ദുൽ ഗഫൂർ അബ്ദുൽ മജീദ് നൂറാനി (ജനനം:1930 സെപ്റ്റംബർ 16).മുംബൈയിലെ ഗവണ്മെന്റ് ലോകോളേജിൽ നിന്ന് നിയമബിരുദം കരസ്ഥമാക്കിയ നൂറാനി, സുപ്രീംകോടതിയിലും ബോംബെ ഹൈക്കോടതിയിലും അഭിഭാഷകനായി പ്രവർത്തിച്ചിട്ടുണ്ട്. പഴയ തലമുറയിൽ ഇന്നു ജീവിച്ചിരിപ്പുള്ള ഇന്ത്യൻ ഭരണഘടനാവിദഗ്ദ്ധരിൽ ഒരാളാണ് നൂറാനി.[1]

ഇന്ത്യയിലെ പല പ്രസിദ്ധീകരണങ്ങളിലായി നൂറാനിയുടെ അനേകം ലേഖനങ്ങൾ പ്രകാശനം ചെയ്യപ്പെട്ടിട്ടുണ്ട്. കാശ്മീരിലെ ഭരണാധികാരിയായിരുന്ന ഷേയ്ക്ക് അബ്ദുള്ളയ്ക്കു വേണ്ടിയും, തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയ്ക്കു വേണ്ടിയും ചില പ്രമാദമായ കേസുകളിൽ നൂറാനി ഹാജരായിട്ടുണ്ട്.[2].

പ്രധാനകൃതികൾ[തിരുത്തുക]

 • The Kashmir Dispute 1947-2012 , 2 Volume set(editor , 2013)
 • Islam, South Asia and the Cold War (2012)
 • Article 370: A Constitutional History of Jammu and Kashmir (2011)
 • Jinnah and Tilak: Comrades in the Freedom Struggle (2010)
 • India–China Boundary Problem 1846–1947: History and Diplomacy (2010)
 • Indian Political Trials 1775–1947 (2006)
 • Constitutional Questions and Citizens’ Rights (2006)
 • The Muslims of India: A Documentary Record (editor, 2003)
 • Islam and Jihad: Prejudice versus Reality(2003)
 • The Babri Masjid Question 1528–2003: ‘A Matter of National Honour’, in two volumes (2003).[3]

അവലംബം[തിരുത്തുക]

 1. "Author Profile". Oxford University Press, India. ശേഖരിച്ചത് 15 January 2013.
 2. "Interview". Retro Cities. മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 January 2013.
 3. "The Kashmir Dispute 1947-2012". മൂലതാളിൽ നിന്നും 2013-10-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 , August 2013. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=എ.ജി._നൂറാനി&oldid=3625782" എന്ന താളിൽനിന്ന് ശേഖരിച്ചത്