എം. എസ്. ഹയർ സെക്കന്ററി സ്കൂൾ റാന്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എം. എസ്. ഹയർ സെക്കന്ററി സ്കൂൾ റാന്നി
സ്ഥാനം
വിലാസം : എം.എസ്. ഹയർ സെക്കന്ററി സ്കൂൾ റാന്നി, റാന്നി, പത്തനംതിട്ട. പിൻകോഡ് : 689672
സ്ഥലം : റാന്നി, പത്തനംതിട്ട
പ്രധാന വിവരങ്ങൾ
Type സർക്കാർ‌ എയ്ഡഡ് പൊതു വിദ്യാലയം
ഉപജില്ല റാന്നി
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
റവന്യൂ ജില്ല പത്തനംതിട്ട
സ്കൂൾ കോഡ് 03024
പ്രിൻസിപ്പൽ മനോജ് എം. ജെ
വിദ്യാർത്ഥികളുടെ എണ്ണം (5-12) 1021 ?
ആൺകുട്ടികൾ -
പെൺകുട്ടികൾ -
അധ്യാപകർ 42 ?
പഠന ഭാഷ മലയാളം, ഇംഗ്ലിഷ്
വെബ് വിലാസം

എം. എസ്. ഹയർ സെക്കന്ററി സ്കൂൾ റാന്നി എന്ന മോർ സേവേറിയസ് ഹയർ സെക്കന്ററി സ്കൂൾ, റാന്നിയിലെ പ്രമുഖ പാഠശാലയാണ്. റാന്നി പട്ടണത്തിന്റെ ഭാഗമായ പെരുമ്പുഴ ഭാഗത്ത് ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. പമ്പാനദിയുടെ തീരത്തുനിന്നും അധികം ദൂരത്തല്ല ഇതിന്റെ സ്ഥാനം. 1916ൽ റാന്നിയിലെ ക്നാനായ വലിയ പള്ളിയിലെ ക്നാനായ സമുദായത്തിന്റെ അംഗങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ കലാലയം, ക്നാനായ ജാബൈറ്റ് ചർച്ചിന്റെ അധിപനായിരുന്ന ഗീവർഗീസ് മോർ സേവേറിയസ് മെത്രാപോലീത്തയുടെ പേരിലാണ് സ്ഥാപിച്ചത്.

2016ൽ നൂറാം വാർഷികം ആഘോഷിച്ച ഈ സ്കൂൾ റാന്നിയിലെ പ്രമുഖമായ ഹയർ സെക്കന്ററി സ്കൂളാണ്. [1][2]

1916ൽ ഒരു മിഡിൽസ്കൂളായി നാരംഭിച്ച ഈ സ്കൂൾ, 1935ൽ ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. 1998ൽ ആണ് ഇത് ഹയർ സെക്കന്ററി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്.

സയൻസിനു 3 ബാച്ചും കൊമേഴ്സ് ഹ്യൂമാനിറ്റീസ് എന്നിവയ്ക്ക് ഓരോ ബാച്ചും ഹയർ സെക്കന്ററിയിൽ നിലവിലുണ്ട്.

MSHSS Ranni

സ്കൂളിന്റെ പ്രധാന പ്രവർത്തനങ്ങൾ[തിരുത്തുക]

  • എൻ. എസ്. എസ്
  • എൻ. സി. സി.
  • സ്കൗട്ട്സ് ആന്റ് ഗൈഡ്സ്
  • റെഡ് ക്രോസ്
  • സൗഹൃദ ക്ലബ്ബ്
  • അസാപ്പ്
  • കരിയർ ഗൈഡൻസ് ആൻഡ് കൗൺസല്ലിങ്
  • സയൻസ്, മാത്സ്, ലിറ്റററി, സോഷ്യൽ സയൻസ്, ഹിന്ദി, കൊമേഴ്സ്, പരിസ്ഥിതി, ആരോഗ്യ ക്ലബ്ബുകൾ
  • വിദ്യാരംഗം കലാസാഹിത്യവേദി
  • നല്ലപാഠം [3]

നേതൃത്വം[തിരുത്തുക]

  • പ്രിൻസിപ്പൾ: മനോജ്. എം. ജെ.
  • മാനേജർ: സക്കറിയ സ്റ്റീഫൻ

അവലംബം[തിരുത്തുക]