എയറോസോൾ
ഖര -ദ്രാവക പദാർത്ഥകണികകൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന ദ്രാവകശകലങ്ങളിലോ ഈർപ്പത്തിലോ പറ്റിപ്പിടിച്ച് ഉണ്ടാകുന്നതാണ് എയറോസോൾ. പൊടിപടലങ്ങൾ, പരാഗങ്ങൾ എന്നിവ സ്വാഭാവിക എയറോസോളുകളാണ്. അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന കണികകളെ, ഖര-ദ്രാവക ഭേദമില്ലാതെ സസ്പെൻഷനുകളായി പരിഗണിച്ച് പോരുന്നു.
പേരിനു പിന്നിൽ
[തിരുത്തുക]സസ്പെൻഷനുകളെ ലായനികളിൽ നിന്നും വേർതിരിക്കുന്ന സാങ്കേതിക പദമായ സോൾ(sol) എന്ന പദത്തിൽ നിന്നാണ് എയറോസോൾ എന്ന വാക്ക് രൂപം കൊണ്ടിരിക്കുന്നത്. നിത്യോപയോഗ വസ്തുവായ എയറോസോൾ സ്പ്രേ എന്ന അർത്ഥത്തിലാണ് ഈ പദം പൊതുവെ ഉപയോഗിച്ചു പോരുന്നത്.
അന്തരീക്ഷത്തിൽ
[തിരുത്തുക]ഇന്ധനപ്പുകയിൽ നിന്നും രൂപം കൊള്ളുന്ന സൾഫേറ്റ് എയറോസോളുകൾ അന്തരീക്ഷതാപനില കുറയാൻ കാരണമാവുന്നതായും ആഗോളതാപനത്തിന് വിപരീതമായി താപസന്തുലനത്തിന് സഹായകമാവുന്നതായും കണ്ടെത്തിയിട്ടുണ്ട്. [1] ഇവ ഗ്രീൻഹൗസ് വാതകങ്ങളായ കാർബൺ ഡയോക്സൈഡ് പോലുള്ള വാതകങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു. പല അന്തരീക്ഷ പഠനങ്ങളിലും ഇതുൾപ്പെടുത്തിയിരിക്കുന്നു.[2] ഭൂമിയുടെ ആവാസവ്യവസ്ഥയിലെ കാർബണിന്റെ അടിഞ്ഞുകൂടൽ എയറോസോൾ മുഖാന്തരം പ്രകാശരശ്മികൾ ചിതറുന്നത് കാരണമാകുന്നു എന്ന് അടുത്തകാല ഗവേഷണങ്ങൾ പറയുന്നു.[3]
ഇന്ത്യയുടെ അന്തരീക്ഷത്തിൽ
[തിരുത്തുക]ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലും കഴിഞ്ഞ അമ്പതു വർഷങ്ങളായി എയറോസോൾ മൂലം മൺസൂൺ കാലവർഷത്തിൽ സാരമായ കുറവ് സംഭവിച്ചു. [4]
അവലംബം
[തിരുത്തുക]- ↑ Climate Change 2001 Archived 2007-02-03 at the Wayback Machine.United Nations Environmental Program Intergovernmental Panel on Climate Change
- ↑ Romanou, Anastasia; others, B.; Schmidt, G. A.; Rossow, W. B.; Ruedy, R. A.; Zhang, Y. (2007). "20th century changes in surface solar irradiance in simulations and observations" (PDF). Geophysical Research Letters. 34 (5): L05713. Bibcode:2007GeoRL..3405713R. doi:10.1029/2006GL028356. Archived from the original (PDF) on 2011-10-22. Retrieved 2012-02-17.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-10. Retrieved 2012-02-17.
- ↑ ഓൺലൈൻ ജേർണലായ സയൻസ് Science പ്രസിദ്ധീകരിച്ചത്.