എം. കൃഷ്ണൻ നായർ (തിരുവിതാംകൂർ ദിവാൻ)
സർ മന്നത്ത് കൃഷ്ണൻ നായർ | |
---|---|
ലോ മെംബർ ഓഫ് ദി എക്സിക്യൂട്ടീവ് കൗൺസിൽ ഓഫ് ദി ഗവർണർ ഓഫ് മദ്രാസ് | |
ഓഫീസിൽ 1928–1933 | |
Premier | പി. സുബ്ബരായൻ, ബി. മുനുസ്വാമി നായിഡു, രാമകൃഷ്ണ രങ്ക റാവു ഓഫ് ബോബ്ബിലി |
ഗവർണ്ണർ | ജോർജ്ജ് ഗോസ്ചെൻ, ഗോസ്ചെനിലെ രണ്ടാമത്തെ വിസ്‌കൗണ്ട് |
മുൻഗാമി | സർ സി.പി. രാമസ്വാമി അയ്യർ |
തിരുവിതാംകൂറിലെ ദിവാൻ | |
ഓഫീസിൽ 1914–1920 | |
Monarch | മൂലം തിരുന്നാൾ |
മുൻഗാമി | സർ പി. രാജഗോപാലാചാരി |
പിൻഗാമി | ടി. രാഘവയ്യ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1870 മലബാർ ജില്ല |
മരണം | 1938 |
ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിലും പിന്നീട് ജസ്റ്റിസ് പാർട്ടിയിലും പ്രവർത്തിച്ചിരുന്ന ഒരു ഇന്ത്യൻ പൊതുപ്രവർത്തകനാണ് ദിവാൻ ബഹാദൂർ സർ മന്നത്ത് കൃഷ്ണൻ നായർ കെ.സി.ഐ.ഇ.(1870–1938). ഇദ്ദേഹം മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമായിരുന്നു. പിന്നീട് ഇദ്ദേഹം മദ്രാസിലെ ഗവർണറാകുകയും ചെയ്തു. 1914 മുതൽ 20 വരെ കൃഷ്ണൻ നായർ തിരുവിതാംകൂറിലെ ദിവാനുമായിരുന്നു.
ആദ്യകാലവും രാഷ്ട്രീയ ജീവിതവും
[തിരുത്തുക]1870-ലാണ് കൃഷ്ണൻ നായർ ജനിച്ചത്.[1] മദ്രാസ് പ്രസിഡൻസിയിൽ പെട്ട മലബാർ ജില്ലയിലെ മന്നത്ത് എന്ന ഭൂപ്രഭുക്കൻമാരുടെ കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. ഇദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസം മലബാറിലായിരുന്നു. കൽക്കട്ട ഗവണ്മെന്റ് കോളേജിലും മദ്രാസ് ക്രിസ്ത്യൻ കോളേജിലുമായി ഇദ്ദേഹം ബിരുദപഠനം നടത്തി.[1] മദ്രാസ് ലോ കോളേജിലെ നിയമപഠനത്തിനു ശേഷം ഇദ്ദേഹം അഭിഭാഷകനായി ജോലിയാരംഭിച്ചു.
ചെറുപ്രായത്തിൽ തന്നെ ഇദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ അംഗമാവുകയും യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.[2] 1904-ൽ ഇദ്ദേഹത്തെ മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിലിലേയ്ക്ക് തിരഞ്ഞെടുത്തു. 1904 മുതൽ 1910 വരെ ഇദ്ദേഹം ഈ സ്ഥാനം വഹിക്കുകയുണ്ടായി.[1]
തിരുവിതാംകൂർ ദിവാൻ
[തിരുത്തുക]1914-ൽ സർ. പി. രാജഗോപാലാചാരിക്കുശേഷംതിരുവിതാംകൂറിലെ ദിവാനായി ഇദ്ദേഹം സ്ഥാനമേറ്റു.[3] 1914 മുതൽ 1920 വരെ ഇദ്ദേഹം തിരുവിതാംകൂറിലെ ദിവാനായിരുന്നു.[3]
ജസ്റ്റിസ് പാർട്ടി
[തിരുത്തുക]1920-ൽ നായർ ജസ്റ്റിസ് പാർട്ടിയിൽ അംഗമായി. 1920-ലും [2] 1923-ലും നടന്ന തിരഞ്ഞെടുപ്പുകളിൽ ഇദ്ദേഹം ജയിച്ചു. 1923-ലെ തിരഞ്ഞെടുപ്പ് 1922-ലെ മാപ്പിള ലഹളയ്ക്കു ശേഷമുള്ള അന്തരീക്ഷത്തിൽ സമുദായ ധ്രുവീകരണത്തിലൂടെയായിരുന്നുവെന്ന് ആരോപണമുണ്ട്. [അവലംബം ആവശ്യമാണ്]
ജസ്റ്റിസ് പാർട്ടിയും സ്വരാജ്യ പാർട്ടിയും സൈമൺ കമ്മിഷനെതിരേ കൈ കോർത്തപ്പോൾ അന്ന് മദ്രാസ് ഗവർണറായിരുന്ന ലോഡ് ഗോസ്ചൻ ജസ്റ്റിസ് പാർട്ടിയെ പാട്ടിലാക്കാനായി കൃഷ്ണൻ നായരെ തന്റെ ലോ മെംബറായി നിയമിച്ചു.[4][5] ലോ മെംബറായിരുന്നപ്പോൾ മുത്തുലക്ഷ്മി റെഡ്ഡി കൊണ്ടുവന്ന ദേവദാസി ബില്ലിനെ ഇദ്ദേഹം അനുകൂലിക്കുകയുണ്ടായി.[6]
മലബാറിലെ കുടിയാൻ സമ്പ്രദായം അവസാനിപ്പിക്കാനായി ഇദ്ദേഹം മലബാർ കുടിയാൻ സംഘം (എം.കെ.എസ്.) എന്ന സംഘടന രൂപീകരിക്കുന്നതിൽ പങ്കാളിയാവുകയുണ്ടായി[7]. ഈ നീക്കം ബോൾഷെവിക് വിപ്ലവം എന്ന് ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്[8] .
മരണം
[തിരുത്തുക]1938-ലാണ് ഇദ്ദേഹം മരിച്ചത്.[9]
ബഹുമതികൾ
[തിരുത്തുക]1930 ജനുവരി മാസത്തിൽ കൃഷ്ണൻ നായർക്ക് നൈറ്റ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി ഇൻഡ്യൻ എമ്പയർ എന്ന സ്ഥാനം ലഭിച്ചു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 The International who's who, Volume 2004. Europa Publications Ltd. 1938. p. 838.
- ↑ 2.0 2.1 M. Gangadhara Menon (1989). Malabar Rebellion, 1921-1922. Vohra Publishers & Distributors. p. 84.
- ↑ 3.0 3.1 "Indian Princely States K - W". worldstatesmen.
- ↑ Ralhan, O. P. (2002). Encyclopaedia of Political Parties. Anmol Publications PVT. LTD. p. 192. ISBN 81-7488-865-9, ISBN 978-81-7488-865-5.
{{cite book}}
: Check|isbn=
value: invalid character (help); Cite has empty unknown parameter:|coauthors=
(help) - ↑ A. Ganesan (1988). The press in Tamil Nadu and the struggle for freedom, 1917-1937. Mittal Publications. p. 116. ISBN 8170990823, ISBN 978-81-7099-082-6.
- ↑ Stanley A. Wolpert. Charisma and commitment in South Asian history. Orient Blackswan. p. 350.
- ↑ പി, രാധാകൃഷ്ണൻ. "പെസന്റ് സ്ട്രഗിൾസ്, ലാൻഡ് റിഫോംസ് ആൻഡ് സോഷ്യൽ ചേഞ്ച്: മലബാർ 1836-1982 (പേജ് 51)". ഗൂഗിൾ ബുക്ക്സ്. Retrieved 25 ഫെബ്രുവരി 2013.
- ↑ "കെ.ആർ.പി.സി.ഡി.എസ്. റിപ്പോർട്ട്" (PDF). അനന്തി. Retrieved 25 ഫെബ്രുവരി 2013.
- ↑ Delhi School of Economics (1977). The Indian economic and social history review, Volume 14. Vikas Publishing House.