എം.കെ. കുഞ്ഞോൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്മശ്രീ പുരസ്കാരം ലഭിച്ച മലയാളി സാമൂഹ്യപ്രവർത്തകനാണ് എം.കെ. കുഞ്ഞോൽ (ജനനം :8 മേയ് 1937). [1]ദീർഘകാലമായി ഹരിജനോദ്ധാരണത്തിനും സാമൂഹ്യനീതിക്കും ക്ഷേത്രവിമോചനത്തിനുമായി പ്രവർത്തിക്കുന്നു.

ജീവിതരേഖ[തിരുത്തുക]

പെരുമ്പാവൂരിന് സമീപം കോട്ടപ്പടിയിൽ കുറുമ്പന്റെയും വള്ളോത്തിയുടെയും മകനായി ജനിച്ചു. മുടക്കിരായി സെന്റ് റീത്ത എൽപി സ്‌കൂളിലും, കുറുപ്പംപടിയിലെ മലയാളം സ്‌കൂളിലും, തുടർന്ന് പെരുമ്പാവൂർ ആശ്രാമം ഹൈസ്‌കൂളിലുമായിരുന്നു പഠനം. ആഗമാനന്ദ സ്വാമികളുടെ നിർദ്ദേശത്തെതുടർന്ന് കുഞ്ഞോൽ ശ്രീശങ്കരാ കോളേജിൽ ഇന്റർമീഡിയറ്റിന് ചേർന്നു. തുടർന്ന് എറണാകുളം മഹാരാജാസ് കോളേജിൽ ചേർന്നു. കോഴിക്കോട് മെഡിസിന് കുറച്ചുകാലം പഠിച്ചെങ്കിലും പൂർത്തിയാക്കിയില്ല. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ കേന്ദ്രീകരിച്ച് കേരള സ്റ്റേറ്റ് ഹരിജൻ സമാജത്തിന് രൂപം നൽകി. 1963-ൽ മലാബാർ ഹരിജൻ സമാജവും കേരളാ ഹരിജൻ സമാജവും തമ്മിൽ ലയിച്ചു. അടിയന്തരാവസ്ഥക്കെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭത്തിന് കേരളത്തിൽ നിന്ന് ആദ്യമായി പിന്തുണയറിയിച്ചത് ഹരിജൻ സമാജമായിരുന്നു. 1978-ലാണ് സംഘ പരിവാർ പ്രസ്ഥാനങ്ങളുമായി കുഞ്ഞോൽ ബന്ധപ്പെടുന്നത്. ജനതാ പാർട്ടി സർക്കാർ കേന്ദ്രം ഭരിക്കുന്ന സമയത്ത് മതപരിവർത്തനത്തിനെതിരായ ബില്ലിനെ സ്വാഗതം ചെയ്ത് കുഞ്ഞോൽ രംഗത്തെത്തി. 1982-ലെ വിശാലഹിന്ദു സമ്മേളനത്തോടെ സംഘപരിവാർ പ്രസ്ഥാനങ്ങളുമായി ചേർന്നു പ്രവർത്തിക്കാൻ ആരംഭിച്ചു.

കോതമംഗലം പെരുമണ്ണുരിലെ കാർത്ത്യായനിയാണ് ഭാര്യ. ആറുമക്കളുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ[2]
  • അംബേദ്ക‍ർ പുരസ്കാരം- ഈ പുരസ്കാരം നേടുന്ന ആദ്യ വ്യക്തി[3]

അവലംബം[തിരുത്തുക]

  1. https://pib.gov.in/newsite/PrintRelease.aspx?relid=197647
  2. https://padmaawards.gov.in/PDFS/2020AwardeesList.pdf
  3. "A story of struggles for equality".
"https://ml.wikipedia.org/w/index.php?title=എം.കെ._കുഞ്ഞോൽ&oldid=3490415" എന്ന താളിൽനിന്ന് ശേഖരിച്ചത്