ഹെർമൻ സ്നെല്ലൻ
1862 ൽ, വിഷ്വൽ അക്വിറ്റി അല്ലെങ്കിൽ കാഴ്ച ശക്തി അളക്കാനുള്ള സ്നെല്ലെൻ ചാർട്ട് അവതരിപ്പിച്ച ഡച്ച് നേത്രരോഗവിദഗ്ദ്ധനായിരുന്നു ഹെർമൻ സ്നെല്ലെൻ (ഫെബ്രുവരി 19, 1834 - ജനുവരി 18, 1908). ഫ്രാൻസിസ്കസ് ഡോണ്ടേഴ്സിനുശേഷം നെതർലാൻഡ്‌സ് ഹോസ്പിറ്റൽ ഫോർ ഐ പേഷ്യന്റ്സിന്റെ (Nederlandsch Gasthuis voor Ooglijders) ഡയറക്ടർ സ്ഥാനം അദ്ദേഹം ഏറ്റെടുത്തു.
ആദ്യകാലജീവിതം
[തിരുത്തുക]ഡോണ്ടേഴ്സ്, ജെറാർഡസ് ജോഹന്നാസ് മൾഡർ, ജേക്കബ്സ് ഷ്രോഡർ വാൻ ഡെർ കോൾക്ക് എന്നിവരുടെ കീഴിൽ ഉട്രെച്റ്റ് സർവകലാശാലയിൽ സ്നെല്ലെൻ വൈദ്യശാസ്ത്രം പഠിച്ചു. 1858 ൽ അദ്ദേഹം മെഡിക്കൽ ബിരുദം നേടി. നേത്രരോഗത്തിൽ വിദഗ്ധനായ അദ്ദേഹം ബിരുദം പൂർത്തിയാക്കിയ ശേഷം നെതർലാൻറ് ഹോസ്പിറ്റലിൽ അസിസ്റ്റന്റ് ഫിസിഷ്യനായി ജോലി ചെയ്തു.
ഡയറക്ടർ
[തിരുത്തുക]ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി 1884-ൽ ഡോണ്ടേഴ്സിന്റെ പിൻഗാമിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു, 1903 വരെ അദ്ദേഹം ഈ പദവി വഹിച്ചു. 1877-ൽ ഉത്രെച്റ്റ് സർവകലാശാലയിൽ നേത്രരോഗ പ്രൊഫസറായി നിയമിതനായി. ആസ്റ്റിഗ്മാറ്റിസം, ഗ്ലോക്കോമ, മറ്റ് നേത്രരോഗങ്ങൾ എന്നിവയെക്കുറിച്ചും കണ്ണട, നേത്ര ശസ്ത്രക്രിയ എന്നിവ ഉപയോഗിച്ച് വിഷ്വൽ അക്വിറ്റി തിരുത്തുന്നതിനെക്കുറിച്ചും ഗവേഷണം നടത്തി. [1]
ചാർട്ട്
[തിരുത്തുക]എഡ്വേഡ് ജാഗെറും മറ്റുള്ളവരും വികസിപ്പിച്ച ചാർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, സ്നെല്ലൻ 1862 ൽ തന്റെതായ കാഴ്ച പരിശോധന ചാർട്ട് വികസിപ്പിച്ചെടുത്തു[2]. ഇത് പിന്നീട് അതിവേഗം ആഗോള തലത്തിൽ പ്രശക്തമായി. [3] സ്റ്റാൻഡേർഡ് ഫോണ്ടുകൾ ഉപയോഗിക്കുന്നതിനുപകരം 5x5 ഗ്രിഡിൽ ജനറേറ്റുചെയ്‌ത പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഒപ്റ്റോടൈപ്പുകൾ എന്ന പ്രതീകങ്ങൾ ഉപയോഗിച്ചതാണ് ഏറ്റവും പ്രധാനപ്പെട്ട പുതുമ. ചാർട്ട് അച്ചടിക്കുമ്പോൾ ഉപയോഗിക്കാവുന്ന ഫിസിക്കൽ സ്റ്റാൻഡേർഡ് അളവ് അവ നൽകുന്നു. ഒപ്‌ടോടൈപ്പ് പ്രതീകങ്ങളുടെ അക്ഷരം 5 മിനിറ്റ് ആർക്ക് നൽകുമ്പോഴും, ഇടയിലെ വിടവ് 1 മിനിറ്റ് ആർക്ക് കൊണ്ട് വേർതിരിക്കുമ്പോഴും, ആ അക്ഷരം ശരിയായി വായിക്കാനുള്ള സ്റ്റാൻഡേർഡ് ആയി കണക്കാക്കി.
തുടക്കം മുതൽ, സ്നെല്ലെൻ ചാർട്ടിന്റെ പകർപ്പുകൾ, ലോകത്താകമാനം മറ്റേതൊരു കാഴ്ച പരിശോധന ചാർട്ടുകളെക്കാളും വിറ്റു വരുന്നവയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരെ ഇത് മെഡിക്കൽ ഓഫീസുകളിൽ ഒഴിവാക്കാനാവത്ത ഒന്നായി തുടർന്നു. [4]
പരാമർശങ്ങൾ
[തിരുത്തുക]- ↑ Herman Snellen, Whonamedit.com. Accessed July 6, 2010.
- ↑ H. Snellen, Probebuchstaben zur Bestimmung der Sehschärfe, Utrecht 1862.
- ↑ Watt, Wendy Strouse. "How Visual Acuity Is Measured" Archived 2020-06-19 at the Wayback Machine., Macular Degeneration Support, October 2003. Accessed July 6, 2010.
- ↑ Bordsen, John. "Eye Chart Still The Standard For Vision" Archived 2012-09-29 at the Wayback Machine., The Seattle Times, August 9, 1995. Accessed July 6, 2010.