ഋഷിരാജ് സിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഋഷിരാജ് സിംഗ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കേരളത്തിലെ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിംഗ്. നിയമം നടപ്പിലാക്കുന്നതിലെ കാർക്കശ്യം കാരണം പ്രശസ്തനായ വ്യക്തിയാണിദ്ദേഹം. ഡ്യൂട്ടി ഇദ്ദേഹത്തിന്റെ കർക്കശമായ നിയമപാലന നിലപാടുകൾ പൊതുജനങ്ങൾക്കിടയിലും പൊതുസമൂഹത്തിലും അഭിനന്ദനതിനർഹാമായി. അതെ സമയം രാഷ്ട്രീയക്കാർക്ക് തലവേദനയും ഇദ്ദേഹം സൃഷ്ടിച്ചു.

ബാല്യം[തിരുത്തുക]

രാജസ്ഥാനിലെ ബിക്കാനീറിലായിരുന്നു ജനനം.

കുടുംബം[തിരുത്തുക]

ഐ.പി.എസ്.[തിരുത്തുക]

1987 ലെ ഐ.പി.എസ് ബാച്ച് ആണ് അദ്ദേഹം. മസ്സൂറിയിലെ ഐ.പി.എസ് അക്കാഡമിയിലായിരുന്നു പരിശീലനം.

പരിശീലന കാലം[തിരുത്തുക]

കേരളത്തിൽ[തിരുത്തുക]

പുനലൂർ എ.എസ്.പി. ആയാണ് സേവനത്തിൽ പ്രവേശിച്ചത്. പിന്നെ കണ്ണൂരും കോട്ടയത്തും എസ്.പി. ആയി. കൊച്ചിയിലെ സിറ്റി പോലീസ് കമ്മീഷണറായിരുന്നു.

ആൻറി പൈറസി സെല്ലിൻറെ തലവൻ ആയിരുന്നപ്പോൾ വ്യാജ സി.ഡി വിഷയത്തിൽ എടുത്ത നിലപാടാണ് ഇദ്ദേഹത്തെ പൊതു സമൂഹത്തിന് പരിചിതനാക്കുന്നത്. പല സ്വാധീന കേന്ദ്രങ്ങളിലും കയറിച്ചെന്നു ഇദ്ദേഹം വ്യാജ സി.ഡി വിഷയത്തിൽ റെയ്ഡ് നടത്തി. ഇതിന്റെ പേരിൽ സർക്കാരിൽ സമ്മർദം വന്നപ്പോൾ ഋഷിരാജിനു സ്ഥാന ചലനം സംഭവിച്ചു. 2006 -ൽ സീരിയലിൽ അഭിനയിച്ചതിന്റെ പേരിൽ വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടതായും വന്നിട്ടുണ്ട്.[1]. ഐ.ജി. ടോമിൻ ജെ. തച്ചങ്കരിയുടെ ഭാര്യ നടത്തുന്ന റിയാൻ സ്റ്റുഡിയോ റെയ്ഡ് ചെയ്യാൻ 2006 ഡിസംബർ മാസം പേരിൽ ഡി.ജി.പി. രമൺ ശ്രീവാസ്തവ അദ്ദേഹത്തിനുണ്ടായിരുന്ന ആൻറി പൈറസിയുടെ മേധാവിത്ത ചുമതല എടുത്തുകളഞ്ഞത് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു .[2].

വിദ്യാർത്ഥികളെ തല്ലിയ പോലീസുകാരനെ ശകാരിച്ച ഐ.ജി ടി.പി. സെൻകുമാറിന്റെ പ്രവർത്തികളെ വിമർശിച്ച് ഐ.പി.എസ് അസ്സൊസിയേഷൻ സെക്രട്ടറി ബി. സന്ധ്യയ്ക്ക് അയച്ച കത്തും വിവാദമായിരുന്നു. [3]

പിന്നീട് മൂന്നാർ കയ്യേറ്റഭൂമി ഒഴിപ്പിക്കാൻ വി.എസ്. സർക്കാർ രൂപീകരിച്ച മൂന്നാർ ഓപറേഷൻ മൂന്നംഗ ടീമിൽ ഇദ്ദേഹം ഉണ്ടായിരുന്നു. പിന്നീട് കേന്ദ്ര ഡെപ്യൂറ്റെഷനിൽ പോയി വന്ന ഇദ്ദേഹം ട്രാൻസ്പോർട്ട്‌ കമ്മീഷണറായി നിയമിപ്പിക്കപ്പെട്ടു. അഴിമതിയിൽ കുളിച്ചു കിടന്ന വകുപ്പിനെ നന്നാക്കിയെടുക്കാൻ ഇദ്ദേഹം പ്രവർത്തനം തുടങ്ങി. ഗതാഗത നിയമപാലനം നടപ്പാക്കാൻ ഇദ്ദേഹം എടുത്ത നിലപാടുകൾ ഇദ്ദേഹത്തെ പ്രശസ്തനാക്കി.ട്രാഫിക് വകുപ്പിലായിരുന്ന കാലത്ത് വേഷപ്രച്ഛന്നനായി കൈക്കൂലി വാങ്ങുന്ന പോലീസുകാരെ പിടിച്ച സംഭവം വാർത്ത സൃഷ്ട്ടിച്ചിരുന്നു. സർക്കാറിന് തലവേദനയായതോടെ അദ്ദേഹത്തെ സ്ഥാനം മാറ്റി.

ഇദ്ദേഹം പിന്നീട്കെ.എസ്.ഇ.ബി യുടെ ചീഫ് വിജിലൻസ് ഓഫീസറായി നിയമിതനായി. സംസ്ഥാനത്തെ നിരവധി വ്യവസായ യൂണിറ്റുകളുടെ വൈദ്യുതി മോഷണം ഇദ്ദേഹം കയ്യോടെ പിടിച്ചു പിഴ ചുമത്തി. രാഷ്ട്രീയ നേതാക്കളുടെയും സിനിമാ താരങ്ങളുടെയും വീടുകളിലേക്കും വിജിലൻസ് ടീം റെയ്ഡ് നടത്തി പിഴയിട്ടു. അതിൽ പല പ്രമുഖരും ഉൾപ്പെട്ടിരുന്നു.[4]കെ. കരുണാകരന്റെ പുത്രി പത്മജയും വൈദ്യുതി മോഷണത്തിനു പിഴയൊടുക്കിയവരുടെ കൂട്ടത്തിൽ പെടുന്നു. വൈദ്യുത ഇൻറലിജൻസ് മേധാവിയായി ഇരുന്ന കാലത്ത് നേതൃത്വം കൊടുത്ത പരിശോധനകളിൽ നിന്നെല്ലാം 18 കോടിയോളം വരുമാനം സർക്കാറിനുണ്ടായി. എന്നാൽ ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ അസ്വസ്ഥരായി അഴിമതിക്കാരെ സഹായിക്കുന്ന നിലപാടെടുത്ത സർക്കാരിലെ ഒരു വിഭാഗം ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് പരിധിവെച്ചു. 3000 കോടി വൻകിട മുതലാളിമാരുടെ പിരിഞ്ഞു കിട്ടാനുള്ള കുടിശ്ശിക പിരിച്ചെടുക്കുന്ന നടപടിയിൽ ഇടപെടാൻ ഇദ്ദേഹത്തിന് അവസരം കിട്ടിയില്ല.[5]

ഒടുവിൽ തിരുവനന്തപുരത്തെ മുത്തൂറ്റിൻ്റെ എയർ ലൈൻ കാറ്ററിംഗ് സ്ഥാപനമായ മുത്തൂറ്റ് സ്കൈ ഷെഫ് ഭൂഗർഭ കേബിൾ വഴി വൈദ്യുതി മോഷ്ട്ടിക്കുന്നത് ഇദ്ദേഹം കണ്ടെത്തി. തിരുവരാഹം കെ.എസ്.ഇ.ബി സെക്ഷനിലാണ് ഈ മുത്തൂറ്റ് സ്ഥാപനം. നിയമ നടപടിയിലേക്ക് കടക്കാൻ വിജിലൻസ് വിഭാഗം തയ്യാരെടുമ്പോഴേക്കും ഋഷിരാജ് സിങ്ങിൻറെ വീണ്ടും സ്ഥാന മാറ്റ ഉത്തരവ് ഒപ്പു വെക്കപ്പെട്ടിരുന്നു. പൊതുജനങ്ങളുമായി ബന്ധപ്പെടേണ്ട കാര്യമില്ലാത്ത ആംഡ് ബറ്റാലിയനിലേക്കാണ് പുതിയ മാറ്റം ഉണ്ടായത്.[6][7]

വായിക്കുക[തിരുത്തുക]

എന്നേ കെട്ടുകെട്ടിക്കേണ്ടിയിരുന്ന ഋഷിരാജ് സിംഗ്!, അഴിമുഖം ഓൺലൈൻ ന്യൂസ് പോർട്ടൽ

അവലംബം[തിരുത്തുക]

  1. സീരിയൽ അഭിനയത്തിന്റെ പേരിൽ ലോകായുക്ത എടുത്ത കേസിനെപറ്റി
  2. റിയാൻ സ്റ്റുഡിയോ റെയിഡുമായി ബന്ധപ്പെട്ട പത്ര വാർത്താശകലം
  3. ഐ.ജി ടി.പി. സെൻകുമാറിനെ വിമർശിച്ച കത്ത്
  4. വൈദ്യുതി മോഷണം തടയാൻ പുതിയ ദൗത്യവുമായി ഋഷിരാജ് സിംഗ്
  5. വൈദ്യുതി കുടിശ്ശികയിൽ ഇടപെടാൻ ഋഷിരാജ് സിങ്ങിനു അനുമതിയില്ല
  6. ഇനി ആർക്കും വൈദ്യുതി മോഷ്ട്ടിക്കാം, മാധ്യമം ദിനപത്രം
  7. ഋഷിരാജ് തെറിച്ചത് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിനെതിരെ നടപടി ഉറപ്പായപ്പോൾ
"https://ml.wikipedia.org/w/index.php?title=ഋഷിരാജ്_സിങ്&oldid=2248021" എന്ന താളിൽനിന്ന് ശേഖരിച്ചത്