എം.കെ. കമലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എം.കെ. കമലം
M. K. Kamalam.jpg
ജനനം1923
കോട്ടയം, കേരളം
മരണം2010 ഏപ്രിൽ 20
കോട്ടയം, കേരളം
തൊഴിൽനടി
സജീവം1923

മലയാളത്തിലെ ആദ്യ ശബ്ദചലച്ചിത്രമായ ബാലനിലെ നായികയായിരുന്നു എം.കെ. കമലം. (മരണം: ഏപ്രിൽ 20 2010)

ജീവിതരേഖ[തിരുത്തുക]

കോട്ടയം ജില്ലയിലെ കുമരകം മങ്ങാട്ടുവീട്ടിൽ കൊച്ചപ്പപ്പണിക്കരുടെയും കാർത്ത്യായനിയുടെയും മകളായി ജനിച്ചു. നാടക നടനും, നാടകകൃത്തുമായ അച്ഛന്റെ നാടകത്തിൽ ബാലതാരത്തെ കിട്ടാനില്ലാത്തതിനെത്തുടർന്നാണ്‌ കമലം നാടക രംഗത്ത് എത്തിച്ചേരുന്നത്. അല്ലിറാണി എന്ന നാടകത്തിലാണ്‌ ആദ്യമായി അഭിനയിച്ചത്[1]. തുടർന്ന് സത്യവാൻ സാവിത്രി, പാരിജാത പുഷ്പാഹരണം, ഗായകൻ തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. കോട്ടയത്തെ ആര്യ ഗാനനടനസഭയുടെ വിചിത്ര വിജയം നാടകത്തിൽ അഭിനയിക്കുമ്പോഴാണ് ബാലനിൽ അഭിനയിക്കാൻ അവസരം കിട്ടുന്നത്. ബാലനിലെ മൂന്നു ഗാനങ്ങൾ പാടിയതും കമലമായിരുന്നു[2]. തുടർന്ന് ഭൂതരായർ എന്ന ഒരു ചലച്ചിത്രത്തിൽ അഭിനയിച്ചെങ്കിലും അതു പുറത്തിറങ്ങിയില്ല[1][2].

പിന്നീറ്റ് തന്റെ 24 വയസ്സു മുതൽ 40 വയസ്സുവരെ ഒരു കാഥികയായിട്ടായിരുന്നു കമലം അറിയപ്പെട്ടത്[1]. ആദ്യം അരങ്ങിൽ അവതരിപ്പിച്ച കഥ ഉള്ളൂരിന്റെ മൃണാളിനി ആയിരുന്നു. തുടർന്ന് വയലാറിന്റെ ആയിഷ, വള്ളത്തോളിന്റെ മഗ്ദലന മറിയം, എസ്.എൽ.പുരത്തിന്റെ മറക്കാത്ത മനുഷ്യൻ തുടങ്ങിയ രചനകൾ കഥാപ്രസംഗ രൂപത്തിൽ അവതരിപ്പിച്ചു[1].

2000-ൽ എം.പി. സുകുമാരൻ നായർ സം‌വിധാനം ചെയ്ത ശയനം ആണ്‌ അവസാനം അഭിനയിച്ച് പുറത്തിറങ്ങിയ ചലച്ചിത്രം[1][3]. 2001-ൽ വിനോദ്കുമാർ സംവിധാനം ചെയ്ത ഒരു ഡയറിക്കുറിപ്പ് എന്ന ഡോക്യുമെന്ററിയിലും 2006-ൽ കെ.ജി. വിജയകുമാർ സംവിധാനം ചെയ്ത മൺസൂൺ എന്ന ചിത്രത്തിലും കമലം അഭിനയിച്ചിട്ടുണ്ട്.

പരേതനായ വി.കെ. ദാമോദരൻ വൈദ്യനാണ് കമലത്തിന്റെ ഭർത്താവ്. മൂന്നു പെണ്മക്കളുണ്ട്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 "ബാലനിലെ നായിക എം.കെ. കമലം അരങ്ങൊഴിഞ്ഞു". മാതൃഭൂമി. ശേഖരിച്ചത് 2010 April 21.
  2. 2.0 2.1 "ആദ്യകാല നായിക എം കെ കമലം അന്തരിച്ചു". മലയാളം വെബ്ദുനിയ. ശേഖരിച്ചത് 2010 April 21.
  3. "ബാലനിലെ നായിക എം.കെ.കമലം നിര്യാതയായി". മാധ്യമം ഓൺലൈൻ. ശേഖരിച്ചത് 2010 April 21.


"https://ml.wikipedia.org/w/index.php?title=എം.കെ._കമലം&oldid=3089971" എന്ന താളിൽനിന്ന് ശേഖരിച്ചത്