എഡ്ഡി ഫിഷർ
എഡ്ഡി ഫിഷർ | |
---|---|
ജനനം | എഡ്വിൻ ജാക്ക് ഫിഷർ ഓഗസ്റ്റ് 10, 1928 |
മരണം | സെപ്റ്റംബർ 22, 2010 | (പ്രായം 82)
തൊഴിൽ |
|
സജീവ കാലം | 1948–2010 |
ജീവിതപങ്കാളി(കൾ) |
|
കുട്ടികൾ | |
ബന്ധുക്കൾ | ബില്ലി ലൂർഡ് (granddaughter) |
Musical career | |
വിഭാഗങ്ങൾ | Traditional pop |
ലേബലുകൾ |
|
എഡ്വിൻ ജാക്ക് ഫിഷർ (ഓഗസ്റ്റ് 10, 1928 - സെപ്റ്റംബർ 22, 2010) ഒരു അമേരിക്കൻ ഗായകനും നടനുമായിരുന്നു. ദശലക്ഷക്കണക്കിന് റെക്കോർഡുകൾ വിറ്റഴിക്കുകയും സ്വന്തം ടിവി ഷോയായ ദി എഡി ഫിഷർ ഷോ അവതരിപ്പിക്കുകയും ചെയ്‌ത അദ്ദേഹം 1950-കളിൽ ഏറ്റവും ജനപ്രീതിയുള്ള കലാകാരന്മാരിൽ ഒരാളായിരുന്നു.[1] നടി എലിസബത്ത് ടൈയ്‌ലർ ഫിഷറിന്റെ ആദ്യ ഭാര്യയും നടിയുമായിരുന്ന ഡെബി റെയ്‌നോൾഡ്‌സിൻറെ ഉറ്റ ചങ്ങാതിയായിരുന്നു. ടെയ്‌ലറുടെ മൂന്നാമത്തെ ഭർത്താവ് മൈക്ക് ടോഡ് ഒരു വിമാനാപകടത്തിൽ കൊല്ലപ്പെട്ടതിന് ശേഷം, ഫിഷർ റെയ്‌നോൾഡ്‌സിനെ വിവാഹമോചനം ചെയ്യുകയും ടെയ്‌ലറുമായി അതേ വർഷം വിവാഹിതരാകുകയും ചെയ്തു. ഫിഷറും ടെയ്‌ലറും മുമ്പ് വിവാഹിതരായിരിക്കെ നടത്തിയ ഈ അപകീർത്തികരമായ ബന്ധം വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുകയും ഫിഷറിനും ടെയ്‌ലറിനും പ്രതികൂലമായ പ്രചാരണം നൽകുകയും ചെയ്തു. ഏകദേശം അഞ്ച് വർഷത്തിന് ശേഷം, അദ്ദേഹവും ടെയ്‌ലറും വിവാഹമോചനം നേടുകയും പിന്നീട് അദ്ദേഹം കോണി സ്റ്റീവൻസിനെ വിവാഹം കഴിക്കുകയും ചെയ്തു. ഡെബി റെയ്നോൾഡ്സുമായുള്ള ബന്ധത്തിൽ കാരി ഫിഷറിന്റെയും ടോഡ് ഫിഷറിന്റെയും പിതാവായ ഫിഷർ, കോണി സ്റ്റീവൻസുമായുള്ള വിവാഹ ബന്ധത്തിൽ ജോളി ഫിഷറിന്റെയും ട്രീഷ്യ ലീ ഫിഷറിന്റെയും പിതാവുമാണ്.
അവലംബം
[തിരുത്തുക]- ↑ Whitburn, Joel (March 1, 2010). Joel Whitburn's Top 40 Pop Singles (12th ed.). Record Research. ISBN 978-0-8982-0180-2.