ഉർഖാവോ ഗ്വര ബ്രഹ്മ
ദൃശ്യരൂപം
ഉർഖാവോ ഗ്വര ബ്രഹ്‌മ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | മുൻ രാജ്യസഭാംഗം, ബോഡോ സാഹിത്യകാരൻ |
ജീവിതപങ്കാളി(കൾ) | ജ്യാസ്ന ബ്രഹ്മ |
ബോഡോ ഭാഷയിലെഴുതുന്ന കവിയും മുൻ രാജ്യസഭാംഗവുമാണ് ഉർഖാവോ ഗ്വര ബ്രഹ്‌മ(ജനനം: 1 ജൂലൈ 1963). 'ഉദാൻഗ്നിഫ്രായ് ഗിഡിംഗ്ഫെന്നൈ' എന്ന കാവ്യ സമാഹാരത്തിന്റെ രചനയ്ക്ക് 2014 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
ജീവിതരേഖ
[തിരുത്തുക]ഹർകേശ്വർ ബ്രഹ്മയുടെയും രൂപശ്രീ ബ്രഹ്മയുടെയും മകനായി ആസാമിലെ കൊക്രജാറിൽ ജനിച്ചു. കൊക്രജാർ കോളേജിലും ഗോഹാട്ടി സർവകലാശാലയിലും പഠിച്ചു. ബി.എ ബിരുദം നേടി. ബോഡോ വിദ്യാർത്ഥി മുന്നേറ്റത്തിന്റെ ഭാഗമായി പ്രവർത്തിച്ചു. അക്കാലത്തേ സാംസ്കാരിക പ്രവർത്തനത്തിലും എഴുത്തിലും സജീവമായിരുന്നു. ബോഡോ ഭാഷയിൽ ഒരു പൊതു വിജ്ഞാന മാസിക പുറത്തിറക്കിയിരുന്നു. 1996 -2001 കാലത്ത് ആൾ ബോഡോ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായിരുന്നു. ബോഡോലാന്റ് മുന്നേറ്റത്തിന്റെ കൺവീനറായും പ്രവർത്തിച്ചു. ഏപ്രിൽ 2002 ൽ രാജ്യ സഭാംഗമായി. 2004 ഫെബ്രുവരി വരെ തുടർന്നു.
കൃതികൾ
[തിരുത്തുക]- 'ഉദാൻഗ്നിഫ്രായ് ഗിഡിംഗ്ഫെന്നൈ' - കാവ്യ സമാഹാരം
- മാവോ സെ തുംഗ് കൃതികൾ (Jangkrithaini Lwgw Mao-Tse-Tung (Translation), 1993;
- വിയറ്റ്നാമ്നി ജിയോറ (Vietnamni Jeora (Translation), 1995;
- ബോഡോലാന്റ് മൂവ്മെന്റ് (Bodoland Movement : A Dream and Reality (compilation work under ABSU), 2002 and
പുരസ്കാരങ്ങൾ
[തിരുത്തുക]- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014[1]
അവലംബം
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]- രാജ്യസഭാ വെബ്സൈറ്റിൽ Archived 2019-03-27 at the Wayback Machine.