Jump to content

എഡ്മണ്ട് ലാൻഡോൾട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എഡ്മണ്ട് ലാൻഡോൾട്ട്
ജനനം(1846-05-17)17 മേയ് 1846
മരണം9 മേയ് 1926(1926-05-09) (പ്രായം 79)
ദേശീയതസ്വിസ്

പാരീസിൽ നിലയുറപ്പിച്ച ഒരു സ്വിസ് നേത്രരോഗവിദഗ്ദ്ധനായിരുന്നു ജാക്വസ് റോഡോൾഫ് എഡ്മണ്ട് ലാൻ‌ഡോൾട്ട് (ജീവിതകാലം: 17 മെയ് 1846 - 9 മേയ് 1926), ഒരുപാട് പ്രസിദ്ധീകരണങ്ങൾക്കും നേത്രരോഗ മേഖലയിലെ ഗവേഷണത്തിനും പേരുകേട്ട വ്യക്തിയാണ് അദ്ദേഹം.

ആദ്യ വർഷങ്ങൾ

[തിരുത്തുക]

ഫ്രഞ്ച് കാരിയായ അമ്മ റോസീന ബൗംഗാർട്ട്നറുടെയും സ്വിസ് പിതാവ് റുഡോൾഫ് ലാൻ‌ഡോൾട്ടിന്റെയും മകനായി സ്വിറ്റ്സർലൻഡിലെ കിർച്ച്ബെർഗിലാണ് എഡ്മണ്ട് ലാൻ‌ഡോൾട്ട് ജനിച്ചത്.

1871 ലെ യുദ്ധകാലത്ത് സ്വിസ് ആംബുലൻസ് ഹോസ്പിറ്റലുമായി ബന്ധപ്പെട്ട് ഫ്രാൻസിലെത്തിയ അദ്ദേഹം സീജ് ഓഫ് ബെൽഫോർട്ടിൽ പങ്കെടുത്തു. അവിടെ വെച്ച് അദ്ദേഹത്തിന് ടൈഫോയ്ഡ് ബാധിച്ചു .

പഠനവും ജോലിയും

[തിരുത്തുക]

സൂറിച്ച് സർവകലാശാലയിൽ പഠിച്ച അദ്ദേഹം അവിടെ നിന്ന് പിഎച്ച്ഡി നേടി.

പിന്നീട് അദ്ദേഹം ഫിസിയോളജിക്കൽ ഒപ്റ്റിക്‌സിൽ സ്നെല്ലെൻ, ഡോണ്ടേഴ്‌സ് എന്നിവരോടൊപ്പം പ്രവർത്തിച്ചു.

യുട്രെക്റ്റിലും ജർമ്മനിയിലും പഠനത്തിനും പരിശീലനത്തിനും ശേഷം 1874-ൽ അദ്ദേഹം പാരീസിൽ സ്ഥിരതാമസമാക്കി. അവിടെ അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ട് നാഷണൽ ഡെസ് ജീൻസ് അവെഗൽസിൽ ഒക്കുലിസ്റ്റ് ആയി.

പനാസ് (1832–1903), പോൻസെറ്റ് (1849–1913) എന്നിവരോടൊപ്പം അദ്ദേഹം 1881 ൽ ആർക്കൈവ്സ് ഡി ഒഫ്താൽമോളജി പുനഃസ്ഥാപിക്കുകയും ജാവലിനൊപ്പം ലബോറട്ടോയർ ഡി ഒഫ്താൽമോളജി സഹ-ഡയറക്ട്ടർ ആകുകയും ചെയ്തു.

റൂ സെയിന്റ്-ആൻഡ്രെ-ഡെസ് ആർട്‌സിലെ ലാൻ‌ഡോൾട്ടിന്റെ നേത്രരോഗ ചികിത്സാകേന്ദ്രം ലോകപ്രശസ്തമായിരുന്നു. അവിടെ അദ്ദേഹം മേരി കസ്സാറ്റ് [2] (അവർക്ക് തിമിരം ആയിരുന്നു) ഉൾപ്പടെ നിരവധി പ്രമുഖരെയും ചികിത്സിച്ചു.

പ്രത്യേക മേഖലകൾ

[തിരുത്തുക]

ഒക്യുലാർ പേശികളും അവയുടെ വൈകല്യങ്ങളുടെയും പഠനവും ചികിത്സയും.

റെറ്റിനയുടെ പുറം ന്യൂക്ലിയർ പാളിയിലെ റോഡ് കോശങ്ങൾക്കും കോൺ കോശങ്ങൾക്കും ഇടയിലെ “ലാൻ‌ഡോൾട്ട്സ് ബോഡി” അദ്ദേഹം കണ്ടെത്തി. [3] കാഴ്ച ശക്തി പരിശോധിക്കുന്നതിന് അക്ഷരങ്ങൾക്ക് പകരം ചിഹ്നങ്ങൾ ഉപയോഗിക്കുന്ന ലാൻ‌ഡോൾട്ട് സി ചാർട്ട് അദ്ദേഹം നിർമ്മിച്ചതാണ്.

പ്രസിദ്ധീകരണങ്ങൾ

[തിരുത്തുക]

ഇംഗ്ലീഷ്

[തിരുത്തുക]
  • The introduction of the metrical system into ophthalmology: ജെ. & എ. ചർച്ചിൽ, 1876. 
  • The artificial eye, ലണ്ടൻ: ട്രൂബ്‌നർ & കമ്പനി, 1879. OCLC 29693518
    • tr. എഡ്ഗർ ഏഥൽ‌സ്റ്റെയ്ൻ ബ്രൌൺ
  • A manual of examination of the eyes. A course of lectures delivered at the "Ećole pratique, ഫിലാഡൽഫിയ, ഡിജി ബ്രിന്റൺ, 1879. OCLC 2394443
    • tr. സ്വാൻ എം ബർണറ്റ്
  • A manual of examination of the eyes. A course of lectures delivered at the "École pratique, ഫിലാഡൽഫിയ, ഡിജി ബ്രിന്റൺ, 1879. OCLC 4069016
    • എഡ്. 2.: ലണ്ടൻ: ബെയ്‌ലിയർ, ടിൻഡാൽ & കോക്സ്, 1879. OCLC 14408212
  • On myopia, ലണ്ടൻ: ഹാരിസൺ ആൻഡ് സൺസ്, 1879. OCLC 29693435
  • On insufficiency of the power of convergence, [Sl: [sn], 1886. OCLC 29693375
  • The refraction and accommodation of the eye and their anomalies, എഡിൻ‌ബർഗ്, പെന്റ്‌ലാൻഡ്, 1886. OCLC 3057956
    • എഡ്. 2 .: ഫില., ജെ ബി ലിപ്പിൻകോട്ട് കമ്പനി ., 1886. OCLC 12013230
    • The refraction and accommodation of the eye and their anomalies, എഡിൻ‌ബർഗ്, യംഗ് ജെ. പെന്റ്‌ലാൻഡ്, 1886. OCLC 11626601
  • Cataract-operation, in our time, [ചിക്കാഗോ]: ഒഫ്താൽമിക് റെക്കോർഡ്, 1892. OCLC 27659117
  • Vade mecum of ophthalmological therapeutics, ഫിലാഡൽഫിയ, ജെ ബി ലിപ്പിൻകോട്ട് കമ്പനി, 1898. OCLC 9689831
    • ഗൈഗാക്സ്
  • നേത്ര ശസ്ത്രക്രിയയെക്കുറിച്ച്, 1911 ജൂൺ 7 ബുധനാഴ്ച നടത്തിയ ബോമാൻ പ്രഭാഷണം . ലോണ്ട്. 1911. OCLC 83292691
  • Defective ocular movements and their diagnosis, ലണ്ടൻ, ഫ്രോഡ്, 1913. OCLC 14798829
    • മാർക്ക് ലാൻ‌ഡോൾട്ട്

ഫ്രഞ്ച്

[തിരുത്തുക]
  • Le grossissement des images ophthalmoscopiques, പാരീസ്: അഡ്രിയൻ ഡെലഹായെ, 1874. OCLC: 16077174
  • Sur les causes de l'amétropie, പാരീസ്, 1877. OCLC: 79211659
  • Leçons sur le diagnostic des maladies des yeux: faite à l'Ecole pratique de la Faculté de médicine de Paris, pendant le semester d'été 1875, പാരിസ്: ഓക്സ് ബ്യൂറോക്സ് ഡു പ്രോഗ്രസ് മെഡിക്കൽ: വെ എ. ഡെലഹായെ, 1877. OCLC: 16867948
  • L'œil artificiel, Paris: ഒക്ടേവ് ഡോയിൻ, 1878. OCLC: 65009615
  • Manuel d'ophthalmoscopie, പാരീസ്, ഡോയിൻ, 1878. OCLC: 14863824
  • Clinique des maladies des yeux. Compte rendu pour l'anneé 1878 , കൊലോമ്മിയേഴ്സ്: പി. ബ്രോഡാർഡ്, 1879. OCLC: 53178656
  • Traité complet d'ophthalmologie, Paris: വി. അഡ്രിയൻ ഡെലഹായെ, 1880-1889. OCLC: 9766547
    • ലൂയിസ് ഡി വെക്കർ .
    • എഡ്. 2 .: പാരീസ്, ലെക്രോസ്നിയർ എറ്റ് ബാബെ, 1880-89. OCLC: 14860559
  • Tableau synoptique des mouvements des yeux & de leurs anomalies, പാരീസ്: മാർട്ടിനെറ്റ്, [ca.1880] OCLC: 67734772
  • Tableau synoptique des mouvements des yeux & de leurs anomalies, [Sl: sn, 188-? ]. OCLC: 61653001
    • aa. ലൈബ്രറി മെഡിക്കേൽ സയന്റിഫിക് വിഗോട്ട് ഫ്രെറസ്,
  • Notice biographique à la mémoire du Docteur C [Johann] F[riedrich] Horner, professeur d'ophthalmologie à l'Université de Zurich, പാരീസ്: [sn], 1887. OCLC: 81850385
    • സി ജോഹാൻ ഫ്രീഡ്രിക്ക് ഹോർണർ
  • Notice biographique à la mémoire du Docteur C [Johann] F[riedrich] Horner, professeur d'ophthalmologie à l'Université de Zurich, പാരീസ്, 1887. OCLC: 82939545
  • Rapport sur la question du strabisme, preś. au VIIe Congreś international d'ophthalmologie à Heidelberg, വീസ്ബാഡൻ, 1888. OCLC: 67724682
  • Opto-types simples. 2 circular disks, പാരീസ്: ഒ. ഡോയിൻ, 1889. OCLC: 53178663
  • എഫ് സി ഡോണ്ടേഴ്സ്, പാരീസ്: സ്റ്റെയ്ൻഹീൽ, 1889. OCLC: 69060626
  • Un nouveau procédé d'opération dans le distichiasis, പാരീസ്, 1890. OCLC: 67724675
  • Un nouveau cas d'achromatopsie totale, പാരീസ്: ജി. സ്റ്റെയ്ൻ‌ഹീൽ, 1891. OCLC: 53178653
  • H. de Helmholtz: esquisse biographique, [ശ്ല്: sn], 1894. OCLC: 65101525
    • എച്ച്. ഡി ഹെൽംഹോൾട്സ്
  • Précis de thérapeutique ophtalmologique, പാരീസ്, മാസൺ, 1895. OCLC: 14808861
    • ഗൈഗാക്സ്
  • Nouveaux objets-types pour la de\´{t}ermination de lacute visuelle, പാരീസ്: ഡോയിൻ, 1899. OCLC: 65087355
  • Nouveau objets-types pour la détermination de l'acuité visuelle, പാരീസ്: ഒ. ഡോയിൻ, 1899. OCLC: 53178619
  • Souvenirs sur H.Snellen, പാരീസ്: സ്റ്റെയ്ൻഹീൽ, 1908. OCLC: 67520817
  • Diagnostic des troubles de la motilité oculaire, പാരീസ്, മാസൺ, 1909. എഡ്. française par മാർക്ക് ലാൻ‌ഡോൾട്ട് OCLC: 14785955
  • Examen des mouvements normaux & pathologiques des yeux, പാരീസ്, ജി. സ്റ്റെയ്ൻ‌ഹീൽ, 1916. OCLC: 5856097

കുടുംബം

[തിരുത്തുക]

വലേരി ഹബ്ഷെറെ വിവാഹം കഴിച്ചു. അവർക്ക് രണ്ട് ആൺമക്കൾ ഉണ്ട്; ലാറിംഗോളജിസ്റ്റ് ആയ ഡോ. ഫെർണാണ്ട് ലാൻ‌ഡോൾട്ടും നേത്രരോഗവിദഗ്ദ്ധൻ ഡോ. മാർക്ക് ലാൻ‌ഡോൾട്ടും.

ജിജ്ഞാസ

[തിരുത്തുക]

ഷെർലക് ഹോംസിന്റെ ദി ഡെമോൺ ഡിവൈസ് (റോബർട്ട് സാഫ്രോൺ) എന്ന പുസ്തകത്തിൽ അദ്ദേഹത്തെ പരാമർശിക്കുന്നു. പേജ്: 44. [4] [5]

സർ ആർതർ കോനൻ ഡോയൽ വിയന്നയിലെ നേത്രരോഗ പഠനവുമായി ബന്ധപ്പെട്ട് പാരീസിൽ അദ്ദേഹത്തോടൊപ്പം സമയം ചെലവഴിച്ചു. [6]

അവലംബം

[തിരുത്തുക]
  1. Obituary in Br J Ophthalmol, August 10, 1926.
  2. "Cassatt's visual disorders: Cataracts & diabetic retinopathy". Archived from the original on 2007-12-26. Retrieved 2007-12-16.
  3. Landolt's bodies
  4. The Demon Device ISBN 0-399-12285-0
  5. Historical & Fictional Characters In Sherlockian Pastiches
  6. Sir Arthur Conan Doyle: the author was ophthalmologist by MD James G. Ravin in Survey of Ophthalmology, November, 1995.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എഡ്മണ്ട്_ലാൻഡോൾട്ട്&oldid=3570277" എന്ന താളിൽനിന്ന് ശേഖരിച്ചത്