ഉപയോക്താവിന്റെ സംവാദം:Sarasammasivan

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Sarasammasivan !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 10:36, 4 ജനുവരി 2014 (UTC)[മറുപടി]

പരമേശപവിത്രപുത്രനോ?[തിരുത്തുക]

പരമേശപവിത്രപുത്രനോ? ക്രിസ് തുദേവൻ.താൻ ദൈവപുത്രനാണെന്നു സ്വയം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. യേശുവിന്റെജനനംതന്നെ അദ്ദഹം ദൈവപുത്രനായിരുന്നു എന്നു തെളിയിക്കുന്നു. മേരിയുടെ മകനായി ജനിച്ചു.ജോസഫായിരുന്നു മേരിയെ വിവാഹം ചെയ്തിരുന്നത് എന്നാൽ മേരി പരിശുദ്ധാത്മാവിനാൽ ഗർഭവതിയായിരുന്നു.... യഹൂദിയാ രാജ്യത്തിലെ ബത് ലഹേം എന്ന ദേശത്തിലാണു ക്രിസ് തു ജനിച്ചത് അക്കാലത്തു കിഴക്കുനിന്നും ചില ദൈവജ് ഞന്മാർ രാജനഗരമായ ജറുശലേമിലെത്തി . അവർ പറഞ്ഞു. യഹൂദന്മാരുടെ രാജാവു ജനിച്ചിരിക്കുന്നു. അക്കാര്യം പ്രകടമാക്കുന്ന നക്ഷത്രം ഞങ്ങൾ കിഴക്കു കണ്ടിരിക്കുന്നു ഇതറിഞ്ഞു ഹിറോദ് രാജാവ് ഭയചകിതനായി . ദൈവജ് ഞ ന്മാരെ പിൻതുടർന്നു ശിശുവിനെ നശിപ്പിക്കാൻ രാജാവു തീരുമാനിച്ചു. എന്നാൽ ദൈവദൂതൻ സ്വപ്നത്തിൽ ജോസഫിനു നിർദ്ദേശമരുളി കുട്ടിയേയും അമ്മ യേയും അതിവേഗം ഈജിപ് റ്റിലേക്കു കൊണ്ടുപോകൂ എന്റെ നിർദ്ദേശം കിട്ടിയതിനുശേഷമേ മടങ്ങാവൂ. ജോസഫ് അങ്ങനെ ചെയ്തു. ഹിറോദിന്റെ മരണശേഷം ജോസഫ് കുട്ടിയേയുംഅമ്മയേയുംകൊണ്ട് ഇസ്രയേലിലേക്ക് മടങ്ങി.അദ്ദേഹംഗലീലിയയിലെ നസ്രേത്ത്പട്ടണത്തിൽതാമസമാക്കി. തുടർന്നുപരിശു ദ്ധാത്മാവു യേശുവിന്റെ ഉള്ളിൽ പ്രത്യക്ഷ്യപ്പെട്ടു. ഒരശരീരി കേൾക്കുകയുണ്ടായി. ഇതെന്റെപുത്രനാണ് ഇവനിൽ ഞാൻ സന്തുഷ്ടനായിരിക്കുന്നു. അനന്തരം ക്രിസ്തു പല പരീക്ഷണങ്ങളും തരണം ചെയ്തു പവിത്രനായിതീർന്നു. ജനസമൂഹം അദ്ദേഹത്തെ പിൻ തുടർന്നു.അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഗിരി പ്രസംഗം: ദീനാത്മാക്കൾ ധന്യരാണു; സ്വർഗ്ഗരാജ്യംഅവരുടേതാണ്. കേഴുന്നവർ ധന്യരാണ്; അവർസമാശ്വസിക്കപ്പെടും. ശാന്തശീലർധന്യരാണ് ; ഭൂമിഅവരുടേതായിത്തീരും. ധർമ്മത്തിനായി വിശക്കുന്നവരും ദാഹിക്കുന്നവരും ധന്യരാണ്; അവർ പൂർണ്ണമായും തൃപ്തരാക്കപ്പെടും. കാരുണ്യശാലികൾ ധന്യരാണ്; അവർക്കു കാരുണ്യം ലഭ്യമാകും. ചിത്തശുദ്ധി വന്നവർ ധന്യരാണ്; അവർ ഈശ്വരനെക്കാണും.. ശാന്തി നൽകുന്നവർ ധന്യരാണ്; അവർ ഈശ്വരപുത്രന്മാരായി അറിയപ്പെടും. നീതിക്കുവേണ്ടി ഹനിക്കപ്പെടുന്നവരുടേതാണ് സ്വർഗ്ഗരാജ്യം. ഇങ്ങനെ തുടർന്നുപോകുന്ന ഗിരി പ്രസംഗം. ആ കാരുണ്യമൂർത്തി ഏറെനാൾ ദു:ഖിതർക്കും പീഡി തർക്കും അത്താണിയായി വർത്തിച്ചു..ഒടുവിൽ ജൂഡാസ് മുപ്പതു വെള്ളിനാണയങ്ങൾക്കു യേശുവിന് ഒറ്റിക്കൊടുത്തു രാജപക്ഷക്കാരായ ശത്രുക്കളാൽ ക്രിസ്തു ക്രൂശിക്കപ്പെട്ടു-------- സത്യാനുഭവം വന്ന ഒരു ജ്ഞാനിക്കു മാത്രമേ ഇതു സാദ്ധ്യമാവൂ. ക്രിസ്തുദേവന്റെ പരിശു ദ്ധവും ത്യാഗപൂർണ്ണവുമായ ജീവചരിത്രവും ദിവ്യോപദേശങ്ങളും ഉൾക്കൊള്ളുന്ന വിശുദ്ധ പുസ്തകമാണ് ബൈബിൾ.....................

ആതമീയതയുടെ ഹൃദയപ്രകാശം[തിരുത്തുക]

ആതമീയതയുടെ ഹൃദയപ്രകാശം

ആഗോളമായ അസ്വസ്ഥകളിലേക്കു ലോകം വഴുതി വീണു കഴിഞ്ഞിരിക്കുകയാണ്. മനോവികലതയാണ് എല്ലാ അനർത്ഥങ്ങളുടേയും ഉറവിടം. ഏതുതരം പ്രശ്ന പരിഹാ രത്തിന്റെയും അടിസ്ഥാനഘടകം മനശാസ്ത്രപരതയാണ്. ഫ്രോയിടിനു് മുൻപ്, മനോ രോഗങ്ങളെ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിരുന്നില്ല. മനോരോഗികളെ ദുർമന്ത്രവാദി നി കളായി കാണുന്നപ്രവണത യൂറോപ്പിലുണ്ടായിരുന്നു. ശാരീരികപീഡനങ്ങളാണ് അന്നു മനോരോഗചികിത്സക്കു ഉപയോഗിച്ചിരുന്നത്. ഇത് എത്രത്തോളം അശാസ്ത്രീ യമായിരുന്നുവെന്ന് ഇന്ന് തിരിച്ചറിയുവാനാകും മതഭീകരവാദത്തെ എങ്ങനെ നേരിടാനാകുമെന്നു് ലോകം ഗാഢമായി ചിന്തി ച്ചുകൊണ്ടിരിക്കുകയാണ്. മതഭീകരവാദം മന:ശാസ്ത്ര പ്രതിഭാസമാണെന്ന പ്രാധമിക തത്വത്തെ, ലോകം വേണ്ടത്ര പരിഗണിക്കുന്നില്ല എന്ന വസ്തുത അത്യന്തം ശ്രദ്ധേയ മാണ്. മതത്തിന്റെ തന്നെ ഘടനാവികലതയിൽ നിന്നാണ് മതഭീകരവാദം ജനിക്കു ന്നത്. അത് മതങ്ങളുടെ ഘടനാവികലത തന്നെയാണ്. അലോപ്പതി മരുന്നുകളുടെ പാർശ്വഫലങ്ങൾ പോലെയാണിത്. അലോപ്പതി ചികിത്സാ സമ്പ്രദായം മനുഷ്യരാ ശിക്കു നല്കിയിട്ടുള്ള നേട്ടങ്ങൾ അതിവിപുലമാണ് . എന്നാൽ അതിഭയാനകമായ പാർശ്വഫലങ്ങളിലേക്കാണ്,അലോപ്പതി ചികിത്സാസമ്പ്രദായം മനുഷ്യരാശിയെ നയിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രം പാർശ്വഫലങ്ങളെക്കറിച്ചുള്ള ഗവേഷണ ങ്ങളിലും പഠനങ്ങളിലും മു ഴുകിയിരിക്കുകയാണ്. നാട്ടു വൈദ്യങ്ങളിലേക്കു മടങ്ങുക

എന്നതാണ് മോഡേൺ മെഡിക്കൽ സയൻസ്   നൽകുന്ന ഏറ്റവും പുതിയ വൈ

ദ്യശാസ് ത്രസന്ദേശം. ആയൂർവേദശസ് ത്രവും ഹോമിയോപ്പതിയും പ്രകൃതിചികി ത്സാപദ്ധതിയും വർഷങ്ങൽക്കുമുൻപുതന്നെ, ഇത് ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനെ

ഗൗരവമായി എടുക്കാതിരുന്ന ആധുനിക വൈദ്യശാസ് ത്രം അതിസങ്കാർണ്ണമായ

വൈതരണികളിലേക്കാണ് എത്തിച്ചേർന്നിരിക്കുന്നത്. ഇതുപോലെ തന്നെയാണ് മതങ്ങളുടെ ഘടനാവികലതകൾ സൃഷ് ടിക്കുന്ന പ്രശ്നങ്ങളും.ഇതിനെക്കുറിച്ചുള്ള ദാർശനികമായ ദൂരക്കാഴ് ച ശ്രീനാരായണ ഗുരുദേവ നുണ്ടായിരുന്നു. മതദ്വേഷം സൃഷടിക്കുന്ന മതഭീകരവാദത്തെക്കുറിച്ചുള്ള ഗുരുദേവന്റെ മുന്നറിയിപ്പ് അരുവിപ്പുറം സന്ദേശത്തിൽ മുഴങ്ങി കേൾക്കുന്നുണ്ട്ഹിന്ദു മതത്തിന്റെ ഘടനാവികലതയാണ്, ജാതിവ്യവസ്ഥ. ജാതിവ്യവസ്ഥ ഏറ്റവും ഹീനമായമനുഷ്യാ വകാശലംഘനമാണ് . മനുഷ്യാവകാശബോധവും മനുഷ്യാവകാശസംഘടനകളും ഇല്ലാതിരുന്ന ഒരു കാല ഘട്ടത്തിലാണ്., ഗുരുദേവൻ ജാതിക്കെതിരായി ആഞ്ഞ ടിച്ചത്. അന്നു് ഗുരുദേവന്റെ ജാതിവിരുദ്ധസന്ദേശങ്ങളെ അവഗണിക്കുകകയായിരുന്നു. മനുഷ്യാവകാശബോധം, കത്തിജ്ജ്വലിച്ചു നില് ക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഗുരുദേവസന്ദേശങ്ങളെ കണ്ടില്ലെന്ന് നടിക്കുവാനാകുകയില്ല. ഹിന്ദുമതത്തിനകത്തു നിന്നുകൊണ്ടുതന്നെ. ജാതിവ്യവസ് ഥയെ എതിർത്ത

ഹിന്ദുനവോത്ഥാന പ്രസ്ഥാനങ്ങൾ ഉണ്ടായാരുന്നു. താക്കാലിക ചലനങ്ങൾ  സൃഷ്

ടിച്ച് മൺമറയാനേ ആ പ്രസ്ഥാനങ്ങൾക്കു കഴിഞ്ഞുള്ളു. ഇതിന്റെ ബാലിശത തിരി ച്ചറിഞ്ഞുകൊണ്ടാണ്, ഗുരുദേവൻ ജാതിഭേദത്തിനും മതദ്വേഷത്തിനും എതിരായ പ്രവർത്തനങ്ങൾക്കു രൂപം നല്കിയത്. ഹിന്ദു മതത്തിനകത്തു നിന്നുകൊണ്ട് ഹിന്ദു മതം തന്നെ ജന്മം നല്കിയ ജാതിവ്യവസ് ഥയെ ഇല്ലാതാക്കുവാനാകുകയില്ല മത ത്തിന്റെ ഘടനാവികലതയിൽ നിന്നാണ് ജാതിഭേദവും മതദ്വേഷവും ജനിക്കുന്നത്. ഗുരുദേവൻ മതാതീത ആത്മീയദർശനം അവതരിപ്പിച്ചത് ഈസാഹചര്യത്തി ലാണ. മതസംഘട്ടനങ്ങൾ വളർന്നു പന്തലിക്കുമ്പോഴെല്ലാം ലോകം കടുത്ത. ആത്മീയ ദാരിദ്ര്യത്തിൽ അമർന്നു പോകാറുണ്ട്. ഹിന്ദു മതം അതിശക്തമായി നിലകൊണ്ടപ്പോഴാണ് ജാതിവ്യവസ് ഥ ഭാരതത്തിലെ ഭൂരിപക്ഷം ജനതയെ കണ്ണീരിൽ ആഴ് ത്തിയത് . മതങ്ങളേയും ആത്മീയതയേയും വേർതിരിക്കുവാനുള്ള ദാർശനിക പരിശ്രമങ്ങൾ ലോക ത്ത് നടന്നുകൊണ്ടരിക്കുകയാണ്. സെൻ ബുദ്ധിസം മതങ്ങളെ അവഗണിച്ചുകൊണ്ടാണ് ആത് മീയതയിലേക്കു നടന്നു നീങ്ങുന്നത്. മതങ്ങളുടെ മുഖമുദ്രയായ പാണ്ടിത്യത്തേയും പൗരോ ഹിത്യത്തേയും സെൻ ബുദ്ധിസം ചോദ്യം ചെയ്യുന്നുണ്ട്. ധ്യാനാത്മകതയാണ് ആത്മീയതയുടെ മുഖശോഭ. തന്നെ ത്തന്നെ സ്വയം തിരിച്ചറിയുന്നതാണ് ആത് മീയത. തന്റെ സത്ത തിരിച്ചറിഞ്ഞാൽ, അതേ സത്തയുടെ തന്നെ പ്രതിഫലനമായി മനുഷ്യരാശിയെ കാണുവാനാകും. ആത് മീയതയെ ഹൃദയപ്രകാശമാക്കിയവർക്കും, മറ്റുള്ളവരെ ദ്രോഹിക്കുവാനാകുകയില്ല . മതങ്ങൾ സൃഷ്ടിക്കുന്നത് ആത്മീയ അടിമകളെയാണ്. ഭൗതികമായ അടിമത്തത്തെക്കാൾ ഭയാനകമാണ് ആത് മീയമായ അടിമത്തം. അത്യന്തം സങ്കീർണ്ണമായ ആത്മീയ അടിമത്തത്തിൽ അകപ്പെട്ടുപോയവരെ മോചി പ്പിക്കുക എളുപ്പമല്ല. ആത്മീയതയിലൂടെ നേടാൻ കഴിയുന്നത്, ഭൗതികവും ആത്മീയവുമായ

സ്വാതന്ത്ര്യമാണ്-----

ബ്രഹ്മശ്രീ-സ്വാമി ശാശ്വതികാനന്ദ പുതിയ സമസ്യകൾ തേടുന്ന ആത്മീയത

ജ്ഞാനവാസിഷ്ഠം[തിരുത്തുക]

അഝ് ഞത്വമാപദാം നിഷ് ഠാ കാഹിനാ പദജാനത: ഇയം സംസാരസരണിർ- വഹത്യജ് ഞപ്രസാദത: എല്ലാ ആപത്തുകൾക്കും ഇരിപ്പിടം അജ് ഞാനമാണ് അജ് ഞന് സകലതും ആപത്താണ്.

അജ് ഞസ്യദു:ഖൗഘമയം ജ് ഞസ്യാനന്ദമയം ജഗത് അന് ധംഭുവനമന് ധസ്യ പ്രകാശം തു സുചക്ഷുഷ: അജ് ഞന് ജഗത്തു ദു:ഖമയമാണ്. ജ്ഞാനിക്കാകട്ടെ ജഗത്ത് ആനന്ദമയമാണ്. കുരുടനു ലോകം മുഴുവൻ കൂരിരുട്ടാണ്. കണ്ണുള്ളവനാകട്ടെ ലോകം പ്രകാശമയവും. ജ് ഞാനവും അനുകമ്പയും മാത്രമേ മനുഷ്യ ജീവിതത്തെ ധന്യമാക്കൂ.