ഉപരിവൃതി (സസ്യശാസ്ത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cross-section of a flax plant stem:
1. pith
2. protoxylem
3. xylem
4. phloem
5. sclerenchyma (bast fibre)
6. cortex
7. epidermis

ഉപരിവൃതി The epidermis (from the Greek ἐπιδερμίς, meaning "over-skin") സസ്യത്തിന്റെ തണ്ടും വേരും പൂക്കളും ഇലകളും പൊതിഞ്ഞിരിക്കുന്ന ഒരു പാളി കോശങ്ങളുടെ പേരാണ്. ഇത് പുറത്തെ പരിസ്ഥിതിയുടെയും സസ്യത്തിന്റെയും ഇടയ്ക്കുള്ള അതിരായി വർത്തിക്കുന്നു. ഉപരിവൃതി അനേകം ധർമ്മങ്ങൾ നിർവഹിക്കുന്നുണ്ട്. ഇത് ജലനഷ്ടം തടയുന്നു, വാതകവിനിമയം നിയന്ത്രിക്കുന്നു, ഉപാപചയപ്രവർത്തനത്തിനുള്ള സംയുക്തങ്ങളെ പുറത്തുവിടുന്നു. ഇതുകൂടാതെ പ്രത്യേകിച്ചും വേരുകളിൽ ജലവും ലവണങ്ങളും ആഗിരണം ചെയ്യുന്നതും ഉപരിവൃതികോശങ്ങളാണ്. മിക്ക ഇലകളുടെയും ഉപരിവൃതി ഡോർസോവെൻട്രൽ അനാറ്റമി ആണു കാണിക്കുന്നത്. ഉപരിഭാഗത്തും (അഡാക്സിയൽ) കീഴ്ഭാഗത്തും (അബാക്സിയൽ) വ്യത്യസ്ത നിർമ്മാണമാണു കാണിക്കുക. ഇവ വ്യത്യസ്ത ധർമ്മങ്ങളാണു നിർവ്വഹിക്കുന്നത്. മരത്തടികളിലും അതുപോലുള്ള കാണ്ഡരൂപങ്ങളിലും കാണ്ഡം രണ്ടാമതൊരു പാളി രൂപപ്പെടുത്തിയിട്ടുണ്ട്. ഇതിനെ പെരിഡേം എന്നാണു പറയുക. ഈ പാളി ഉപരിവൃതിയ്ക്കു പകരമായി നിലകൊള്ളുന്നു.

വിശദീകരണം[തിരുത്തുക]

ഉപരിവൃതിയാണ് പ്രാഥമികമായ ഒരു സസ്യശരീരത്തിന്റെ ഏറ്റവും പുറമേയുള്ള പാളി. പഴയകാല പുസ്തകങ്ങളിൽ ഇലകളിലെ ഉപരിവൃതികോശങ്ങളെ പ്രത്യേകതരത്തിലുള്ള പാരങ്കൈമ കോശങ്ങൾ എന്നാണു പ്രതിപാദിക്കുന്നത്. [1] പക്ഷെ, ആധുനിക പഠനങ്ങളിൽ ഉപരിവൃതിയെ പുറംതൊലികലകളെന്നും പാരൻകൈമ കോശങ്ങളെ ഗ്രൗണ്ട് കലകൾ എന്നും ആണ് തരംതിരിച്ചിരിക്കുന്നത്.[2] ഇലകളുടെ പ്രധാന ചർമ്മകലകളിലെ ഘടകം ഉപരിവൃതിയാണ്. (താഴത്തെ രേഖാചിത്രം നോക്കൂ) തണ്ടിന്റെയും വേരിന്റെയും പൂക്കളുടെയും ഫലങ്ങളുടെയും വിത്തുകളുടെയും കാര്യത്തിലും ഉപരിവൃതിതന്നെയാണ് അടിസ്ഥാനചർമ്മ കലയിൽ പ്രധാന ഘടകം. ഇത് പലപ്പോഴും സുതാര്യമായിരിക്കും. (ഉപരിവൃതി കോശങ്ങളിൽ ഹരിതകണങ്ങൾ വളരെക്കുറച്ചോ അല്ലെങ്കിൽ ഒട്ടുമില്ലാതെയോ കാണപ്പെടുന്നു. എന്നാൽ, കാവൽകോശങ്ങളിൽ മാത്രം ഹരിതകം കാണപ്പെടുന്നുണ്ട്. )

ഉപരിവൃതി കോശങ്ങൾ ഘടനയിലും ധർമ്മങ്ങളിലും വ്യത്യസ്തത പുലർത്തുന്നു. മിക്ക സസ്യങ്ങൾക്കും ഒറ്റ കോശത്തിന്റെ കനമുള്ള ഉപരിവൃതിയാണുള്ളത്. എന്നാൽ, ഫൈക്കസ് എലാസ്റ്റിക്ക, പെപ്പറോമിയ എന്നീ സസ്യങ്ങളിൽ അവയുടെ ഇലകളുടെ പ്രോട്ടോഡേമിനകത്ത് നടക്കുന്ന സവിശേഷമായ കോശവിഭജനം (പെരിക്ലിനൽ കോശവിഭജനം) കാരണം ഉപരിവൃത്തിക്ക് ബഹുകോശ അടുക്കുകളാണുള്ളത്. ഉപരിവൃതികോശങ്ങൾ വളരെ മുറുകിപ്പിടിച്ചാണിരിക്കുന്നത്. അതിനാൽ സസ്യത്തിനു ഇവ ശക്തിയും സംരക്ഷണവും നൽകുന്നു. സസ്യത്തിന്റെ തറനിരപ്പിനു മുകളിലുള്ള ഉപരിവൃതികോശങ്ങളുടെ ഭിത്തിയിൽ ക്യൂട്ടിൻ എന്ന വസ്തുവുണ്ട്. ക്യൂട്ടിക്കിൾ കൊണ്ടാണിത് പൊതിഞ്ഞിരിക്കുന്നത്. ക്യൂട്ടിക്കിൾ സസ്യശരീരത്തിൽനിന്നും  അന്തരീക്ഷത്തിലേയ്ക്കുള്ള ജലനഷ്ടം തടയുന്നു. ഇത് ചിലസമയത്ത് മെഴുകുകൊണ്ട് മൂടിയിരിക്കും. മെഴുക് വളരെ മിനുസമുള്ള പാളികളായോ തരികളായോ പ്ലേറ്റുകളായോ ട്യൂബുകളായോ ഫിലമെന്റുകളായോ കാണപ്പെടുന്നു. ഈ മെഴുകു ആവരണം ചില സസ്യങ്ങൾക്ക് വെളുപ്പോ നീലകലർന്ന നിറമോ നൽകുന്നു. ഉപരിതലത്തിലുള്ള ഈ മെഴുക് ഈർപ്പത്തെ പിടിച്ചുനിർത്താനും അതിയായ ചൂടിൽനിന്നും, കാറ്റിൽനിന്നും സംരക്ഷിക്കാനും ഉതകുന്നു.[3] അനേകം സസ്യങ്ങളുടെ ഇലകളുടെ അടിഭാഗത്തെ ക്യൂട്ടിക്കിളിനു മുകൾഭാഗത്തെ ക്യൂട്ടിക്കിളിനെക്കാൾ കനം കുറവായിരിക്കും. വരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ വളരുന്ന സസ്യങ്ങളുടെ ഇലകളിലെ ക്യൂട്ടിക്കിൾ മിക്കപ്പോഴും കട്ടികൂടിയതായിരിക്കും. സസ്യശരിരത്തിലുള്ള ജലാംശം നിലനിർത്താനും ഭാഷ്പീകരണം കുറയ്ക്കാനും ഇതു സഹായിക്കുന്നു.

Diagram of fine scale leaf internal anatomy
Diagram of fine scale leaf internal anatomy

ഉപരിവൃതി കലകൾ അനെകം വ്യതിരിക്തമായ കോശങ്ങളാൽ നിർമ്മിതമാണ്. ഉപരിവൃതികോശങ്ങൾ, കാവൽകോശങ്ങൾ, ഉപകോശങ്ങൾ(subsidiary cells), ഉപരിവൃതി രോമങ്ങൾ (trichomes) എന്നിവ അവയിൽ ചിലതാണ്. ഉപരിവൃതി കോശങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന തരം കോശങ്ങളാണ്. ഇവ വലുതും ഏറ്റവും കുറവ് സ്പെഷ്യലൈസെ ചെയ്തതും ആണ്. ഏകബീജപത്രസസ്യങ്ങളിലെ ഇലകളിൽ നീണ്ടതും എന്നാൽ, ദ്വിബീജപത്ര സസ്യങ്ങളിൽ നീളം താരതമ്യെന കുറവുമാണ്.

Diagram of moderate scale leaf anatomy
Diagram of moderate scale leaf anatomy

രോമങ്ങൾ Trichomes or മിക്ക സ്പീഷിസുകളിലും ഉപരിവൃതിയിൽ നിന്നും പുറത്തേയ്ക്കു വളരുന്നു. വേരിന്റെ ഉപരിവൃതിയിൽനിന്നും ഉപരിവൃതിരോമങ്ങൾ പുറത്തുവരുന്നുണ്ട്. ഇവയെ റൂട്ട് ഹെയേഴ്സ് അല്ലെങ്കിൽ മൂലലോമങ്ങൾ എന്നു വിളിക്കുന്നു. ഇവ ജലവും ലവണങ്ങളും മണ്ണിൽനിന്നും വലിച്ചെടുക്കാൻ പ്രാപ്തമാണ്.

ദ്വിതീയ വളർച്ച നിലനിൽക്കുന്ന സസ്യങ്ങളിൽ വേരുകളുടെയും തണ്ടിന്റെയും ഉപരിവൃതിക്കു പകരം കോർക്ക് കേമ്പിയത്തിന്റെ പ്രവർത്തനം മൂലം പെരിഡേം ആണു കാണപ്പെടുക.

കാവൽ കോശങ്ങൾ[തിരുത്തുക]

Stoma in a tomato leaf (microscope image)

ഉപരിവൃതിയിലെ കോശവ്യതിരിക്തത[തിരുത്തുക]

Scanning electron microscope image of Nicotiana alata leaf's epidermis, showing trichomes (hair-like appendages) and stomata (eye-shaped slits, visible at full resolution)

ഇതും കാണൂ[തിരുത്തുക]

  • Bark
  • Cork cambium
  • Periderm

അവലംബം[തിരുത്തുക]

  1. Hill, J. Ben; Overholts, Lee O; Popp, Henry W. Grove Jr., Alvin R. Botany. A textbook for colleges. Publisher: MacGraw-Hill 1960
  2. Evert, Ray F; Eichhorn, Susan E. Esau's Plant Anatomy: Meristems, Cells, and Tissues of the Plant Body: Their Structure, Function, and Development. Publisher: Wiley-Liss 2006. ISBN 978-0471738435
  3. Raven, Peter H.; Evert, Ray F.; Curtis, Helena (1981), Biology of plants, New York, N.Y.: Worth Publishers, pp. 427–28, ISBN 0-87901-132-7, OCLC 222047616
"https://ml.wikipedia.org/w/index.php?title=ഉപരിവൃതി_(സസ്യശാസ്ത്രം)&oldid=3292986" എന്ന താളിൽനിന്ന് ശേഖരിച്ചത്