Jump to content

എക്കോജെനിസിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗർഭാവസ്ഥയിൽ ഏകദേശം 9 ആഴ്ച പ്രായമുള്ള ഇരട്ടകളുടെ ഒബ്സ്റ്റട്രിക് അൾട്രാസോണോഗ്രാഫി. അമ്മയുടെ ശരീരത്തിന്, ചുറ്റുമുള്ള അമ്നിയോട്ടിക് ദ്രാവകത്തേക്കാൾ ഉയർന്ന എക്കോജെനിസിറ്റി ഉണ്ട്. ഉയർന്ന എക്കോജെനിസിറ്റിക്ക് തിളക്കമുള്ള നിറമാണ്, ഇത് മിക്കവാറും അനെക്കോയിക് ദ്രാവകത്തിന് ഏതാണ്ട് കറുത്ത രൂപം നൽകുന്നു.

എക്കോജെനിസിറ്റി അല്ലെങ്കിൽ എക്കോജെനിറ്റി എന്നത് ഒരു എക്കൊ (പ്രതിധ്വനി) ബൗൺസ് ചെയ്യാനുള്ള കഴിവാണ്, ഉദാ അൾട്രാസൗണ്ട് പരിശോധനകളിൽ സിഗ്നൽ തിരികെ നൽകുക. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ശബ്‌ദ പ്രതിധ്വനി ബൗൺസ് ചെയ്യുന്ന ഉപരിതലം വർദ്ധിച്ച ശബ്ദ തരംഗങ്ങളെ പ്രതിഫലിപ്പിക്കുമ്പോൾ എക്കോജെനിസിറ്റി കൂടുതലാണ്. ഉയർന്ന എക്കോജെനിസിറ്റി ഉള്ള ടിഷ്യുകളെ "ഹൈപ്പർഎകോജെനിക്" എന്ന് വിളിക്കുന്നു, അവ സാധാരണയായി മെഡിക്കൽ അൾട്രാസോണോഗ്രാഫിയിലെ ചിത്രങ്ങളിൽ ഇളം നിറങ്ങളിൽ കാണന്നു. ഇതിനു വിപരീതമായി, താഴ്ന്ന എക്കോജെനിസിറ്റി ഉള്ള ടിഷ്യൂകളെ "ഹൈപ്പോഎകോജെനിക്" എന്ന് വിളിക്കുന്നു, അവ സാധാരണയായി ഇരുണ്ട നിറങ്ങളിൽ കാണുന്നു. എക്കോജെനിസിറ്റി ഇല്ലാത്ത പ്രദേശങ്ങളെ "അനെക്കോജെനിക്" എന്ന് വിളിക്കുന്നു, അവ സാധാരണയായി പൂർണ്ണമായും ഇരുണ്ടതായി കാണും.

മൈക്രോബബിൾസ്

[തിരുത്തുക]

സിസ്റ്റമിക് രക്തചംക്രമണത്തിലേക്ക് ഗ്യാസ് നിറച്ച മൈക്രോബബിൾ കോൺട്രാസ്റ്റ് ഏജന്റ് ഇൻട്രാവീനസായി നൽകുന്നതിലൂടെ എക്കോജെനിസിറ്റി വർദ്ധിപ്പിക്കാൻ കഴിയും, ഈ പ്രക്രിയയെ കോൺട്രാസ്റ്റ്-എൻഹാൻസ്ഡ് അൾട്രാസൗണ്ട് എന്ന് വിളിക്കുന്നു. മൈക്രോബബിളുകൾക്ക് ഉയർന്ന അളവിലുള്ള എക്കോജെനിസിറ്റി ഉള്ളതിനാലാണിത്. ഒരു അൾട്രാസോണിക് ഫ്രീക്വൻസി ഫീൽഡിൽ വാതക കുമിളകൾ പിടിക്കപ്പെടുമ്പോൾ, അവ കംപ്രസ്സുചെയ്യുകയും ദോലനചലനം ചെയ്യുകയും ഒരു പ്രത്യേക പ്രതിധ്വനി പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു- ഇത് കോൺട്രാസ്റ്റ്- എൻഹാൻസ്ഡ് അൾട്രാസൗണ്ടിൽ ശക്തവും അതുല്യവുമായ സോണോഗ്രാം സൃഷ്ടിക്കുന്നു. ഗ്യാസ് കോറുകൾ വായു, അല്ലെങ്കിൽ പെർഫ്ലൂറോകാർബൺ അല്ലെങ്കിൽ നൈട്രജൻ പോലെയുള്ള ഹെവി വാതകങ്ങൾ എന്നിവയാൽ നിർമ്മിതമാകാം. [1] ഹെവി വാതകങ്ങളിൽ വെള്ളത്തിൽ ലയിക്കുന്നവ കുറവാണ്, അതിനാൽ അവ മൈക്രോബബിളിൽ നിന്ന് എക്കോജെനിസിറ്റിയെ തകരാറിലാക്കാൻ സാധ്യത കുറവാണ് (McCulloch et al., 2000). അതിനാൽ, ഹെവി വാതക കോറുകളുള്ള മൈക്രോബബിളുകൾ രക്തചംക്രമണത്തിൽ കൂടുതൽ കാലം നിലനിൽക്കും.

ഉയർന്ന എക്കോജെനിസിറ്റിക്കുള്ള കാരണങ്ങൾ

[തിരുത്തുക]

അൾട്രാസൗണ്ട് പരിശോധനയിൽ, ചിലപ്പോൾ ശരീരത്തിന്റെ ചില ഭാഗങ്ങളിൽ എക്കോജെനിസിറ്റി കൂടുതലായിരിക്കും. ഫാറ്റി ലിവർ കരളിൽ എക്കോജെനിസിറ്റി വർദ്ധിപ്പിക്കാൻ കാരണമാകും, പ്രത്യേകിച്ചും ലിവർ ട്രാൻസ്മിനേസുകൾ ഉയർന്നതാണെങ്കിൽ. [2]

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ഉള്ള സ്ത്രീകളും സ്ട്രോമൽ എക്കോജെനിസിറ്റിയിൽ വർദ്ധനവ് കാണിച്ചേക്കാം.

ഇതും കാണുക

[തിരുത്തുക]
  • കോൺട്രാസ്റ്റ് എൻഹാൻസ്ഡ് അൾട്രാസൗണ്ട്
  • എക്കോജെനിക് ഇൻട്രാ കാർഡിയാക് ഫോക്കസ്
  • അൾട്രാസൗണ്ട്

അവലംബം

[തിരുത്തുക]
  1. Lindner, JR (2004). "Microbubbles in medical imaging: current applications and future directions". Nature Reviews. Drug Discovery. 3 (6): 527–32. doi:10.1038/nrd1417. PMID 15173842.
  2. Mathiesen, UL; Franzén, LE (2002). "Increased liver echogenicity at ultrasound examination reflects degree of steatosis but not of fibrosis in asymptomatic patients with mild/moderate abnormalities of liver transaminases". Scandinavian Journal of Gastroenterology. Department of Internal Medicine, County Hospital, Oskarshamn, Sweden. 34 (7): 516–22. doi:10.1016/s1590-8658(02)80111-6. PMID 12236486.
"https://ml.wikipedia.org/w/index.php?title=എക്കോജെനിസിറ്റി&oldid=3908391" എന്ന താളിൽനിന്ന് ശേഖരിച്ചത്