Jump to content

എല്ലൻ ടെറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെയിം എല്ലൻ ടെറി
എല്ലൻ ടെറി തൻറെ പതിനാറാമത്തെ വയസിൽ.
ജനനം
ആലിസ് എല്ലൻ ടെറി

(1847-02-27)27 ഫെബ്രുവരി 1847
മരണം21 ജൂലൈ 1928(1928-07-21) (പ്രായം 81)
മറ്റ് പേരുകൾഎല്ലൻ ആലീസ് ടെറി

ഡെയിം എല്ലൻ ടെറി‍‍ ഇംഗ്ലീഷ് നാടക നടിയായിരുന്നു. കോവൻട്രിയിലെ ഒരു നാടകകുടുംബത്തിൽ 1847 ഫെബ്രുവരി 27-നു ജനിച്ചു.

ജീവിതരേഖ

[തിരുത്തുക]

1856-ൽ ചാൾസ് കീൻ കമ്പനിയിൽ ബാലതാരമായി അഭിനയരംഗത്തേക്കു കടന്നു. 1862-ലാണ് ബ്രിസ്റ്റോളിൽ വച്ച് ആദ്യമായി മുതിർന്ന വേഷം അവതരിപ്പിച്ചത്. പിന്നീട് 1868 വരെ നാടകരംഗത്ത് തിളങ്ങിനിന്നു. 68-ൽ നാടകവേദിയോടു താത്ക്കാലികമായി വിടപറഞ്ഞു.‍‍1874-ൽ ഇവർ നാടകരംഗത്തേക്കു മടങ്ങിവന്നു.

പ്രശസ്തിയിലേക്ക്

[തിരുത്തുക]

75-ൽ ഷെയ്ക്സ്പിയറുടെ മർച്ചന്റ് ഒഫ് വെനീസിലെ പോർഷ്യയെ അവതരിപ്പിച്ചുകൊണ്ട് ഇവർ പ്രശസ്തിയുടെ പുതിയ വഴിത്താര തുറന്നു. അങ്ങനെ 1878-ൽ ടെറി, ഹെന്റി ഇർവിംഗിന്റെ സംഘത്തിലെ മുഖ്യനടിയായി. 1902 വരെ ആ സ്ഥാനം നിലനിർത്തുകയും ചെയ്തു. അവിടെ ഷേക്സ്പിയർ നാടകങ്ങൾക്കു പുറമേ, ശുഭാന്തനാടകങ്ങളിലും കാല്പനിക നാടകങ്ങളിലും ഇവർ അഭിനയിച്ചു. സ്റ്റേജ് വിട്ടതിനു ശേഷവും ഇബ്സന്റെ ദ് വൈക്കിംഗ്സ് അറ്റ് കഹെൽഗെലാൻഡിൽ അഭിനയിക്കുകയുണ്ടായി. പിൽക്കാലത്തഭിനയിച്ച മറ്റൊരു ശ്രദ്ധേയമായ നാടകമാണ് ബർണാഡ്ഷായുടെ ക്യാപ്ടൻസ് ബ്രാസ്ബൗണ്ട്സ് കൺവേർഷൻ. ഇതിലെ കഥാപാത്രം ഷാ ഇവർക്കുവേണ്ടി പ്രത്യേകമായി സൃഷ്ടിച്ചതാണെന്ന് പറയപ്പെടുന്നു.

ഗ്രാൻഡ് ക്രോസ്റ്റ് പദവി ക്രരസ്ഥമാക്കി

[തിരുത്തുക]

1907-നു ശേഷം അഭിനയം ഏതാണ്ട് നിറുത്തിയെങ്കിലും അഭിനയക്കളരികളിലും മറ്റും പങ്കെടുത്തുകൊണ്ട് ഇവർ തന്റെ നാടകരംഗത്തെ സാന്നിധ്യം നിലനിർത്തിപ്പോന്നു. 1925-ലായിരുന്നു അവസാനത്തെ അഭിനയം. ബ്രിട്ടീഷ് എംപയറിന്റെ ഡെയിം ഗ്രാൻഡ് ക്രോസ്സ് പദവി കരസ്ഥമാക്കിയ പ്രഥമ അഭിനേത്രി ഇവരാണ്. കെന്റിലെ, ടെന്റഡെനിൽ 1928 ജൂലൈ 21-ന് ഇവർ അന്തരിച്ചു.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടെറി, ഡെയിം എല്ലൻ (1847 - 1928) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=എല്ലൻ_ടെറി&oldid=3725734" എന്ന താളിൽനിന്ന് ശേഖരിച്ചത്