എല്ല കാംബെൽ സ്കാർലറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എല്ല കാംബെൽ സ്കാർലറ്റ്
Black-and-white photograph of Scarlett wearing a hat
എല്ല സ്കാർലറ്റ് 1916 ൽ
ജനനം(1864-11-22)22 നവംബർ 1864
മരണം30 ഒക്ടോബർ 1937(1937-10-30) (പ്രായം 72)
London, England
കലാലയംLondon School of Medicine for Women and the Royal Free Hospital
തൊഴിൽPhysician
ജീവിതപങ്കാളി(കൾ)Percy Hamilton Synge (m. 14 December 1901-1921; divorced)
മാതാപിതാക്ക(ൾ)
ബന്ധുക്കൾ

എല്ല കാംബെൽ സ്കാർലറ്റ് (ജീവിതകാലം: 22 നവംബർ 1864 - 30 ഒക്ടോബർ 1937) ഒരു ഇംഗ്ലീഷ് ഫിസിഷ്യൻ ആയിരുന്നു. ദക്ഷിണാഫ്രിക്കയിലെ ബ്ലൂംഫോണ്ടൈനിലെ ആദ്യത്തെ വനിതാ മെഡിക്കൽ പ്രാക്ടീഷണറും കാനഡയിലെ റോയൽ കൊളംബിയൻ ഹോസ്പിറ്റലിലെ ആദ്യത്തെ വനിതാ ഡോക്ടറും ആയിരുന്നു അവർ.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

1864 നവംബർ 22-ന് ഇംഗ്ലണ്ടിലെ സറേയിലെ അബിംഗർ ഹാളിലാണ് സ്കാർലറ്റ് ജനിച്ചത്. അവളുടെ മാതാപിതാക്കൾ തേർഡ് ബാരൺ അബിംഗർ വില്യം സ്കാർലറ്റും, ഹെലൻ (മുമ്പ്, മഗ്രൂഡർ) സ്കാർലറ്റും (ജോൺ ബി. മാഗ്രൂഡറിന്റെ മരുമകൾ) എന്നിവരായിരുന്നു.[1][2] 1897-ൽ, ലണ്ടൻ സ്‌കൂൾ ഓഫ് മെഡിസിൻ ഫോർ വുമണിലും റോയൽ ഫ്രീ ഹോസ്പിറ്റലിലും അഞ്ച് വർഷം മെഡിസിൻ പഠിച്ച സ്കാർലറ്റ്, കൊറിയയിൽ രാജസഭയിൽ കുറച്ചുകാലം ചിലവഴിച്ചു.[3] 1901 ഡിസംബർ 14-ന് പെർസി ഹാമിൽട്ടൺ സിൻജിനെ വിവാഹം കഴിച്ചു. വിവാഹസമയത്ത് സിൻജിന് 29 വയസ്സും സ്കാർലറ്റിന് 37 വയസ്സുമായിരുന്നു.

കരിയർ[തിരുത്തുക]

1902-ൽ, ബോയർ യുദ്ധത്തിന്റെ ഭാഗമായി തടങ്കൽപ്പാളയത്തിൽ സർക്കാർ നിയമനം വഴി സേവനം ചെയ്യാൻ സ്കാർലറ്റ് ദക്ഷിണാഫ്രിക്കയിലെ നോർവൽസ്‌പോണ്ടിലേക്ക് പോയി.[4] സ്കാർലറ്റ് പിന്നീട് ബ്ലൂംഫോണ്ടെയ്നിലേക്ക് മാറുകയും അവിടെ തടങ്കൽപ്പാളയങ്ങളിലെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷ് യുദ്ധകാര്യ മന്ത്രി നിയോഗിച്ച ആറംഗ കമ്മിറ്റിയുടെ ഭാഗമായിരുന്നു അവർ (കമ്മിറ്റിയിലെ മറ്റ് അംഗങ്ങളിൽ മില്ലിസെന്റ് ഫോസെറ്റും ജെയ്ൻ എലിസബത്ത് വാട്ടർസ്റ്റണും ഉൾപ്പെടുന്നു).[5] 1903-ൽ സ്കാർലറ്റിന് നോർമൽ കോളേജ് ആൻറെ ദ ഡേംസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡോക്ടറായി നിയമനം ലഭിച്ചു.

1907-ൽ, ന്യൂ വെസ്റ്റ്മിൻസ്റ്ററിലേക്ക് മാറുന്നതിന് മുമ്പ് സ്കാർലറ്റ് അഞ്ച് വർഷത്തേക്ക് കാനഡയിലെ എഡ്മണ്ടനിലേക്ക് താമസം മാറി. 1915-ൽ സ്കാർലറ്റ് കനേഡിയൻ റെഡ് ക്രോസിൽ പ്രഥമശുശ്രൂഷയും ഹോം നഴ്സിങ്ങും പഠിപ്പിക്കുകയും കാനഡയിലെ ആദ്യത്തെ വനിതാ വോളണ്ടിയർ റിസർവ് കോർപ്സ്[6] സംഘടിപ്പിക്കുകയും റോയൽ കൊളംബിയൻ ഹോസ്പിറ്റലിലെ ആദ്യത്തെ വനിതാ ഡോക്ടറെന്ന നേട്ടം കൈവരിക്കുകയും ചെയ്തു.[7] 1915 ഓഗസ്റ്റിൽ, സ്കാർലറ്റ് മെഡിക്കൽ സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി സെർബിയയിലേക്ക് പോകുകയും ജർമ്മനിയിലെ ബ്രിട്ടീഷ് തടവുകാരെ സന്ദർശിക്കുകയും ചെയ്തു.[8] അവൾ 1937-ൽ ലണ്ടനിൽ മരിച്ചു.[9]

അവലംബം[തിരുത്തുക]

  1. England, Select Births and Christenings, 1538–1975
  2. Mosley, Charles, ed. (2003). Burke's Peerage, Baronetage & Knighthood (107 ed.). Burke's Peerage & Gentry. p. 25. ISBN 0-9711966-2-1.
  3. Says, Richard Merchant (26 July 2012). "Royal Columbian Hospital's First Woman Doctor". RCH150 (in ഇംഗ്ലീഷ്).
  4. "One of the Great Women of the West - Maclean's - SEPTEMBER 1916". Maclean's, The Complete Archive. Archived from the original on 2019-07-18. Retrieved 2023-01-21.
  5. Potgieter, S V (1998). "History of Medicine: Medicine in Bloemfontein - anecdotes from the turn of the century". South African Medical Journal. 3 (88): 272–274.
  6. Hacker, Barton; Vining, Margaret (2012). A companion to women's military history (Volume 74 ed.). Brill. p. 195. ISBN 9789004212176.
  7. Says, Richard Merchant (26 July 2012). "Royal Columbian Hospital's First Woman Doctor". RCH150 (in ഇംഗ്ലീഷ്).
  8. Hacker, Barton; Vining, Margaret (2012). A companion to women's military history (Volume 74 ed.). Brill. p. 195. ISBN 9789004212176.
  9. England & Wales, National Probate Calendar (Index of Wills and Administrations), 1858–1995
"https://ml.wikipedia.org/w/index.php?title=എല്ല_കാംബെൽ_സ്കാർലറ്റ്&oldid=3864934" എന്ന താളിൽനിന്ന് ശേഖരിച്ചത്