എൽഗോൺ പർവ്വതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Mount Elgon
Wagagai (summit)
Mount elgon topo.jpg
Mount Elgon (left) and Great Rift Valley (right)
ഏറ്റവും ഉയർന്ന ബിന്ദു
ഉയരം4,321 m (14,177 ft) [1]
Ranked 17th in Africa
മലനിരയിലെ ഔന്നത്യം2,458 m (8,064 ft) [1]
അടുത്ത കൊടുമുടി339 കിലോmetre (1,112,000 ft)
ListingUltra
ഭൂപ്രകൃതി
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Uganda" does not exist
Topo mapMount Elgon Map and Guide[2]
Geology
Age of rockMiocene origin
Mountain typeShield volcano
Last eruptionUnknown
Climbing
ആദ്യ ആരോഹണം1911 by Kmunke and Stigler
എളുപ്പ വഴിScramble
Koitobos peak, Kenya
Mount Elgon (left center) is located on the Uganda-Kenya border, in Western Province, north of Kakamega, west of Kitale.
See also Mount Elgon District

ആഫ്രിക്കയിലെ ഉഗാണ്ട, കെനിയ എന്നീ രാജ്യങ്ങളുടെ അതിർത്തിയിലുള്ള ഒരു മൃതാവസ്ഥയിലുള്ള ഒരു അഗ്നിപർവ്വതമാണ് എൽഗോൺ പർവ്വതം.[3] കിസുമു എന്ന സ്ഥലത്തിന്റെ ഉത്തരഭാഗത്തും കിതാലെയുടെ പടിഞ്ഞാറുമായാണിതു കാണപ്പെടുന്നത്. ഉഗാണ്ടയ്ക്കകത്താണ് ഈ പർവ്വതത്തിന്റെ കൊടുമുടിയായ വാഗാഗൈ സ്ഥിതിചെയ്യുന്നത്.[1][4] 4,321 m (14,177 ft)ഉള്ള എൽഗോൺ പർവ്വത്തിനു ഉയരത്തിൽ ആഫ്രിക്കയിലെ പതിനേഴാമതു സ്ഥാനമാണുള്ളത്. ഈ നിർജ്ജീവ അഗ്നിപർവ്വതത്തിനു 240 ലക്ഷം വർഷത്തെ പഴക്കം ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു. ഇതാണ് കിഴക്കൻ ആഫ്രിക്കയിലെ ഏറ്റവും പഴയ മൃതാവസ്ഥയിലുള്ള അഗ്നിപർവ്വതം. [5]ഇത് 3,500 ചതുരശ്ര കിലോമിറ്റർ പ്രദേശത്താണ് നിലകൊള്ളുന്നത്.

ഭൗതിക ഘടന[തിരുത്തുക]

കിഴക്കൻ ഉഗാണ്ടയുടെയും പടിഞ്ഞാറൻ കെനിയയുടെയും അതിർത്തിയിലുള്ള ഈ അഗ്നിപർവ്വതം, ഒറ്റയ്ക്കു നിലകൊള്ളുന്നു. ഇതിന്റെ വ്യാസം 80 കിലോമീറ്ററും ഉയരം ചുറ്റുപാടുമുള്ള പീഠഭൂമിയിൽനിന്നും 3,070 മീറ്ററും (10,070 ft) ആകുന്നു. ഇതിന്റെ ഉയരങ്ങളിൽ ഉള്ള തണുത്ത കാലാവസ്ഥ വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങൾക്കു ജീവിക്കാൻ ഉതകുന്നതാണ്.

എൽഗോൺ പർവ്വതത്തിന് 5 പ്രധാന കൊടുമുറ്റികൾ ഉണ്ട്:

 • വാഗാഗായ്
 • സുദെക്ക്
 • കൊയൊത്തൊബോസ്
 • മുബിയി
 • മസാബ

പേര്[തിരുത്തുക]

മസായി ഗോത്രജനതയും ബമസാബ ഗോത്രവും വ്യത്യസ്ത പെരുകളിലാണ് ഈ പർവ്വതത്തെ വിളിച്ചുവരുന്നത്.

സസ്യലതാദികൾ[തിരുത്തുക]

ചില അത്യപൂർവ്വ സസ്യങ്ങൾ ഇവിടെ വളരുന്നുണ്ട്. Ardisiandra wettsteinii, Carduus afromontanus, Echinops hoehnelii, Ranunculus keniensis, and Romulea keniensis.[6] എന്നിവയാണ് അവയിൽ ചിലവ.

പ്രാദേശിക ജനവിഭാഗങ്ങൾ[തിരുത്തുക]

എൽഗോൺ പർവ്വതം നാലു ആദിവാസി ജനവിഭാഗങ്ങളുടെ വാസസ്ഥാനമാണ്. ബഗിസു, സപീഞ്ചക്, സബാഓട്ട്, ഒഗീക്ക് എന്നിവരാണവർ. ഇവരെ പൊതുവായി, എന്ദൊറോബോ എന്നു വിളിച്ചുവരുന്നു.[7]

ഇതും കാണൂ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 1.3 Africa Ultra-Prominences Peaklist.org. Retrieved 2012-01-11.
 2. Mount Elgon Map and Guide (Map) (1st ed.). 1:50,000 with mountaineering information. EWP. 1989. ISBN 0-906227-46-1.
 3. "Uganda Wildlife Authority". www.uwa.or.ug. ശേഖരിച്ചത് 2008-03-16.
 4. "Mount Elgon, Uganda" Peakbagger.com. Retrieved 2012-01-11.
 5. NASA (28 August 2005). "SRTM Africa Images". NASA. ശേഖരിച്ചത് 24 October 2015.
 6. http://www.tour-uganda.com/national-parks/uganda-national-parks/mt-elgon-nationl-park.html
 7. Scott, Penny (1998). From Conflict to Collaboration: People and Forests at Mount Elgon, Uganda. IUCN. ISBN 2-8317-0385-9.
"https://ml.wikipedia.org/w/index.php?title=എൽഗോൺ_പർവ്വതം&oldid=2455836" എന്ന താളിൽനിന്ന് ശേഖരിച്ചത്