Jump to content

അൾട്രാസൗണ്ട് വൈദ്യ പരിശോധന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു അൾട്രാ സൗണ്ട് വൈദ്യോപകരണം

അൾട്രാ സൗണ്ട് തരംഗങ്ങൾ ശരീരത്തിലേക്ക് കടത്തി വിട്ട് ആന്തരികാവയവങ്ങളിൽ തട്ടി പ്രതിഫലിക്കപ്പെടുന്ന തരംഗങ്ങൾ കമ്പ്യൂട്ടറിന്റെ സഹായത്താൽ വിശകലനം ചെയ്ത് ആന്തരിക ശരീരഭാഗങ്ങളുടെ ദ്വിമാന-ത്രിമാന ചിത്രങ്ങൾ സൃഷ്ടിക്കുക വഴി അവയുടെ ഘടനയും ആരോഗ്യാവസ്ഥയും മനസ്സിലാക്കാൻ സാധിക്കുന്ന ആധുനിക വൈദ്യ പരിശോധന സംവിധാനമാണ് അൾട്രാസൗണ്ട് വൈദ്യ പരിശോധന അഥവ അൾട്രാ സോണോഗ്രഫി. ഇത്തരത്തിൽ ലഭ്യമാവുന്ന സചിത്ര പരിശോധന ഫലം അൾട്രാ സോണോഗ്രാം എന്നറിയപ്പെടുന്നു.

ഗർഭസ്ഥ ശിശുവിന്റെ വളർച്ചയും ആരോഗ്യാവസ്ഥയും അറിയാനുള്ള പരിശോധന എന്ന നിലയിലും, ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണ്ണയത്തിനുള്ള അനധികൃത പരിശോധനാ മുറയായും ആണ് അൾട്രാ സൗണ്ട് ഇപ്പോൾ പ്രചാരത്തിലുള്ളതെങ്കിലും വൈദ്യമേഖലയിൽ ഇതിന്റെ പ്രാധാന്യം ഏറെയും ഉപയോഗം വിപുലവുമാണ്.

അൾട്രാ സൗണ്ട് തരംഗങ്ങൾ ശരീരത്തിലെ ദ്രാവകങ്ങളീലൂടെയും ലഘു കോശങ്ങ്ലിലൂടെയും എളുപ്പത്തിൽ കടന്നു പോകുകയും സാന്ദ്രത കൂടിയ കോശങ്ങളിൽ തട്ടി പ്രതിഫലിക്കുകയും ചെയ്യുന്നു. ഇപ്രകാരം പ്രതിഫലിക്കുന്ന തരംഗങ്ങളിൽ നിന്നു ശരീരത്തിന്റെ ആന്തരിക അവയവങ്ങളുടെ വ്യക്തമായ ചിത്രം ലഭിക്കുന്നു.

രക്തധമനികൾ, നാഡീവ്യൂഹം, പേശികൾ, അസ്ഥികൾ, ആന്തരിക അവയവങ്ങൾ എന്നിങ്ങനെ നിരവധി ഭാഗങ്ങളുടെ പരിശോധന സാധ്യമാകുന്ന മുറിവേൽപ്പിക്കാത്തതും(non-invasive) വേദനാരഹിതവും വൈദ്യുതകാന്തികവികരണ വിമോചിതവുമായ (Radiation free) പരിശോധന എന്നതാണ് ഇതിന്റെ സ്വീകാര്യതയ്കൂം പ്രചാരത്തിനും കാരണം[അവലംബം ആവശ്യമാണ്].

അൾട്രാ സൗണ്ട് വൈദ്യ പരിശോധനയുടെ ഉപയോഗങ്ങളിൽ ചിലത്

[തിരുത്തുക]
ഉപയോഗം വിവരണം ഇതും കാണുക
അനസ്തീഷ്യ മയക്കുമരുന്നുകൾ കുത്തിവെയ്ക്കുമ്പോൾ ഞരമ്പുകളുടെ സ്ഥാനവും പാതയും കൃത്യമായി നിർണ്ണയിക്കാൻ അൾട്രാ സൗണ്ട് പരിശോധന ഉപയോഗിക്കുന്നു വില്യം മോർട്ടൺ
ഹൃദ് രോഗ നിർണ്ണയം എക്കോ കാർഡിയോഗ്രാം എന്നത് ഹൃദയത്തിന്റെ അൾട്രാ സൗണ്ട് പരിശോധനയ്ക്ക് പ്രത്യേകമായി പറയുന്ന പേരാണ്.ഹൃദയത്തിന്റേയും ധമനികളുടേയും വാൽവുകളുടേയും രോഗനിർണ്ണയത്തിൽ അൾട്രാ സൗണ്ട് പരിശോധന അനിവാര്യ ഘടകമായി മാറിയിരിക്കുന്നു എക്കോ കാർഡിയോഗ്രാം
ഉദരാവയവങ്ങൾ പിത്താശയം , പ്ലീഹ, ആഗ്നേയഗ്രന്ഥി കരൾ, എന്നിവയുടെ പരിശോധനയ്ക്ക് അൾട്രാ സോണോഗ്രാം വ്യാപകമായിരിക്കുന്നു. മലബന്ധം, അമിതവിസർജ്ജം എന്നിവയുടെ കാരണങ്ങൾ കണ്ടുപിടിക്കാനും സഹായിക്കുന്നു. അപ്പെൻഡിസൈറ്റിസ് രോഗത്തിന്റെ സ്ഥിരീകരണത്തിനു പലപ്പോഴും അൾട്രാ സൗണ്ട് പരിശോധന ഉതകുന്നു.
ഗർഭാശയം, ഗർഭസ്ഥ ശിശു ഗർഭപാത്രം,അണ്ഡാശയം, ഫലോപ്പിയൻ ട്ട്യൂബുകൾ, എന്നിവ വീക്ഷിക്കാനും, ഗർഭസ്ഥ ശിശുവിന്റെ വളർച്ച നിശ്ചയിക്കാനും, വന്ധ്യത നിർണ്ണയതിനും അൾട്രാ സൗണ്ട് പരിശോധന ഉപയോഗിക്കാറുണ്ട്