എസ്. രാധാകൃഷ്ണൻ (ശബ്ദലേഖകൻ)
ദൃശ്യരൂപം
മികച്ച ശബ്ദലേഖനത്തിനുള്ള 2012 ലെ ദേശീയപുരസ്‌കാരം നേടിയ ചലച്ചിത്ര സാങ്കേതിക പ്രവർത്തകനാണ് എസ്. രാധാകൃഷ്ണൻ. അന്നയും റസൂലും എന്ന ചിത്രത്തിലെ ലൊക്കേഷൻ സൗണ്ട് റിക്കേർഡിങ്ങിനാണ് പുരസ്കാരം ലഭിച്ചത്.
ജീവിതരേഖ
[തിരുത്തുക]കൂത്താട്ടുകുളം ഞെട്ടനാനിക്കൽ വീട്ടിൽ ശിവരാജന്റയും രാജലക്ഷ്മിയുടെയും മകനാണ്. കിടങ്ങൂർ എൻജിനീയറിങ് കോളേജിൽ നിന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷനിൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കി. ഉണ്ണി മേനോന്റെ സൗണ്ട് ഓഫ് മ്യൂസിക്കൽ സ്റ്റുഡിയോയിൽ ട്രെയിനിയായി പ്രവർത്തിച്ചു. പുണെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ ഓഡിയോ ഗ്രാഫി പഠിച്ചു. 'അകം' ആണ് ആദ്യ ചിത്രം.[1]
ശബ്ദലേഖനം നിർവഹിച്ച ചിത്രങ്ങൾ
[തിരുത്തുക]- 'അകം'
- 'പാപ്പിലിയോ ബുദ്ധ'
- 'അന്നയും റസൂലും'
- 'അഞ്ച് സുന്ദരികൾ'
പുരസ്കാരങ്ങൾ
[തിരുത്തുക]- മികച്ച ശബ്ദലേഖനത്തിനുള്ള ദേശീയപുരസ്‌കാരം (ലൊക്കേഷൻ സൗണ്ട് റിക്കേർഡിങ്ങ്)2012
അവലംബം
[തിരുത്തുക]- ↑ എസ്. ജെൻസി (2013 Mar 23). "രജതത്തിളക്കം". മാതൃഭൂമി. Archived from the original on 2013-03-24. Retrieved 2013 മാർച്ച് 24.
{{cite news}}
: Check date values in:|accessdate=
and|date=
(help)