ഗോൽഷിഫ്‌തെ ഫറഹാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗോൽഷിഫ്‌തെ ഫറഹാനി
Golshifte Farahani.jpg
പേർഷ്യൻ ബി.ബി.സി.യിലെ ഇന്റർവ്യൂവിൽ
ജനനം
റഹവാർഡ് ഫറഹാനി

(1983-07-10) ജൂലൈ 10, 1983  (37 വയസ്സ്)
തൊഴിൽഅഭിനേത്രി, സംഗീതജ്ഞ
സജീവ കാലം1997–present
പങ്കാളി(കൾ)അമീൻ മഹ്ദാവി(2003–present)

ഇറാനിലെ ഒരു പ്രമുഖ അഭിനേത്രിയും സംഗീതജ്ഞയുമാണ് ഗോൽഷിഫ്‌തെ ഫറഹാനി.

അഭിനയ ജീവിതം[തിരുത്തുക]

ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം ഹോളിവുഡിൽ ആദ്യമായി അഭിനയിച്ച നടി എന്ന പ്രത്യേകതയും ഇവർക്കുണ്ട്. പ്രമുഖ നടൻമാരായ ലിയനാർഡോ ഡികാപ്രിയോയും റസ്സൽ ക്രോയും വേഷമിട്ട ബോഡി ഓഫ് ലൈസ് എന്ന ചിത്രത്തിൽ ഫറഹാനി വേഷമിട്ടിട്ടുണ്ട്. അസ്ഗർ ഫർഹാദി അടക്കമുള്ള പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള നടിയാണ് ഫറഹാനി. അസ്ഗർ ഫർഹാദിയുടെ എബൗട്ട് എല്ലി എന്ന ചിത്രത്തിൽ ഫറഹാനി ഏറ്റവും പ്രധാന വേഷം ചെയ്തു. ബെർലിൻ അടക്കമുള്ള മേളകളിൽ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ചിത്രമാണിത്. ഫ്രഞ്ച് മാഗസിന് വേണ്ടി അർധനഗ്നയായി പ്രത്യക്ഷപ്പെട്ടതിന്റെ പേരിൽ ഫറഹാനിയ്ക്ക് ഇറാൻ ഭരണകൂടം വിലക്ക് ഏർപ്പെടുത്തി.[1] ഫ്രാൻസിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മദാം ലെ ഫിഗാരോയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിൽ അർധനഗ്നയായി എന്ന് പറഞ്ഞാണ് ഇറാനിൽ പ്രവേശിക്കുന്നതിന് നടിയ്ക്ക് വിലക്ക് ഏർപ്പെടുത്തിയത്.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


Persondata
NAME Farahani, Golshifteh
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH July 10, 1983
PLACE OF BIRTH Tehran, Iran
DATE OF DEATH
PLACE OF DEATH


"https://ml.wikipedia.org/w/index.php?title=ഗോൽഷിഫ്‌തെ_ഫറഹാനി&oldid=3317320" എന്ന താളിൽനിന്ന് ശേഖരിച്ചത്