ഉബാർത്തും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രിസ്തുവിനു മുൻപ് 2075-ൽ മെസൊപ്പൊട്ടേമിയയിലെ ഒരു പട്ടണമായ ഗാർസാനയിൽ ( ഊറിന്റെ മൂന്നാം രാജവംശത്തിൽ ) താമസിച്ചിരുന്ന ഒരു വനിതാ വൈദ്യയായിരുന്നു ഉബാർത്തും. ഇംഗ്ലീഷ്:Ubartum ഉബാർത്തുംസ്വാധീനമുള്ള ഒരു കുടുംബത്തിൽ നിന്നാണ് വന്നത്. രണ്ട് സഹോദരന്മാരും വൈദ്യന്മാരായിരുന്നു, അവരിൽ ഒരാൾ ഷുൽഗി രാജാവിന്റെ മകളെ വിവാഹം കഴിച്ചു. ഉബാർത്തും ഏകദേശം 50 ക്യൂണിഫോം ഗ്രന്ഥങ്ങളിൽ നിന്ന് മാത്രമേ അറിയപ്പെട്ടിട്ടുള്ളൂ, അവയിൽ പതിനൊന്നെണ്ണം അവളെ വൈദ്യൻ എന്ന് വിളിക്കുന്നു. അവളുടെ പേരുനൽകുന്ന ഗ്രന്ഥങ്ങളെല്ലാം സാമ്പത്തിക സ്വഭാവമുള്ളവയാണ്. അവർ കൂടുതലും ഉബാർത്തുമിനു സാധനങ്ങൾ ലഭിച്ച വിവരം മാത്രമാണ് നൽകുന്നത്. അവർ 16 വർഷം വൈദ്യം പരിശീലിച്ചു.[1]

[2]

ചരിത്രം[തിരുത്തുക]

പുരാതന വൈദ്യശാസ്ത്രം[തിരുത്തുക]

വൈദ്യശാസ്ത്രരംഗത്ത് സ്ത്രീകളുടെ ഇടപെടൽ പല ആദ്യകാല നാഗരികതകളിലും രേഖപ്പെടുത്തിയിട്ടുണ്ട്. പഴയ ഈജിപ്ത് രാജ്യത്തിലെ ഒരു ഈജിപ്ഷ്യൻ പെസെഷെറ്റ്, "വനിതാ വൈദ്യന്മാരുടെ ലേഡി ഓവർസിയർ" എന്ന് ഒരു ലിഖിതത്തിൽ വിവരിച്ചിരിക്കുനന്ന, ശാസ്ത്ര ചരിത്രത്തിൽ പേരെടുത്ത ആദ്യകാല വനിതയാണ്. 2050 ബിസിയിൽ മെസൊപ്പൊട്ടേമിയയിൽ (ഇന്നത്തെ ഇറാഖ്) ജീവിച്ചിരുന്ന ഉബാർട്ടം എന്ന സ്ത്രീ നിരവധി വൈദ്യന്മാരുടെ കുടുംബത്തിൽ നിന്നാണ് വന്നത്

റഫറൻസുകൾ[തിരുത്തുക]

  1. Alexandra Kleinerman: Doctor Šu-Kabta’s Family Practice, in: A. Kleinerman and J. M Sasson (Hrsg.): Why should someone who knows something conceal it ? Cuneiform studies in honor of David I. Owen. Bethesda, ISBN 978-1-934309-30-8, 177-181
  2. By Stephanie Lynn Budin, Megan Cifarelli, Agnès Garcia-Ventura, Adelina Millet Albà. Gender and methodology in the ancient Near East: Approaches from Assyriology ... ബാർസിനോ.{{cite book}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=ഉബാർത്തും&oldid=3841255" എന്ന താളിൽനിന്ന് ശേഖരിച്ചത്