എബൗട്ട് എല്ലി
എബൗട്ട് എല്ലി | |
---|---|
സംവിധാനം | അസ്ഗർ ഫർഹാദി |
നിർമ്മാണം | അസ്ഗർ ഫർഹാദി |
രചന | അസ്ഗർ ഫർഹാദി (screenplay) ആസാദ് ജഫരിയാൻ |
അഭിനേതാക്കൾ | ഗോൾഷിഫെത്ത് ഫർഹാനി തരാന അലിദൂസ്ത് ഷഹാബ് ഹൊസൈൻ |
ഛായാഗ്രഹണം | ഹൊസെയ്ൻ ജഫരിയാൻ |
ചിത്രസംയോജനം | ഹയദ സഫിയാരി |
വിതരണം | ഡ്രീം ലാബ് ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇറാൻ |
ഭാഷ | പേർഷ്യൻ |
സമയദൈർഘ്യം | 119 minutes |
ആകെ | $1,350,000[1] |
2009 ൽ അസ്ഗർ ഫർഹാദി സംവിധാനം ചെയ്ത ഒരു ഇറാൻ സിനിമയാണ് എബൗട്ട് എല്ലി[2]. ഇറാനിൽ നിന്ന് ഔദ്യോഗികമായി ഓസ്‌കാറിന് ഈ ചിത്രത്തെ പരിഗണിച്ചിരുന്നു,
പ്രമേയം
[തിരുത്തുക]മൂന്ന് കുടുംബങ്ങളോടൊപ്പം ഇറാനിലെ കാസ്പിയൻ കടൽതീരത്തേക്ക് അവധിദിവസം ചെലവിടാൻ പോവുന്ന 'എല്ലി' എന്ന അവിവാഹിതയായ സ്ത്രീയെ കേന്ദ്രീകരിച്ചുകൊണ്ടാണ് 'എബൗട്ട് എല്ലി'യുടെ കഥ കടന്നുപോവുന്നത്. സെപീഡ എന്ന യുവതിയാണ് മകളുടെ നഴ്‌സറി ടീച്ചറായ എല്ലിയെ മറ്റാരെയും അറിയിക്കാതെ കൂടെ ക്ഷണിക്കുന്നത്. സുഹൃത്തായ അഹമ്മദിന് എല്ലിയെ പരിചയപ്പെടുത്തുകയും സെപീഡ യുടെ ഉദ്ദേശമാണ്. ജർമൻകാരി ഭാര്യയുമായി വേർപിരിഞ്ഞ അഹമ്മദിന് എല്ലി യോജിച്ചവൾ ആകുമെന്ന് സെപീഡ വിശ്വസിച്ചു. കുട്ടികളുമായി എത്തുന്ന മൂന്നു കുടുംബിനികൾക്കും എല്ലിയെ ഇഷ്ടപ്പെടുന്നു. വളരെ വേഗം അവരിലൊരാളായി മാറുവാനും അവൾക്ക് കഴിയുന്നു. താമസ സൗകര്യം ലഭിക്കാതെ കടൽകരയിൽ പൂട്ടിക്കിടന്ന സൗകര്യങ്ങൾ കുറഞ്ഞ ഒരു ബംഗ്ലാവിലാണ് അവർ കഴിയുന്നത്. അഹമ്മദിനെ എല്ലിക്ക് സെപീഡ പരിചയപ്പെടുത്തിയപ്പോൾതന്നെ മറ്റുളളവർ അവളുടെ ഉദ്ദേശം ഊഹിക്കുന്നു. എല്ലിയെക്കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായം തന്നെ. രണ്ടാം ദിവസം എല്ലി അവിടെ നിന്ന് അപ്രത്യക്ഷയാകുകയാണ്. സെപീഡക്കും എല്ലിയെക്കുറിച്ച് പ്രാഥമിക വിവരങ്ങളല്ലാതെ മറ്റൊന്നുമറിയില്ലെന്ന് അപ്പോഴാണ് അവർ അറിയുന്നത്. അതിനിടയിൽ കടലിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളിലൊരാളെ കാണാതാവുന്നു. തുടർന്നുള്ള സംഭവ വികാസങ്ങളാണ് സിനിമയിൽ. സമുദ്രതീരത്തെ ഒരേ ഒരു ലൊക്കേഷനിലാണ് ചിത്രീകരണം പൂർത്തിയാക്കിയാക്കിയിരിക്കുന്നത്.
അഭിനേതാക്കൾ
[തിരുത്തുക]- ഗോൽഷിഫ്തെ ഫറഹാനി : സെപീഡ
- തരാന അലിദൂസ്ത് : എല്ലി
- ഷഹാബ് ഹൊസൈൻ : അഹമ്മദ്
സാങ്കേതിക വിദഗ്ദ്ധർ
[തിരുത്തുക]- സൗണ്ട് റിക്കോർഡിസ്റ്റ് : ഹസ്സൻ സഹേദി
- സൗണ്ട് മിക്സിംഗ് : മുഹമ്മദ് റാസ ദെൽപക്ക്
- സൗണ്ട് എഡിറ്റർ : റാസ നരിമിസെദ
പുരസ്കാരങ്ങൾ
[തിരുത്തുക]- നല്ല സംവിധായകനുള്ള ക്രിസ്റ്റൽ സിമോർഗ് പുരസ്കാരം 27ാമത് ഫജർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം[3]
- 59ാമത് ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ നല്ല സംവിധായകനുള്ളസിൽവർ ബയർ പുരസ്കാരം[4]
- 82ം അക്കാദമി അവാർഡിനായി ഇറാന്റെ ഔദ്യോഗിക ചിത്രം..[5]
- Jury Grand Prize (with The Time That Remains) and Best Screenplay at the 2009 Asia Pacific Screen Awards
- നല്ല ചിത്രത്തിനുള്ള സുവർണ്ണ ചകോരം - അന്തർദേശീയ ചലച്ചിത്രോത്സവം (കേരളം)[6] 2009.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-28. Retrieved 2012-01-19.
- ↑ "റോസാദലങ്ങൾ" (PDF). മലയാളം വാരിക. 2012 മാർച്ച് 30. Archived from the original (PDF) on 2016-03-06. Retrieved 2013 ഫെബ്രുവരി 27.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-04-15. Retrieved 2012-01-19.
- ↑ http://news.bbc.co.uk/1/hi/entertainment/7890194.stm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-20. Retrieved 2012-01-19.
- ↑ http://en.wikipedia.org/wiki/International_Film_Festival_of_Kerala
പുറം കണ്ണികൾ
[തിരുത്തുക]- എബൗട്ട് എല്ലി ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- About Elly Archived 2009-09-30 at the Wayback Machine. at the Memento Films website (in French)
- About Elly in Iran Negah
- About Elly gallery Archived 2010-01-02 at the Wayback Machine. in 30nema website