എയർബ്ലൂ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എയർബ്ലൂ
Airblue Logo.svg
IATA
PA
ICAO
ABQ
Callsign
AIRBLUE
തുടക്കം2003
തുടങ്ങിയത്18 June 2004
ഹബ്Jinnah International Airport
Focus citiesAllama Iqbal International Airport
Benazir Bhutto International Airport
Dubai International Airport
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാംBlue Miles
വിമാനത്താവള ലോഞ്ച്Blue Lounge International[1]
Fleet size8
ലക്ഷ്യസ്ഥാനങ്ങൾ13
ആസ്ഥാനംIslamabad Stock Exchange Towers
Islamabad, Pakistan
പ്രധാന വ്യക്തികൾ
  • Tariq Chaudhary (CEO)
വെബ്‌സൈറ്റ്www.airblue.com

പാകിസ്താനിലെ ഇസ്ലാമാബാദിലെ ഇസ്ലാമാബാദ് സ്റ്റോക്ക് എക്സ്ചേഞ്ച് (ഐഎസ്ഇ) ടവേർസിൽ ഹെഡ് ഓഫീസുള്ള പാകിസ്താനി സ്വകാര്യ എയർലൈനാണ് എയർബ്ലൂ ലിമിറ്റഡ്. [2] പ്രാദേശിക ലക്ഷ്യസ്ഥാനങ്ങളായ ഇസ്ലാമാബാദ്, ലാഹോർ, കറാച്ചി, പെഷവാർ എന്നിവടങ്ങളിൽനിന്നും ദുബായ്, അബുദാബി, ഷാർജ, മസ്കറ്റ് എന്നിവിടങ്ങൾ ബന്ധിപ്പിച്ചുകൊണ്ട് ദിവസേന 30 സർവീസുകൾ നടത്തുന്നു. എയർബ്ലൂവിൻറെ പ്രധാന ബേസ് കറാച്ചിയിലെ ജിന്ന അന്താരാഷ്‌ട്ര വിമാനത്താവളമാണ്.

ചരിത്രം[തിരുത്തുക]

എയർബ്ലൂ എയർലൈൻസ് സ്ഥാപിക്കപ്പെട്ടത് 2003-ലാണ്. ജൂൺ 18, 2004-ൽ ലീസിനെടുത്ത മൂന്ന് എയർബസ് എ320-200 വിമാനങ്ങൾ ഉപയോഗിച്ചു പ്രവർത്തനങ്ങൾ ആരംഭിച്ചു. കറാച്ചി – ലാഹോർ, കറാച്ചി – ഇസ്ലാമാബാദ് റൂട്ടിൽ ഇരു ദിശകളിലും ദിവസേന മൂന്ന് സർവീസുകൾ നടത്തിയാണ് ആരംഭിച്ചത്.എയർബ്ലൂ എയർലൈനിൻറെ ഉദ്ഘാടനം നിർവഹിച്ചത് അന്നു പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന സഫറുള്ള ഖാൻ ജമാലാണ്.[3]

പ്രവർത്തനം ആരംഭിച്ച ആദ്യ വർഷംതന്നെ എയർലൈൻ വളരെ പ്രസിദ്ധിയാർജിച്ചു.അങ്ങനെ പാകിസ്താൻറെ പതാക വാഹക എയർലൈനായ പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസും മറ്റു രണ്ടു സ്വകാര്യ എയർലൈൻസുമായും നേരിട്ടു മത്സരിക്കാൻ സാധിച്ചു, ആദ്യ വർഷം 90 ശതമാനം ലോഡ് ഫാക്ടറോട് കൂടി 400,000 യാത്രക്കാർ എയർബ്ലൂവിൽ പറന്നു.അതുവഴി പെഷവാർ, ക്വേട്ട, നവാബ്ഷാ തുടങ്ങിയ പാകിസ്താനിലെ കൂടുതൽ സ്ഥലങ്ങളിലേക്ക് സർവീസുകൾ വിപുലീകരിക്കാൻ എയർബ്ലൂവിനു സാധിച്ചു. പാകിസ്താൻറെ 58-മത്തെ സാന്ത്വന്ത്രദിനമായ 2005 ഓഗസ്റ്റ്‌ 14-നു എയർബ്ലൂ ആദ്യ അന്താരാഷ്‌ട്ര സർവീസ് ആരംഭിച്ചു. കറാച്ചിയിൽനിന്നും ദുബായ്ലേക്കായിരുന്നു എയർബ്ലൂവിൻറെ ആദ്യ അന്താരാഷ്‌ട്ര വിമാനം പറന്നത്. ജൂൺ 4, 2007-ൽ എയർബസ്‌ എ321 വിമാനം ഉപയോഗിച്ചു മാഞ്ചസ്റ്ററിലേക്കുള്ള ആദ്യ സർവീസ് നടത്തി. [4] 2014-ൽ ലാഹോറിൽ നിന്നു ലണ്ടനിലേക്ക് സർവീസ് ആരംഭിക്കാനുള്ള പദ്ധതികൾ ഉണ്ടായിരുന്നു. [5]

2012 ജൂണിൽ എയർബ്ലൂ തങ്ങളുടെ ഐഎടിഎ കോഡ് ഇഡി എന്നത് പിഎ എന്നാക്കിമാറ്റി. മുമ്പ് വളരെ പ്രസിദ്ധമായതും ഇപ്പോൾ പ്രവർത്തനരഹിതമായതുമായ പാൻ അമേരിക്ക വേൾഡ് എയർവേസിൻറെ ഐഎടിഎ കോഡ് ആയിരുന്നു പിഎ.

ലക്ഷ്യസ്ഥാനങ്ങൾ[തിരുത്തുക]

ഒക്ടോബർ 2015-ലെ സ്ഥിതി അനുസരിച്ചു എയർബ്ലൂ സർവീസ് നടത്തുന്ന ലക്ഷ്യസ്ഥാനങ്ങൾ ഇവയാണ്: [6][7]

രാജ്യം നഗരം എയർപോർട്ട് സ്റ്റാറ്റസ്
ഒമാൻ മസ്കറ്റ് മസ്കറ്റ്

അന്താരാഷ്‌ട്ര എയർപോർട്ട്

പാകിസ്താൻ ഫൈസലാബാദ് ഫൈസലാബാദ്

അന്താരാഷ്‌ട്ര എയർപോർട്ട്

അവസാനിപ്പിച്ചു
പാകിസ്താൻ ഗ്വദാർ ഗ്വദാർ

അന്താരാഷ്‌ട്ര എയർപോർട്ട്

അവസാനിപ്പിച്ചു
പാകിസ്താൻ ഇസ്ലാമാബാദ് ബേനസീർ

ഭൂട്ടോ അന്താരാഷ്‌ട്ര എയർപോർട്ട്

ഫോകസ്

നഗരം

പാകിസ്താൻ കറാച്ചി ജിന്ന

അന്താരാഷ്‌ട്ര എയർപോർട്ട്

ഹബ്
പാകിസ്താൻ ലാഹോർ അല്ലമ

ഇഖ്‌ബാൽ അന്താരാഷ്‌ട്ര എയർപോർട്ട്

ഫോകസ്

നഗരം

പാകിസ്താൻ മുൾട്ടാൻ മുൾട്ടാൻ

അന്താരാഷ്‌ട്ര എയർപോർട്ട്

പാകിസ്താൻ നവാബ്ഷാ നവാബ്ഷാ

എയർപോർട്ട്

അവസാനിപ്പിച്ചു
പാകിസ്താൻ പെഷവാർ ബാച്ച

ഖാൻ അന്താരാഷ്‌ട്ര എയർപോർട്ട്

പാകിസ്താൻ ക്വേട്ട ക്വേട്ട

അന്താരാഷ്‌ട്ര എയർപോർട്ട്

അവസാനിപ്പിച്ചു
പാകിസ്താൻ റഹീം

യാർ ഖാൻ

ഷെയ്ക്ക്

സയെദ് അന്താരാഷ്‌ട്ര എയർപോർട്ട്

പാകിസ്താൻ സിയാൽകോട്ട് സിയാൽകോട്ട്

അന്താരാഷ്‌ട്ര എയർപോർട്ട്

സൗദി

അറേബ്യ

ജിദ്ദ കിംഗ്‌

അബ്ദുൽഅസിസ് അന്താരാഷ്‌ട്ര എയർപോർട്ട്

രാജ്യം നഗരം എയർപോർട്ട് സ്റ്റാറ്റസ്
എയർപോർട്ട്
സൗദി

അറേബ്യ

മദീന പ്രിൻസ്

മൊഹമ്മദ്‌ ബിൻ അബ്ദുൽഅസിസ് എയർപോർട്ട്

സൗദി

അറേബ്യ

റിയാദ് കിംഗ്‌

ഖാലിദ്‌ അന്താരാഷ്‌ട്ര എയർപോർട്ട്

തുർക്കി ഇസ്താംബുൾ സബിഹ

ഗോക്ചെൻ അന്താരാഷ്‌ട്ര എയർപോർട്ട്

അവസാനിപ്പിച്ചു
യുനൈറ്റഡ്

അറബ് എമിരേറ്റ്സ്

അബുദാബി അബുദാബി

അന്താരാഷ്‌ട്ര എയർപോർട്ട്

യുനൈറ്റഡ്

അറബ് എമിരേറ്റ്സ്

ദുബായ് ദുബായ്

അന്താരാഷ്‌ട്ര എയർപോർട്ട്

യുനൈറ്റഡ്

അറബ് എമിരേറ്റ്സ്

ഷാർജ ഷാർജ

അന്താരാഷ്‌ട്ര എയർപോർട്ട്

യുകെ ബിർമിംഗ്ഹാം ബിർമിംഗ്ഹാം

എയർപോർട്ട്

അവസാനിപ്പിച്ചു
യുകെ മാഞ്ചസ്റ്റർ മാഞ്ചസ്റ്റർ

എയർപോർട്ട്

അവസാനിപ്പിച്ചു

അവലംബം[തിരുത്തുക]

  1. Airblue launches Blue Lounge International[പ്രവർത്തിക്കാത്ത കണ്ണി]
  2. "Contacting Us Archived 2010-07-29 at the Wayback Machine.." Airblue. Retrieved on 2016-01-19. "Airblue Limited (Corporate Headquarters) 12th Floor, ISE Towers 55-B Jinnah Avenue Islamabad 111-247-258."
  3. "About Airblue flights". cleartrip.com. ശേഖരിച്ചത് 2016-01-19.
  4. "AirBlue Begins Pakistan-UK Flights from June 1". airblue.com. മൂലതാളിൽ നിന്നും 2010-01-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-01-19.
  5. "Stansted boss sets out vision for two runways". travelweekly.co.uk. മൂലതാളിൽ നിന്നും 2014-02-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-01-19.
  6. "Airblue schedule". മൂലതാളിൽ നിന്നും 2013-10-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-01-19.
  7. Air Blue Manchester suspension news
"https://ml.wikipedia.org/w/index.php?title=എയർബ്ലൂ&oldid=3795760" എന്ന താളിൽനിന്ന് ശേഖരിച്ചത്