എയ്ഞ്ചൽ വെള്ളച്ചാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എയ്ഞ്ചൽ വെള്ളച്ചാട്ടം
Kerepakupai merú
Salto Ángel
Salto Angel from Raton.JPG
എയ്ഞ്ചൽ വെള്ളച്ചാട്ടം,ഇസ്‌ലാ റട്ടോണിൽ നിന്നുള്ള കാഴ്ച
സ്ഥാനം Auyantepui, കനൈമ നാഷണൽ പാർക്ക്, വെനിസ്വേല
തരം Plunge
Total height 980 m / 3,212 ft
Number of drops 2
Longest drop 807 m / 2,647 ft
World height ranking 1[1]
Salto Ángel വേനൽക്കാലത്ത്

എയ്ഞ്ചൽ വെള്ളച്ചാട്ടം (സ്പാനിഷ്: Salto Ángel; പെമോൺ ഭാഷ: Parakupa-vena or Kerepakupai merú, ഏറ്റവും ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടം) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമാണ്. ഇതിന്റെ ഉയരം 979 (3,212 അടി) മീറ്ററാണ്. വെനിസ്വേലയിലെ കനൈമ നാഷണൽ പാർക്കിലാണ് യുനെസ്കോ പൈതൃകകേന്ദ്ര പട്ടികയിലുള്ള ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഈ വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്നും വീഴുന്ന വെള്ളം താഴെയെത്തുന്നതിനു മുന്നേ ശക്തമായ കാറ്റിൽ മൂടൽമഞ്ഞാ(mist)യിത്തീരുന്നു. എയ്ഞ്ചൽ വെള്ളച്ചാട്ടം കെറെപ് നദിയിലാണ് പതിക്കുന്നത്. സർ വാൾട്ടർ റാലേഗ്, ഏറ്ണസ്റ്റോ സാഞ്ചസ് ലാക്രൂസ് എന്നിവരാണ് ഈ വെള്ളച്ചാട്ടം കണ്ടെത്തിയതെന്ന് പറയപ്പെടുന്നു[2].എന്നാൽ 1933-ൽ അമേരിക്കൻ വൈമാനികൻ ജിമ്മി എയ്ഞ്ചൽ ഈ വെള്ളച്ചാട്ടത്തിനു മുകളിലൂടെ വിമാനം പറത്തിയതോടെയാണ് ഈ വെള്ളച്ചാട്ടം ലോക ശ്രദ്ധയിലേക്ക് വരുന്നത് [3]. അദ്ദേഹത്തിന്റെ സ്മരണാർഥമാണ് ഈ വെള്ളച്ചാട്ടത്തിന് എയ്ഞ്ചൽ വെള്ളച്ചാട്ടം എന്ന നാമം നൽകപ്പെട്ടത്. വെൻസ്വേലയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ എയ്ഞ്ചൽ വെള്ളച്ചാട്ടം ബൊളിവർ സംസ്ഥാനത്തിലെ ഗ്രാൻസബാനാ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.


അവലംബം[തിരുത്തുക]

  1. Angel Falls. (2006). In Encyclopædia Britannica. Retrieved 28 July 2006, from Encyclopædia Britannica Premium Service: http://www.britannica.com/eb/article-9007543
  2. :: The Lost World:: Travel and information on the Gran Sabana, Canaima National Park, Venezuela, ശേഖരിച്ചത് 2009-04-18 
  3. [1]
"https://ml.wikipedia.org/w/index.php?title=എയ്ഞ്ചൽ_വെള്ളച്ചാട്ടം&oldid=2394991" എന്ന താളിൽനിന്നു ശേഖരിച്ചത്