Jump to content

ഉപയോക്താവിന്റെ സംവാദം:Athirauoh

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Athirauoh !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 19:43, 21 മാർച്ച് 2019 (UTC)[മറുപടി]

                   ഭാഷ ആസൂത്രണം

ഒരു ഭാഷാസമൂഹത്തിലെ ഭാഷകളുടെയോ ഭാഷാഭേദങ്ങളുടെയോ പ്രവർത്തനത്തെയോ ഘടനയെയോ ആർജ്ജനത്തെയോ സ്വാധിനിക്കുന്നതിനുള്ള ബോധപൂർവമായ ശ്രമമായി ഭാഷ ആസൂത്രണത്തെ നിർവചിക്കാം.[1] ഇത് പലപ്പോഴും ഗവൺമെന്റിന്റെ ആസൂത്രണ പരിപാടികളുമായാണ് ബന്ധപെട്ടു കിടക്കുന്നതെങ്കിലും ചില അവസരങ്ങളിൽ ഗവൺമെന്റ് ഇതര സംഘടനകളും വ്യക്തികളും ഭാഷ ആസൂത്രണത്തിന്റെ ഭാഗമാകാറുണ്ട്. ഇത്തരം പദ്ധതികൾക്ക് വ്യത്യസ്ത ലക്ഷ്യങ്ങൾ ഉണ്ട്. ഒരൊറ്റ ആധിപത്യ ഭാഷയുടെ സ്വംശീകരണത്തിലൂന്നിയുള്ള മെച്ചപ്പെട്ട ആശയാവിനിമയത്തിലൂടെ ന്യൂനപക്ഷങ്ങളിലേക്കു സാമ്പത്തിക മെച്ചങ്ങൾ കൊണ്ട് വരാൻ കഴിയുമെങ്കിലും രാഷ്ട്രീയ ആധിപത്യങ്ങൾക്കു സാഹചര്യം ഒരുക്കുന്ന ഒന്നായാണ് ഭാഷ ആസൂത്രണത്തെ പലപ്പോഴും നോക്കികാണുന്നത്.[2] സമകാലിക ആവശ്യങ്ങൾ നിറവേറ്റാനായി പുതിയ രൂപരേഖകളോ ഘടനകളോ വികസിപ്പിച്ചെടുക്കുന്ന കമ്മറ്റികൾ, സൊസൈറ്റിയികൾ, ഏജൻസികൾ, അക്കാദമികൾ തുടങ്ങിയ ഭാഷ നിയന്ത്രണോപാധികൾക്കു അടിത്തറയിടുന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് ഭാഷ ആസൂത്രണത്തിൽ പ്രധാനമായിട്ടുള്ളത്.[3]

അവലംബങ്ങൾ[തിരുത്തുക]

 1. Kaplan B., Robert, and Richard B. Baldauf Jr. Language Planning from Practice to Theory. Clevedon: Multilingual Matters ltd.,1997
 2. Cobarrubias, Juan. "Ethical Issues in Status Planning." Progress in Language Planning: International Perspectives. Eds. Juan Cobarrubias and Joshua Fishman. New York: Mouton Publishers, 1983.
 3. Language: An Introduction, Lehmann, W.P., 1983, Random House

ഭാഷാ നയം[തിരുത്തുക]

                           ഭാഷാ നയം 

ഒരു പ്രത്യേക ഭാഷയോ ഒരു കൂട്ടം ഭാഷകളോ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനോ നിരുത്സാഹപ്പെടുത്തുന്നതിനോ രൂപകൽപന ചെയ്ത ഭാഷാ നയങ്ങൾ മിക്ക രാജ്യങ്ങൾക്കുമുണ്ട്. ചരിത്രപരമായി പല രാജ്യങ്ങളും ഭാഷാ നയങ്ങൾ ഉപയോഗിച്ചുകൊണ്ടിരുന്നത് മറ്റുള്ളവയുടെ ചിലവിൽ ഒരൊറ്റ ഭാഷയെ പ്രോത്സാഹിപ്പിക്കാനായിരുന്നുവെങ്കിലും, ഇപ്പോൾ പല രാജ്യങ്ങളിലും നിലനിൽപ്പ് ഭീഷണി നേരിടുന്ന ഗോത്രഭാഷകളേയും പ്രാദേശിക ഭാഷകളേയും സംരക്ഷിക്കുന്നതിനായി രൂപകൽപന ചെയ്ത ഭാഷാ നയങ്ങൾ നിലവിലുണ്ട്.[1] ദേശീയ താൽപര്യങ്ങൾ നിറവേറ്റാനോ വ്യക്തികളുടേയോ സംഘടനകളുടേയോ ഭാഷകളുപയോഗിക്കുന്നതിനും പരിപാലിക്കുന്നതിനുമായുള്ള അവകാശങ്ങൾ സ്ഥാപിക്കാനും ആവശ്യമായ ഭാഷാ വൈദഗ്ദ്യങ്ങളെ പരിപോഷിക്കാനും ഭാഷാ ഉപയോഗത്തെ നിർണയിക്കാനും സർക്കാർ ഔദ്യോഗികമായോ നിയമപരമായോ നടപ്പാക്കുന്ന കോടതി നിർദ്ദേശങ്ങളേയോ നയങ്ങളേയോ ഭാഷാ നയങ്ങളായി നിർവചിക്കാം .[2]

അവലംബങ്ങൾ[തിരുത്തുക]

 1. Arzoz, X., 'The Nature of Language Rights'. Journal on Ethnopolitics and Minority Issues in Europe (2007): 13.
 2. Id., at page 23