എലിറ്റ്‌സ എൻകോവ
വ്യക്തിവിവരങ്ങൾ | ||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ജനനം | 18 September 1994 Varna, Bulgaria | (30 വയസ്സ്)|||||||||||||||||||||||||
ഉയരം | 153 cm (5.02 ft)[1] | |||||||||||||||||||||||||
Sport | ||||||||||||||||||||||||||
Medal record
|
ബൾഗേറിയൻ ഫ്രീസ്റ്റൈൽ ഗുസ്തി താരമാണ് എലിറ്റ്‌സ അറ്റനസോവ എൻകോവ എന്ന എലിറ്റ്‌സ എൻകോവ (English: Elitsa Atanasova Yankova (ബൾഗേറിയൻ: Елица Атанасова Янкова). 2016 സമ്മർ ഒളിമ്പിക്‌സിൽ 48 കിലോഗ്രാം മത്സരത്തിൽ ബൾഗേറിയയെ പ്രതിനിധീകരിച്ച് മത്സരിച്ചു വെങ്കല മെഡൽ നേടി[2]. 2016 സമ്മർ ഒളിമ്പിക്‌സിൽ ബൾഗേറിയക്ക് ലഭിച്ച ഏക മെഡലായിരുന്നു ഇത്.[3] കൗമാര പ്രായത്തിൽ, എൻകോവ ഹ്രസ്വദൂര ട്രാക്ക് ആൻഡ് ഫീൽഡ് ഇനത്തിലായിരുന്നു മത്സരിച്ചിരുന്നത്. പിന്നീട് ഫ്രീസ്റ്റൈൽ ഗുസ്തിയിലേക്ക് മാറി. എൻകോവയുടെ പിതാവ് അത്തനാസ് എൻകോവ് ഗ്രീക്ക് റോമൻ ഗുസ്തിക്കാരനായിരുന്നു.[1] 2013ൽ ജൂനിയർ വേൾഡ് ചാംപ്യനായി. 2015ൽ നടുവെല്ലിന് പരിക്ക് പറ്റിയെങ്കിലും പിന്നീട് ഗുസ്തിയിലേക്ക് തിരിച്ചെത്തി.
ജീവിത രേഖ
[തിരുത്തുക]1994 സെപ്തംബർ 18ന് ബൾഗേറിയയിലെ വർണയിൽ ജനിച്ചു. ബൾഗേറിയയിലെ സൗത്ത് വെസ്റ്റ് സർവ്വകലാശാലയിൽ വിദ്യാർഥിനിയാണ്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Stankova, Krasimira (20 August 2016). "Елица Янкова – Лъвското сърце" (in Bulgarian). Trud. Retrieved 23 August 2016.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Elitsa Atanasova Yankova". 2016 Summer Olympics. 17 August 2016. Archived from the original on 2016-08-14. Retrieved 17 August 2016.
- ↑ "Elitsa Yankova brings first medal for team Bulgaria at Rio Olympics". Novitine. 17 August 2016. Retrieved 18 August 2016.