എലെന പോണിയറ്റോവ്സ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എലെന പോണിയറ്റോവ്സ്ക
Poniatowska, Elena -MBFI 02.JPG
ജനനം (1932-05-19) മേയ് 19, 1932 (പ്രായം 88 വയസ്സ്)
തൊഴിൽപത്രപ്രവർത്തക, രചയിതാവ്
ജീവിത പങ്കാളി(കൾ)ഗിയർമോ ഹാരോ (അന്തരിച്ചു)
മക്കൾEmmanuel Haro Poniatowski (1955)
Felipe Haro Poniatowski (1968)
Paula Haro Poniatowski (1970)
പുരസ്കാരങ്ങൾ'മിഗ്‌വേൽ ദെ സെർവാന്റസ് പുരസ്കാരം'
2013

ഒരു മെക്സിക്കൻ പൌരയായ പത്രപ്രവർത്തകയാണ് എലെന പോണിയറ്റോവ്സ്ക  About this soundaudio . 1932 മെയ് മാസം 19 നു ഫ്രാൻസിൽ ജനിച്ച എലെന സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങളിലാണ് ഏറെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്, പ്രത്യേകിച്ച് സ്ത്രീകളുടെയും പാവപ്പെട്ടവരുടെയും പ്രശ്നങ്ങളിൽ.

എലെന പോണിയറ്റോവ്‌സ്ക ജനിച്ചത് ഫ്രാൻസിലെ പാരീസിൽ ഒരു ഉന്നതകുടുംബത്തിലായിരുന്നു. മെക്സിക്കൻ വിപ്ലവ കാലത്ത് മെക്സിക്കോയിൽ നിന്ന് രക്ഷപെട്ട് എത്തിയവരാണ് എലെനയുടെ അമ്മയും കുടുബവും.  എലെനയ്ക്ക് പത്തു വയസ് പ്രായമുള്ളപ്പോൾ കുടുംബം രണ്ടാം ലോകമഹായുദ്ധത്തിൻറെ കെടുതികളിൽ നിന്നു രക്ഷനേടുവാൻ ഫ്രാൻസിൽനിന്ന് മെക്സിക്കോയിലേയ്ക്കു പോയി. അവൾക്ക് 18 വയസു പ്രായമുള്ളപ്പോൾ ഒരു സർവ്വകലാശാലാബിരുദത്തിൻറയും പിന്തുണയില്ലാതെ “എക്സെൽസിയോർ” എന്ന ന്യൂസ്പേപ്പറിൽ എഴുതുവാനും അഭിമുഖസംഭാഷണം നടത്തുവാനും മറ്റും ആരംഭിച്ചു. 1950നും 1970നുമിടയിലുള്ള കാലത്ത് സ്ത്രീകൾക്ക് അവസരം കുറവായിരുന്ന കാലത്ത് അവൾ സാമൂഹ്യവും രാഷ്ട്രീയവുമായ പ്രശ്നങ്ങളെക്കുറിച്ച് പത്രമാധ്യമങ്ങളിൽ എഴുതുകയും സത്യവും മിഥ്യയും ചേർത്ത്  അനവധി പുസ്തകങ്ങൾ രചിക്കുകയും ചെയ്തിരുന്നു. അവളുടെ ഏറ്റവും നല്ല കൃതിയായി അറിയപ്പെടുന്നത് "ലാ നോച്ചെ ഡെ റ്റ്ലാറ്റെലോൽക്കൊ” – ഇംഗ്ലീഷ് –("Massacre in Mexico") ആയിരുന്നു.  ഇത് 1968 ലെ മെക്സിക്കോ സിറ്റിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ ആസ്പദമാക്കി എഴുതിയതാണ്.

"https://ml.wikipedia.org/w/index.php?title=എലെന_പോണിയറ്റോവ്സ്ക&oldid=2743489" എന്ന താളിൽനിന്ന് ശേഖരിച്ചത്