എമിലി ബ്ലണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എമിലി ബ്ലണ്ട്
Emily Blunt avp 2014 (headshot).jpg
Blunt in 2014
ജനനം
Emily Olivia Laura Blunt

(1983-02-23) 23 ഫെബ്രുവരി 1983  (40 വയസ്സ്)
ദേശീയതBritish
പൗരത്വംUnited Kingdom
United States
തൊഴിൽActress
സജീവ കാലം2001–present
ജീവിതപങ്കാളി(കൾ)
(m. 2010)
കുട്ടികൾ2
ബന്ധുക്കൾ

എമിലി ഒലിവിയ ലോറ ബ്ലണ്ട് (ജനനം: ഫെബ്രുവരി 23, 1983)[3] ഒരു ഇംഗ്ലീഷ് ചലച്ചിത്ര നടിയും നാടക നടിയും അതോടൊപ്പം ഒരു ഗായികയുമാണ്.[4] 2001 ൽ ‘ദ റോയൽ ഫാമിലി’ എന്ന നാടകത്തിലൂടെ തന്റെ പ്രൊഫഷണൽ അരങ്ങേറ്റം നടത്തി. രണ്ടു വർഷത്തിനു ശേഷം, 2003 ൽ ആദ്യമായി ടെലിവിഷൻ സിനിമയായ ബൗഡിക്കയിൽ പ്രത്യക്ഷപ്പെടുകയും തുടർന്ന് ഹെന്റി VIII എന്ന മിനി പരമ്പരയിൽ  രാജ്ഞിയുടെ ഭാഗ്യഹീനയായ അകമ്പടിക്കാരിയായ കാതറീൻ ഹോവാർഡിൻറെ വേഷത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.

2004 ലെ 'മൈ സമ്മർ ലൗ' എന്ന സിനിമയിലെ അവരുടെ പ്രകടനം ഏറ്റവും മികച്ച പുതുമുഖ വാഗ്ദാനത്തിനുള്ള ഈവനിംഗ് സ്റ്റാൻഡേർഡ് ബ്രിട്ടീഷ് ഫിലിം അവാർഡിന് അർഹയാക്കി. ‘ഗിഡിയൻസ് ഡോട്ടർ’ (2006) എന്ന ടെലിവിഷൻ സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് ലഭിച്ചിരുന്നു. അതേവർഷതന്നെ ‘ദ ഡെവിൾ വിയേർസ് പ്രാഡ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശവും മികച്ച സഹനടിയ്ക്കുള്ള  BAFT അവാർഡ് നാമനിർദ്ദേശവും ലഭിക്കുകയുണ്ടായി.

2009 ൽ അവർക്ക് ആ വർഷത്തെ ബ്രിട്ടീഷ് കലാകാരിയ്ക്കുള്ള BAFTA ബ്രിട്ടാനിയ പുരസ്കാരം ലഭിച്ചു.[5]ദ യംഗ് വിക്ടോറിയ’ എന്ന ചിത്രത്തിലെ വിക്ടോറിയ രാജ്ഞിയുടെ വേഷം അവതരിപ്പിച്ചതോടെ അവർ കൂടുതൽ പ്രശസ്തയായി. ഇതിലെ അഭിനയത്തിന് നല്ല നടിയ്ക്കുളള ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനുള്ള നാമനിർദ്ദേശവും ലഭിച്ചിരുന്നു. 2009 ൽ കുറ്റാന്വേഷണ ഹാസ്യ ചിത്രമായ വൈൽഡ് ടാർജറ്റിൽ ബിൽ നിഗ്ഗി, റൂപർട്ട് ഗ്രിൻറ് എന്നിവരോടൊപ്പം വേഷമിട്ടു. റൊമാന്റിക് സയൻസ് ഫിക്ഷൻ ത്രില്ലറായ ‘ദി അഡ്ജസ്റ്റ്മെന്റ് ബ്യൂറോ’ (2011), ശാസ്ത്ര-ഫിക്ഷൻ ആക്ഷൻ ത്രില്ലറായ ‘ലൂപ്പർ’ (2012), ശാസ്ത്ര ഫിക്ഷൻ സൈനിക ചിത്രമായ ‘എഡ്ജ് ഓഫ് ടുമോറോ’ (2014) പോലെയുള്ള ചിത്രങ്ങളാണ് വാണിജ്യ വിജയം നേടുന്നതെന്ന് അവർ മനസ്സിലാക്കിയിരുന്നു.

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
2004 മൈ സമ്മർ ഓഫ് ലൌ ടാംസിൻ
2006 ദ ഡെവിൾസ് വിയേർഡ് പ്രാഡ എമിലി ചാൾട്ടൺ
ഇറെസിസ്റ്റിബിൾ മാരാ
2007 വിന്റ് ചിൽ ഗേൾ
ദ ജെയിൻ ആസ്റ്റിൻ ബുക്ക് ക്ലബ്ബ് പ്രൂഡി
ഡാൻ ഇൻ റീയൽ ലൈഫ് റൂത്തി ഡ്രാപ്പർ
ചാർലി വിൽസൺസ് വാർ ജെയിൻ ലിഡിൽ
2008 ദ ഗ്രേറ്റ് ബക്ക് ഹോവാർഡ് Valerie Brennan
സൺഷൈൻ ക്ലീനിംഗ് Norah Lorkowski
2009 ദ യംഗ് വിക്ടോറിയ Queen Victoria
2010 ദ വുൾഫ്മാൻ Gwen Conliffe
വൈൽഡ് ടാർജറ്റ് Rose
ഗള്ളിവേർസ് ട്രാവൽസ് Princess Mary
2011 ഗ്നോമിയോ & ജൂലിയറ്റ് Juliet (voice)
ദ അഡ്ജസ്റ്റുമെൻറ് ബ്യൂറോ Elise Sellas
സാൽമൺ ഫിഷിംഗ് ഇൻ ദ യെമൻ Harriet Chetwode-Talbot
യുവേർസ് സിസ്റ്റേർസ് സിസ്റ്റർ Iris
ദ മാപ്പെറ്റ്സ്് Miss Piggy's Receptionist Cameo
2012 ദ ഫൈവ് ഈയർ എൻഗേജ്മെൻറ് Violet Barnes
ലൂപ്പർ Sara
ആർതർ ന്യൂമാൻ Michaela Fitzgerald/Charlotte Fitzgerald
2013 ദ വിൻഡ് റൈസസ് Nahoko Satomi (voice) English dub
2014 Live. Die. Repeat.: Edge of Tomorrow Sergeant Rita Vrataski
ഇൻ ടു ദ വുഡ്സ് The Baker's Wife
2015 Sicario Kate Macer
2016 The Huntsman: Winter's War Freya
ദ ഗേൾ ഓൺ ദ ട്രെയിൻ Rachel Watson
2017 ആനിമൽ ക്രാക്കേർസ് Zoe Huntington (voice)
മൈ ലിറ്റിൽ പോണി: ദ മൂവി Tempest Shadow/Fizzlepop Berrytwist (voice)
2018 എ ക്വയറ്റ് പ്ലേസ്
ഷെർലക്ക് നോംസ് ജൂലിയറ്റ് (voice) Completed
മേരി പോപ്പിൻസ് റിട്ടേൺസ് മേരി പോപ്പിൻസ് Post-production

ടെലിവിഷൻ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Emily Blunt flies home to England for Christmas with her family". ശേഖരിച്ചത് 4 March 2018.
  2. Weaver, Hilary. "Emily Blunt and John Krasinski Want You to Buy Their Brooklyn Dream House". ശേഖരിച്ചത് 4 March 2018.
  3. "Monitor". Entertainment Weekly. ലക്കം. 1248. 1 March 2013. പുറം. 25.
  4. Fisher, Luchina (9 September 2015). "What Happened When Emily Blunt Became a US Citizen". ABC News. ശേഖരിച്ചത് 23 October 2016.
  5. "Britannia Award Honorees – Awards & Events – Los Angeles – The BAFTA site". British Academy of Film and Television Arts (BAFTA). മൂലതാളിൽ നിന്നും 2011-11-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 31 July 2012.
"https://ml.wikipedia.org/w/index.php?title=എമിലി_ബ്ലണ്ട്&oldid=3911114" എന്ന താളിൽനിന്ന് ശേഖരിച്ചത്