ജിമ്മി ഏഞ്ചൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജിമ്മി ഏഞ്ചൽ
പ്രമാണം:Jimmy Angel (pilot).jpg
ജനനം
James Crawford Angel

(1899-08-01)ഓഗസ്റ്റ് 1, 1899
മരണംഡിസംബർ 8, 1956(1956-12-08) (പ്രായം 57)
ദേശീയതAmerican
തൊഴിൽPilot, explorer
അറിയപ്പെടുന്നത്Landing on Angel Falls

ജെയിംസ് ക്രോഫോർഡ് "ജിമ്മി" എയ്ഞ്ചൽ (ജീവതകാലം : ആഗസ്റ്റ് 1, 1899 – ഡിസംബർ 8, 1956) ഒരു അമേരിക്കൻ വൈമാനികനായിരുന്നു. വെനിസ്വേലയിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ എഞ്ചൽ വെള്ളച്ചാട്ടം അദ്ദേഹത്തിൻറെ പേരിലാണ് അറിയപ്പെടുന്നത്.[1][2]

ജീവിതരേഖ[തിരുത്തുക]

1899 ആഗസ്റ്റ് 1-ന് ഗ്ലെൻ ഡേവിസ് എഞ്ചലിന്റേയും മാർഗരറ്റ് ബെല്ലിന്റെയും (മാർഷൽ) പുത്രനായി മിസ്സൗറിയിലെ സെഡാർ വാലിക്ക് സമീപം ജെയിംസ് ക്രോഫോർഡ് എയ്ഞ്ചൽ എന്ന പേരിൽ ജനിച്ചു. പിതാമഹനായ ജെയിംസ് എഡ്വേർഡ് ഏഞ്ചൽ ജീവിച്ചിരുന്നതിനാൽ ചെറുപ്പത്തിൽ ഏഞ്ചൽ കുടുംബത്തിൽ ആശയക്കുഴപ്പം ഒഴിവാക്കാൻ ക്രോഫോർഡ് എന്നു വിളിക്കപ്പെട്ടു. തന്റെ 20-ാമത്തെ വയസിൽ, ബാക്കിയുള്ള ജീവിതകാലം മുഴുവൻ താൻ അറിയപ്പെട്ടിരുന്ന "ജിമ്മി" എന്ന അപരനാമം അദ്ദേഹം സ്വീകരിച്ചു.

ജിമ്മി ഏഞ്ചലിന്റെ പേരുചാർത്തപ്പെട്ട ഏഞ്ചൽ വെള്ളച്ചാട്ടത്തിന്റെ ഭാഗികമായ മേഘാവൃത ദൃശ്യം.
സ്യൂഡാഡ് ബൊളിവർ വിമാനത്താവളത്തിന് മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്ന ജിമ്മി ഏഞ്ചലിന്റെ വിമാനമായ എൽ റിയോ കരോനി.
ജിമ്മി ഏഞ്ചലിന്റെ വിമാനമായ, എൽ റിയോ കരോനി, സ്യൂഡാഡ് ബൊളിവർ വിമാനത്താവളത്തിന് മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്നു (മുൻ കാഴ്ച)

വെനസ്വേലയിലെ വിദൂര ഗ്രാൻ സബാന മേഖലയിലെ ഔയാൻതേപൂയിയുടെ മുകളിൽ നിന്ന് പതിക്കുന്ന വെള്ളച്ചാട്ടത്തേക്കുറിച്ച് 1933 നവംബർ 18 ന് അമൂല്യമായ ഒരു ധാതു തടം തിരയുന്നതിനിടയിൽ ജിമ്മി ഏഞ്ചൽ അവയുടെ മുകളിലൂടെ പറക്കുന്നതുവരെ പുറം ലോകത്തിന് അറിയില്ലായിരുന്നു.[3]

1937 ഒക്ടോബർ 9 ന് ലാൻഡിംഗ് ഉദ്ദേശ്യത്തോടെ അദ്ദേഹം തന്റെ വിമാനവുമായി വെള്ളച്ചാട്ടത്തിലേക്ക് പറന്നു. അന്ന് അദ്ദേഹത്തിന്റെ ഫ്ലെമിംഗോ മോണോപ്ലെയിനിൽ രണ്ടാമത്തെ പത്നിയായ മാരി, ഗുസ്താവോ ഹെനി, ഹെനിയുടെ തോട്ടക്കാരനായ മിഗ്വേൽ ഡെൽഗഡോ എന്നിവരുമുണ്ടായിരുന്നു. വിജയകരമായി ഇറങ്ങൽ സാദ്ധ്യതയുണ്ടായിരുന്നിട്ടുകൂടി ലാൻഡിംഗിന് ശ്രമിച്ച അദ്ദേഹത്തിന്റെ വിമാനമായ എൽ റിയോ കരോനി ലാൻഡിംഗ് ഓട്ടത്തിന്റെ അവസാനത്തിൽ മൃദുവായ നിലത്തിറങ്ങവേ മൂക്കുകുത്തുകയും - ചക്രങ്ങൾ ചെളിയിൽ പുതഞ്ഞ് ഒരു ടേക്ക് ഓഫ് അസാധ്യമാക്കുകയും ചെയ്തു. യാത്രക്കാർക്ക് പരിക്കേറ്റിരുന്നില്ലെങ്കിലും തെപൂയിയിൽനിന്ന് ഇറങ്ങി കമരാതയിലെ ഏറ്റവും അടുത്തുള്ള ജനവാസ മേഖലയിലേയ്ക്ക് എത്തുന്നതിനായി അവർക്ക് ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെ തുഛമായ ഭക്ഷണസാധനങ്ങളുമായി 11 ദിവസത്തെ കാൽ‌നട യാത്ര ചെയ്യേണ്ടിവന്നു. അവരിൽനിന്ന് വാർത്ത പുറത്തുവന്നപ്പോൾ, ഗ്രാൻ സബാന മേഖലയോടുള്ള അന്താരാഷ്ട്ര താൽപര്യം ഗണ്യമായി വർദ്ധിക്കുകയും തുടർന്നുള്ള വർഷങ്ങളിൽ ഈ പ്രദേശത്ത് ആഴത്തിലുള്ള ശാസ്ത്രീയ പര്യവേക്ഷണത്തിലേക്ക് നയിക്കുകയും ചെയ്തു. 1970 ൽ വെനസ്വേലൻ സൈനിക ഹെലികോപ്റ്ററുകൾ വിഘടിപ്പിച്ചു താഴെയിറക്കുന്നതുവരെ അദ്ദേഹത്തിന്റെ വിമാനം ഔയാൻതേപൂയിയിൽ തുടർന്നിരുന്നു. ഇന്ന്, സ്യൂഡാഡ് ബൊളിവറിലെ എയർപോർട്ട് ടെർമിനലിന് പുറത്ത് ഒരു എൽ റിയോ കരോനി പ്രദർശിപ്പിച്ചിരിക്കുന്നതു കാണാം. മറാക്കെയിലെ ഏവിയേഷൻ മ്യൂസിയത്തിൽ ഈ വിമാനം വീണ്ടും കൂട്ടിയിണക്കിയിരുന്നു.

മരണം[തിരുത്തുക]

1956 ഏപ്രിൽ 17 ന് പനാമയിലെ ചിരിക്വിയിലെ ഡേവിഡ് എന്ന സ്ഥലത്ത് വിമാനമിറക്കാൻ ശ്രമിക്കവേ ജിമ്മി ഏഞ്ചലിന് തലയ്ക്ക് പരിക്കേൽക്കുകയും താമസിയാതെ, അദ്ദേഹത്തിന് ഒരു ഹൃദയാഘാതം സംഭവിച്ചതോടൊപ്പം എട്ട് മാസത്തോളം വിവിധ അസുഖങ്ങൾ ബാധിക്കുകയും ചെയ്തു. ന്യുമോണിയ ബാധിച്ച് പനാമ സിറ്റിയിലെ ഗോർഗാസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം 1956 ഡിസംബർ 8 ന് അന്തരിച്ചു.

അദ്ദേഹത്തിന്റെ ചിതാഭസ്മം ആദ്യം കാലിഫോർണിയയിലെ ബർബാങ്കിലെ ഫോൾഡഡ് വിംഗ്സ് ദേവാലയത്തിന്റെ പ്രവേശന കവാടത്തിൽ സംസ്കരിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ആഗ്രഹപൂർത്തീകരണത്തിനായി പത്നിയും രണ്ട് ആൺമക്കളും രണ്ട് സുഹൃത്തുക്കളുംചേർന്ന് 1960 ജൂലൈ 2 ന് ചിതാഭസ്മം ഏഞ്ചൽ വെള്ളച്ചാട്ടത്തിന് മുകളിൽ വിതറി.[4]

അവലംബം[തിരുത്തുക]

  1. "Plane Pilot Sights Highest Waterfall in World." Popular Science, April 1938, p. 37.
  2. Angel, Karen (2012). "Why the World's Tallest Waterfall is Named Angel Falls". Terrae Incognitae. 44 (1): 16–42. doi:10.1179/0082288412Z.0000000003.
  3. George, Uwe (May 1989). "Venezuela's Islands in Time". National Geographic. Vol. 175, no. #5. p. 549.
  4. Angel, Karen. "The History of Jimmie Angel". Archived from the original on 16 March 2010.
"https://ml.wikipedia.org/w/index.php?title=ജിമ്മി_ഏഞ്ചൽ&oldid=3764764" എന്ന താളിൽനിന്ന് ശേഖരിച്ചത്