എസ് പി ദേവസഹായം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അന്താരാഷ്ട്ര വേദവിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ ആദ്യകാല പ്രവർത്തകൻ ആയിരുന്നു ഡേവി എന്നറിയപ്പെട്ടിരുന്ന എസ് പി ദേവസഹായം (1860 - 1939). പിന്നീട് യഹോവയുടെ സാക്ഷികൾ എന്ന് അറിയപ്പെട്ട ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആയിരുന്ന സി റ്റി റസ്സലിനെ 1912ൽ തിരുവിതാംകൂറിലേക്ക് സ്വാഗതം ചെയ്തത് എസ് പി ഡേവി ആയിരുന്നു. അമേരിക്കയിൽ ശാസ്ത്ര-ചരിത്ര പഠനം നടത്തുന്ന വേളയിൽ ആണ് ഡേവി റസ്സലിനെ കണ്ട് മുട്ടിയത്.[1] തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരത്തിന് സമീപം റസ്സൽ പ്രസംഗിച്ച സ്ഥലത്തെ റസ്സൽപുരം എന്ന് നാമകരണം ചെയ്യാൻ മുഖ്യ പങ്ക് വഹിച്ചത് ഡേവി ആയിരുന്നു. റസ്സലിന്റെ മരണശേഷം വേദവിദ്യാർത്ഥി പ്രസ്ഥാനത്തിൽ നിന്നും പിൻവാങ്ങിയ എസ് പി ഡേവി 1939ൽ റസ്സൽപുരത്ത് അന്തരിച്ചു. റസ്സൽപുരം ഗവണ്മെന്റ് സ്കൂളിന് സമീപം അദ്ദേഹത്തിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നു. സ്കൂളിൽ റസ്സലിന്റെയും സ്കൂൾ സ്ഥാപകൻ ആയ എസ് പി ഡേവിയുടെയും ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.[2]

SP Devasahayam (1860 - 1939)
SP Devasahayam (1860 - 1939)

റസ്സൽപുരത്ത് ആദ്യമായി സൈക്കിളും തയ്യൽ മെഷീനും സിനിമയും പരിചയപെടുത്തിയത് എസ് പി ഡേവി ആണ്. 1914ൽ അന്താരാഷ്ട്ര വേദവിദ്യാർത്ഥി പ്രസ്ഥാനം പുറത്തിറക്കിയ "സൃഷ്ടിപ്പിൻ ഫോട്ടോ നാടകം"(Photo Drama of Creation) പ്രൊജക്ടറും ചിമ്മിനി വിളക്കും ഉപയോഗിച്ച് റസ്സൽപുരത്തും സമീപപ്രദേശങ്ങളിലും അദ്ദേഹം പ്രദർശിപ്പിച്ചിരുന്നു. റസ്സലിനോടുള്ള ആദരസൂചകമായിട്ടാണ് ഞാറക്കാടിന് റസ്സൽപുരം എന്ന പേര് നല്കപ്പെട്ടത്.

"https://ml.wikipedia.org/w/index.php?title=എസ്_പി_ദേവസഹായം&oldid=4004167" എന്ന താളിൽനിന്ന് ശേഖരിച്ചത്