എഡിംഗ്ടൺ ലുമിനോസിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുറത്തേക്ക് പ്രവർത്തിക്കുന്ന വികിരണബലവും ഉള്ളിലേക്ക് പ്രവർത്തിക്കുന്ന ഗുരുത്വാകർഷണബലവും തമ്മിൽ സന്തുലിതമാകുമ്പോൾ ഒരു നക്ഷത്രത്തിന് നേടാനാകുന്ന പരമാവധി പ്രകാശമാണ് എഡിംഗ്ടൺ പ്രകാശം. എഡിംഗ്ടൺ പരിധി എന്നും ഇത് അറിയപ്പെടുന്നു. ഈ സന്തുലിതാവസ്ഥയെ ഹൈഡ്രോസ്റ്റാറ്റിക് സന്തുലിതാവസ്ഥ എന്നാണ് വിളിക്കുന്നത്. ഒരു നക്ഷത്രം എഡിംഗ്ടൺ പരിധി കവിയുമ്പോൾ അതിന്റെ പുറം പാളികളിൽ നിന്ന് വളരെ തീവ്രമായ വികിരണങ്ങൾ അടങ്ങിയ നക്ഷത്രവാതം രൂപംകൊള്ളും. ഒട്ടുമിക്ക കൂറ്റൻ നക്ഷത്രങ്ങൾക്കും എഡിംഗ്ടൺ പരിധിക്ക് വളരെ താഴെയുള്ള തിളക്കം മാത്രമേ ഉള്ളു എന്നതിനാൽ, അവയിൽ നിന്നും പുറപ്പെടുന്ന കാറ്റ് താരതമ്യേന തീവ്രത കുറഞ്ഞവയായിരിക്കും.[1] ക്വാസാറുകൾ, തമോഗർത്തങ്ങൾ എന്നിവയിലെ പ്രകാശവികിരണത്തെ വിശദീകരിക്കുന്നതിനാണ് എഡിംഗ്ടൺ പരിധി ഉപയോഗിക്കുന്നത്.

യഥാർത്ഥത്തിൽ, സർ ആർതർ എഡിംഗ്ടൺ ഈ പരിധി കണക്കാക്കുമ്പോൾ ഇലക്ട്രോൺ സ്കാറ്ററിംഗ് മാത്രമാണ് പരിഗണിച്ചിരുന്നത്. ഇതിനെ ഇപ്പോൾ ക്ലാസിക്കൽ എഡിംഗ്ടൺ പരിധി എന്ന് വിളിക്കുന്നു. ഇക്കാലത്ത്, പരിഷ്കരിച്ച എഡിംഗ്ടൺ പരിധി ബൗണ്ട്-ഫ്രീ, ഫ്രീ-ഫ്രീ റേഡിയേഷൻ ((ബ്രെംസ്ട്രാഹ്ലുങ് കാണുക) ഇടപെടൽ പോലുള്ള മറ്റ് റേഡിയേഷൻ പ്രക്രിയകളെയും കണക്കാക്കുന്നു.

അവലംബം[തിരുത്തുക]

  1. A. J. van Marle; S. P. Owocki; N. J. Shaviv (2008). "Continuum driven winds from super-Eddington stars. A tale of two limits". AIP Conference Proceedings. 990: 250–253. arXiv:0708.4207. Bibcode:2008AIPC..990..250V. doi:10.1063/1.2905555.
"https://ml.wikipedia.org/w/index.php?title=എഡിംഗ്ടൺ_ലുമിനോസിറ്റി&oldid=3911052" എന്ന താളിൽനിന്ന് ശേഖരിച്ചത്