ഉപയോക്താവിന്റെ സംവാദം:Dhwanidv

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Dhwanidv !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 05:18, 24 ഡിസംബർ 2013 (UTC)[മറുപടി]

സിന്ധു കവിന്നമണ്ണിൽ[തിരുത്തുക]

ഈ താളിൽ താങ്കൾ ചേർത്തിരിക്കുന്ന ചിത്രത്തിന്റെ കണ്ണി എവിടേക്കുള്ളതാണ് ? കോമൺസിൽ അപ്‌ലോ‍‍‍ഡിയാതാണോ ? അതോ നമ്മുടെ വിക്കിപീഡിയയിൽ തന്നെ അപ്‌ലോഡിയതാണോ ? സിന്ധുവിന്റെ ചിത്രം സ്വതന്ത്ര ലൈസൻസിൽ ആരെങ്കിലും അപ്‌ലോ‍ഡ് ചെയ്യാത്തപക്ഷം നമുക്ക് ഇവിടെ ഉപയോഗിക്കാനാവില്ല. സഹായം:ചിത്ര സഹായി എന്ന താളിൽ നിന്നും കൂടുതൽ വിവരങ്ങൾ മനസ്സിലാക്കുമല്ലോ. ആ താളിൽ ചേർത്തിരിക്കുന്ന ലിങ്കുകൾ ഇപ്രകാരമൊന്നുമല്ലെങ്കിൽ നീക്കം ചെയ്യുമല്ലോ. സംശയങ്ങളുണ്ടെങ്കിൽ ചോദിക്കുമല്ലോ. ആശംസകളോടെ --Adv.tksujith (സംവാദം) 15:43, 5 ജനുവരി 2014 (UTC)[മറുപടി]

,മാതൃഭൂമിചിത്രം[തിരുത്തുക]

മാതൃഭൂമി പത്രത്തിൽ നിന്നും ഫോട്ടൊ എടുത്തതാണ്. അതും പാടില്ല അല്ലെ?--Dhwanidv (സംവാദം) 16:52, 12 ജനുവരി 2014 (UTC)[മറുപടി]

മാതൃഭൂമിയിലെ ചിത്രത്തിന്റെ ഉടമയ്ക്ക് അതിന്റെ പകർപ്പവകാശം ഉണ്ടല്ലോ. അദ്ദേഹം നമുക്കെതിരെ കേസിനുപോയാൽ എന്തു ചെയ്യും. നമുക്ക് htt://commons.wikimedia.org എന്ന നമ്മുടെ സൈറ്റിൽ അപ്‌ലോഡിയിട്ടുള്ള ക്രിയേറ്റീവ് കോമൺസ് പകർപ്പുപേക്ഷയിലുള്ള ചിത്രങ്ങളേ തൽക്കാലം ഇവിടെ പറ്റൂ.
മറ്റൊരാളോടാണ് ഒരു കാര്യം സംസാരിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ അത് അയാളുടെ സംവാദം താളിൽ എഴുതുവാൻ ശ്രമിക്കുമല്ലോ. അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിന്റെ ലേഖനത്തിന്റെ സംവാദത്തിൽ എഴുതിയാലും മതി. അല്ലെങ്കിൽ നോട്ടിഫിക്കേഷൻ വരാതിരിക്കുകയും ശ്രദ്ധിക്കാതിരിക്കുകയും ചെയ്യും. ആശംസകളോടെ --Adv.tksujith (സംവാദം) 16:59, 12 ജനുവരി 2014 (UTC)[മറുപടി]

അവലംബം[തിരുത്തുക]

ലേഖനങ്ങളിൽ അവലംബം ചേർക്കുന്ന വിധം ഫാ. സുക്കോളിന്റെ താളിൽ വരുത്തിയിട്ടുള്ള മാറ്റം നോക്കി മനസ്സിലാക്കുക. കൂടുതൽ അറിയാൻ വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ എന്ന ലേഖനം നോക്കുക.

ലേഖനങ്ങൾ എഴുതിതുടങ്ങുന്നതിനുമുൻപ് അവ വിക്കിപീഡിയ:ശ്രദ്ധേയത മാനദണ്ഡങ്ങൾ പാലിക്കുന്നവയാണോ എന്നും നോക്കണേ... --Adv.tksujith (സംവാദം) 19:12, 12 ജനുവരി 2014 (UTC)[മറുപടി]