ഉഷ്യൂയിയ
ഉഷ്യൂയിയ | |
---|---|
നഗരം | |
മാർഷ്യൽ ഗ്ലേഷിയർ | |
Motto(s): "Ushuaia, fin del mundo, principio de todo" (Spanish) "Ushuaia, end of the world, beginning of everything" | |
Coordinates: 54°48′7″S 68°18′11″W / 54.80194°S 68.30306°W | |
Country | ![]() |
Province | ![]() |
Department | Ushuaia |
Founded | 12 October 1884 |
സ്ഥാപകൻ | Commodore Lasserre ARA |
സർക്കാർ | |
• തരം | Municipality |
• Mayor | Walter Vuoto |
വിസ്തീർണ്ണം | |
• ആകെ | 23 ച.കി.മീ. (9 ച മൈ) |
ഉയരം | 23 മീ (75 അടി) |
ജനസംഖ്യ (2010 Census[1]) | |
• ആകെ | 74,752 (2,019) |
Demonym | Ushuaiense |
സമയമേഖല | UTC−3 (ART) |
CPA Base | V 9410 |
ഏരിയ കോഡ് | +54 2901 |
Climate | ET/Cfc |
വെബ്സൈറ്റ് | www |
ഉഷ്യൂയിയ (/uːˈʃwaɪ.ə/ oo-SHWY-ə, സ്പാനിഷ് ഉച്ചാരണം: [uˈswaja]) അർജന്റീനയിലെ അന്റാർട്ടിഡ ഇ ഇസ്‌ലാസ് ഡെൽ അറ്റ്‌ലാന്റിക്കോ സർ പ്രവിശ്യയുടെ തലസ്ഥാനവും രാജ്യത്തിന്റെ തെക്കേയറ്റത്തുള്ള നഗരവുമാണ്. ഏകദേശം 75,000 ജനസംഖ്യയും സമാന്തര തെക്കൻ അക്ഷാംശം 54 ന് താഴെയും സ്ഥിതിചെയ്യുന്ന ഉഷ്യൂയിയ ലോകത്തിൻറെ ഏറ്റവും തെക്കേയറ്റത്തുള്ള നഗരമെന്ന സ്ഥാനം അവകാശപ്പെടുന്നു.
ചരിത്രം
[തിരുത്തുക]ഓന എന്നും അറിയപ്പെടുന്ന സെൽക്'നാം ഇന്ത്യക്കാർ ഏകദേശം 10,000 വർഷങ്ങൾക്ക് മുമ്പ് ടിയറ ഡെൽ ഫ്യൂഗോയിൽ ആദ്യമായി എത്തിച്ചേർന്നു. ഈ പ്രദേശത്തെ തദ്ദേശീയ ജനതയുടെ തെക്കൻ കൂട്ടമായ യാഗൻ (യമന എന്നും അറിയപ്പെടുന്നു) ഇപ്പോൾ ഉഷ്യൂയിയ എന്നറിയപ്പെടുന്ന പ്രദേശം കൈവശപ്പെടുത്തുകയും ദ്വീപിലെ വടക്കൻ നിവാസികളുമായി തുടർച്ചയായി കലഹത്തിൽ ഏർപ്പെടുകയും ചെയ്തു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ, ടിയറ ഡെൽ ഫ്യൂഗോയുടെ കിഴക്കൻ ഭാഗത്ത്, നിരവധി ബ്രിട്ടീഷ് പ്രജകൾ ഉൾപ്പെടെ, അർജന്റീന പൗരന്മാരല്ലാത്തവരുടെ ഒരു ഗണ്യമായ സംഖ്യ ഉണ്ടായിരുന്നു. അർജന്റീനിയൻ പൗരന്മാരോ സർക്കാർ പ്രതിനിധികളോ സ്ഥിരമായി അവിടെ എത്തുന്നതിന് വളരെ മുമ്പുതന്നെ, മുൻകാല ബ്രിട്ടീഷ് സർവേകൾക്ക് ശേഷം, ബ്രിട്ടീഷ് മിഷനറിമാരാണ് അനൗപചാരികമായി ഉഷ്യൂയിയ സ്ഥാപിച്ചത്.
ഭൂമിശാസ്ത്രം
[തിരുത്തുക]സ്ഥാനം
[തിരുത്തുക]സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 6 മീറ്റർ ഉയരത്തിൽ പടിഞ്ഞാറ്, വടക്ക്, കിഴക്ക് ദിക്കുകളിൽ ആൻഡീസ് ഫ്യൂഗിനോസിനാൽ വലയം ചെയ്യപ്പെട്ട ഈ നഗരം ഉഷ്യൂയിയ ഉൾക്കടലിലാണ് സ്ഥിതി ചെയ്യുന്നത്. ടിയറ ഡെൽ ഫ്യൂഗോയുടെ തെക്കേ അറ്റത്തുകൂടി കടന്നുപോകുന്ന ആന്തിസ് പർവതനിരയുടെ ഒരു ഭാഗം കടന്ന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് പ്രവേശിക്കാവുന്ന ഏക നഗരമാണിത്.
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;INDECpopulation
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.