എസ് വി എച്ച് എസ് എസ് ക്ലാപ്പന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ തീരദേശ പഞ്ചായത്തായ ക്ലാപ്പനയിൽ സ്ഥിതിചെയ്യുന്ന പ്രമുഖ വിദ്യാലയമാണ് ഷൺമുഖവിലാസം ഹയർസെക്കന്ററി സ്കൂൾ. ശ്രീ ഷൺമുഖപ്പണിക്കർ 1918ൽസംസ്കൃത വിദ്യാലയമായി സ്ഥാപിച്ചതാണ് ഈ സ്കൂൾ.1998ൽ ഹയർസെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.

ചരിത്രം[തിരുത്തുക]

കരുനാഗപ്പള്ളി താലൂക്കിലെ തീരദേശ പഞ്ചായത്തായ ക്ലാപ്പനയിൽ 1918-ൽ സംസ്കൃത വിദ്യാലയമായി (ശീ.ഷണ്മുഖപ്പണിക്കർ സ്ഥാപിച്ചു.1998-ൽ ക്ലാപ്പന ഷണ്മുഖവിലാസം ഹയർ സെക്കൻററി സ്കൂളായി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ[തിരുത്തുക]

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കൻററിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കൻററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻറ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ[തിരുത്തുക]

  • * സ്കൗട്ട്സ് & ഗൈഡ്സ്.
  • * ലിറ്റിൽ കൈറ്റ്സ്.
  • * സ്റ്റുഡന്റ്‌ പോലീസ് കേഡറ്റ്.
  • * ജെ. ആർ. സി.
  • * എൻ സി സി (നേവൽ).
  • * കാർഷിക ക്ലബ്ബ്.
  • * നമ്മുടെ റേഡിയോ (സ്കൂൾ റേഡിയോ).
  • * ക്ലാസ് മാഗസിൻ.
  • * വിദ്യാരംഗം കലാ സാഹിത്യ വേദി.
  • * ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്‍മെന്റ്[തിരുത്തുക]

എസ്. എൻ. ഡി. പി യോഗം കരുനാഗപ്പള്ളി യൂണിയനിലെ ക്ലാപ്പന തെക്ക് (നമ്പർ 443), ക്ലാപ്പന മദ്ധ്യം (നമ്പർ 181), ക്ലാപ്പന വടക്ക് (നമ്പർ 182) എന്നീ മൂന്ന് ശാഖകളിലെ അംഗങ്ങൾ തെരഞ്ഞെടുക്കുന്ന ഒൻപതു പ്രതിനിധികളിൽ നിന്ന് സ്കൂൾ മാനേജരേയും, പ്രസിഡന്റിനേയും മൂന്നു വർഷ കാലാവധിയിൽ തെരഞ്ഞെടുക്കുന്നു.